കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 57ാം വാർഷികസമ്മേളനം 2020 ഒക്ടോബർ 24 മുതൽ 26 വരെ ZOOM പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടക്കും. ലോകപ്രസിദ്ധ വൈദ്യശാസ്ത്രജ്ഞയായ ഡോ. ഗഗന്‍ദീപ് കാങ്ങ് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. രോഗപ്രതിരോധരംഗത്തെ പഠന-ഗവേഷണങ്ങളില്‍ അന്തര്‍ദേശീയ പ്രശസ്തയായ ഡോ. കാങ്ങ് പ്രഖ്യാതമായ ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിന്, അതിന്റെ 360 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ശാസ്ത്രജ്ഞയാണ്.  24 ഉച്ചതിരിഞ്ഞ് 3 മണി മുതൽ നടക്കുന്ന ഉദ്ഘാടനസമ്മേളനം ഫരിഷത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ തത്സമയം ലഭ്യമാക്കുന്നതാണ്. മൂന്നാം ദിവസം കാലത്ത് 10 മണിക്ക് നടക്കുന്ന പി.ടി.ബി സ്മാരകപ്രഭാഷണം ചെന്നൈ ഐ.ഐ.ടി പ്രൊഫറായ ഡോ.ടി.പ്രദീപാണ് നിർവഹിക്കുന്നത്. ഇതും ഫേസ് ബുക്ക് പേജിലൂടെ തത്സമയം ലഭിക്കുന്നതാണ്. സമ്മേളനത്തിലേക്ക് എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.