കേരള മത്സ്യ സമുദ്ര പഠന സർവകലാശാല(KUFOS)യുടെ സഹകരണത്തോടെ ജൂൺ 6-ന് കുഫോസ് സെമിനാർ ഹാളിൽ വച്ച്”ഉൾനാടൻ മത്സ്യകൃഷി നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും” എന്ന വിഷയത്തിൽ സംസ്ഥാന ശിൽപശാല സംഘടിപ്പിക്കുന്നു. ഫിഷറീസ് , യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ തൃപ്പൂണിത്തുറ എം. എൽ. എ ശ്രീ. കെ.ബാബു,കേരള മത്സ്യ സമുദ്ര പഠന സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. കെ. റിജി ജോൺ, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, കുഫോസ് ഭരണസമിതി അംഗം ശ്രീമതി സി. എസ്. സുജാത എന്നിവർ പങ്കെടുക്കുന്നു.


