1. ആമുഖം

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധ­പ്പെട്ട്‌ മൂന്ന്‌ വിദ­ഗ്ധ­സ­മി­തി­ക­ളുടെ റിപ്പോർട്ടു­കൾ ഇപ്പോൾ കേര­ള­ത്തിൽ വ്യാപ­ക­മായി ചർച്ച ചെയ്യ­പ്പെ­ടു­ന്നു­ണ്ട്‌. പ്രൊഫ.­മാ­ധവ് ഗാഡ്ഗിൽ, ഡോ.­കെ.­ക­സ്തൂരിരംഗൻ, ഡോ.ഉമ്മൻ.വി.ഉമ്മൻ എന്നി­വർ നേതൃത്വം നൽകിയ വിദ­ഗ്ധ­സ­മി­തി­ക­ളുടെ റിപ്പോർട്ടാണ്‌ ഇത്ത­ര­ത്തിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്ന­ത്‌. ശാസ്ത്ര­ജ്ഞരും വിദ­ഗ്ധരും തയ്യാ­റാ­ക്കുന്ന റിപ്പോർട്ടു­കൾ ഇത്ത­ര­ത്തിൽ ചർച്ച ചെയ്യ­പ്പെ­ടു­ന്നത്‌ എന്തു­കൊണ്ടും നല്ലത്‌ തന്നെ.എന്നാൽ ഇപ്പോൾ നട­ക്കുന്ന ചർച്ച­കൾ ആശ­യ­ങ്ങൾക്ക്‌ കൂടു­തൽ വ്യക്ത­ത­വ­രു­ത്താൻ സഹാ­യി­ക്കു­ന്നി­ല്ല. പകരം അവ അന്ത­രീ­ക്ഷത്തെ കൂടു­തൽ സങ്കീർണ്ണ­മാ­ക്കു­ക­യാണ്‌ ചെയ്യു­ന്ന­ത്‌.കേരള ശാസ്ത്ര­സാ­ഹിത്യ പരി­ഷത്ത്‌ ആകട്ടെ ഈ റിപ്പോർട്ടു­കൾ പുറത്ത്‌ വന്ന­പ്പോൾ തന്നെ ഇതേ­ക്കു­റിച്ച്‌ ഒരു നയം രൂപ­പ്പെ­ടു­ത്തി­യി­രു­ന്നു.അത്‌ കസ്തൂ­രി­രം­ഗൻ റിപ്പോർട്ട്‌ തള്ളി­ക്ക­ള­യു­ക മാധവ ഗാഡ്ഗിൽ സമിതി റിപ്പോർട്ട്‌ ചർച്ച ചെയ്ത്‌ നട­പ്പി­ലാ­ക്കുക എ­ന്ന­താ­യി­രുന്നു.
           
ഗാഡ്ഗിൽ റിപ്പോർട്ട്‌ ചർച്ച ചെയ്ത്‌ നട­പ്പി­ലാ­ക്കുക എന്ന്‌ പറ­യു­മ്പോൾ അതി­ന്റെ­യർത്ഥം ആ റിപ്പോർട്ടിലെ ചില ശുപാർശ­കൾക്കെ­ങ്കിലും ഇനിയും വ്യക്തത വരേ­ണ്ട­തു­ണ്ട്‌ എന്നാ­ണ്‌. ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­കളെ പൊതു­വിൽ അംഗീ­ക­രി­ക്കു­മ്പോൾ തന്നെ സൂക്ഷ്മ വശ­ങ്ങ­ളിൽ പരി­ഹൃ­ത­മാ­കേണ്ട സംശ­യ­ങ്ങൾ ബാക്കി­നിൽക്കുന്നു. അതു­കൊണ്ട്‌ ഗാഡ്ഗിൽ സമിതി ശുപാർശ­ക­ളുടെ പശ്ചാ­ത്ത­ല­ത്തിൽ പശ്ചി­മ­ഘട്ടസംര­ക്ഷണം സംബ­ന്ധിച്ച്‌ വിശ­ദ­മായ ഒരു കർമ്മ പരി­പാടി ഉണ്ടാ­കേ­ണ്ട­തു­ണ്ട്‌.

2.എന്തു­കൊണ്ട്‌ ഇനിയും ചർച്ച?
 
മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ടും പശ്ചി­മ­ഘ­ട്ട­സം­ര­ക്ഷ­ണവും  സം­ബ­ന്ധിച്ച്‌ വിവിധ വിഭാഗം ജന­ങ്ങൾക്കി­ട­യിൽ വലിയ ആശ­ങ്ക­കൾ നില­നിൽക്കു­ന്നു. എന്തി­നേയും വിവാ­ദ­മാ­ക്കു­ക­യെ­ന്നത്‌ കേര­ള­ത്തിന്റെ പൊതു­സ്വ­ഭാ­വ­മായി മാറി­യി­ട്ടു­ണ്ട്‌. എല്ലാ­വർക്കും യോജി­ക്കാൻ കഴി­യുന്ന കാര്യ­ങ്ങ­ളിൽ പോലും വിവാ­ദ­ങ്ങൾ ഉണ്ട്‌.ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­ക­ളാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാ­ഹ­ര­ണം.പശ്ചി­മ­ഘട്ടം സംര­ക്ഷി­ക്കണം എന്ന കാര്യ­ത്തിൽ ആർക്കും എതി­ര­ഭി­പ്രായം ഉണ്ടാ­കാ­നി­ട­യി­ല്ല.എന്നാൽ ഏതൊരു കമ്മ­റ്റി­യുടെ റിപ്പോർട്ടിലും അതിന്റെ സൂക്ഷ­മ­തല വിശ­ദാം­ശ­ങ്ങ­ളിൽ ചില വിട­വു­കൾ ഉണ്ടാ­കാ­നി­ട­യു­ണ്ട്‌. റിപ്പോർട്ട്‌ എത്രമാത്രം ശാസ്ത്രീ­യ­മാ­യി­രു­ന്നാലും അത്‌ നട­പ്പി­ലാ­ക്കു­ക­യെ­ന്നത്‌ ഒരി­ക്കലും ഋജു­രേഖാ സമീ­പനം കൊണ്ടു­മാത്രം സാധി­ക്കുന്ന കാര്യ­മ­ല്ല.പശ്ചി­മ­ഘട്ടം സംര­ക്ഷി­ക്കാ­നുള്ള കർമ്മപദ്ധ­തി­ക­ളിൽ വളരെ സൂക്ഷ്­മ­ത­ല­ത്തി­ലുള്ള നിർദ്ദേ­ശ­ങ്ങൾ വരെ ഗാഡ്ഗിൽ സമിതി മുന്നോട്ട്‌ വയ്ക്കു­ന്നു. ഇതിൽ ഏതെ­ങ്കി­ലു­മൊരു ചെറിയ നിർദ്ദേ­ശ­ത്തോട്‌ വിയോ­ജി­പ്പു­ള്ള­വർ പോലും ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­കൾ മൊത്ത­ത്തിൽ തള്ളി­ക്ക­ള­യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ടു­ന്നു.ഇത്‌ റിപ്പോർട്ടിന്‌ ധാരാളം ശത്രു­ക്കളെ ക്ഷണിച്ച്‌ വരു­ത്തി.ഇതൊരുവശം.മറു­വ­ശത്ത്‌ സുക്ഷ്മ­ത­ല­ത്തി­ലേയ്ക്ക്‌ പോകാതെ പൊതു­നിർദ്ദേശം മാത്രം വച്ചി­രി­ക്കുന്ന ചില മേഖ­ല­ക­ളു­ണ്ട്‌. അക്കാ­ര്യ­ത്തിൽ വിശ­ദാം­ശ­ങ്ങൾ അറി­യില്ല എന്ന ഒറ്റ­ക്കാ­രണം കൊണ്ട്‌ കുറ­ച്ച്പേർ മൊത്തം റിപ്പോർട്ടിന്‌ എതി­രാ­യി.
           
ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­കൾക്കെ­തി­രായി വിവിധ വിഭാഗം ആളു­കൾ രംഗത്ത്‌ വന്നി­ട്ടു­ണ്ട്‌. അതിൽ മുഖ്യം രാഷ്ട്രീയ പാർട്ടി­കൾ തന്നെ. അവർ ഈ നില­പാട്‌ എടു­ക്കു­ന്ന­താണ്‌ പല കാര­ണ­ങ്ങൾ ഉണ്ടാ­വാം.അവ­യിൽ ചില­തൊക്കെ താഴെ ചേർക്കു­ന്നു.
           
1. പൊതു­തെ­ര­ഞ്ഞെ­ടുപ്പും വോട്ടു­ബാ­ങ്കുരാഷ്ട്രീയവും.
           
2.പരി­സ്ഥിതി സൗഹൃ­ദ­മ­ല്ലാത്ത വിക­സനനയം സ്വീക­രി­ക്കു­ന്നു.പരി­സ്ഥിതി സംര­ക്ഷണം പോലെ­യുള്ള പ്രവർത്ത­ന­ങ്ങൾ ആഡം­ബ­ര­മാണ്‌. നമുക്ക്‌ വിക­സ­ന­മാണ്‌ വേണ്ടത്‌ എന്ന സമീ­പ­ന­മാ­ണിത്‌.
           
3.  പ്രകൃതിവിഭവചൂഷണം കേര­ള­ത്തിൽ “മാഫിയാ”വത്ക്ക­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടാ­വാം. പശ്ചി­മ­ഘട്ട വന­മേ­ഖ­ല­യിൽ ആറാ­യി­ര­ത്തി­ല­ധികം കരി­ങ്കൽ ക്വാറി­കൾ ഉണ്ട്‌. ക്വാറി­യു­ട­മ­കൾക്കും സംഘ­ട­നകൾ ഉണ്ട്‌. ഇവ­രുടെ സമ്മർദ്ദ­ങ്ങൾ രാഷ്ട്രീയ കക്ഷി­കൾക്ക്‌ മേൽ ഉയ­രു­ന്നു­ണ്ടാ­വാം.
           
4. കർഷ­ക­രുടെ ഇട­യിൽ വലിയ ആശ­ങ്ക­കൾ ഉണ്ടാ­യി­ട്ടു­ണ്ട്‌. ഈ ആശ­ങ്ക­ക­ളെ, രാഷ്ട്രീയ കക്ഷി­കൾക്ക്‌ അഭി­സം­ബോ­ധന ചെയ്യാതെ വയ്യ.
          
5. വിവിധ രൂപ­ത്തിൽ പശ്ചിമഘട്ട­ത്തിലെ ഭൂമി കൈവശം വച്ചി­രി­ക്കു­ന്ന മത­സ­മു­ദാ­യ­ങ്ങൾ ഈ ഭൂമി നഷ്ട­മാ­കുമോ എന്ന്‌  ഭയ­ക്കു­ന്നു­ണ്ട്‌. ഇവ­രിൽ മത സാമു­ദാ­യിക സംഘ­ട­ന­കളും ഉൾപ്പെ­ടു­ന്നു. അവ­രുടെ സംഘ­ടി­ത­ശക്തി ഉപ­യോ­ഗിച്ച്‌ ജന­ങ്ങ­ളിൽ ആശങ്ക വളർത്തു­ന്നു.
           
ഇവ­യോ­രോ­ന്നു­മോ, ഇവ­യെല്ലാം ചേർന്നോ രാഷ്ട്രീയകക്ഷി­കളെ ഗാഡ്ഗിൽസമി­തി­യുടെ ശുപാർശ­കൾക്കെ­തി­രായി നില­നിർത്തു­ന്നു. ഇവ­കൂ­ടാതെ മറ്റു സ്ഥാപിത താത്പ­ര്യ­ക്കാരും റിപ്പോർട്ടി­നെ­തി­രായി രംഗത്ത്‌ വന്നി­ട്ടു­ണ്ട്‌.

3. വ്യക്ത­മായ സമീ­പ­ന­ത്തിന്റെ ആവശ്യം
           
പരി­ഷ­ത്തിന്റെ മുന്നിൽ 1970കളിലെ സൈലന്റ്‌വാലി സംര­ക്ഷണ സമരം മുത­ലുള്ള അനു­ഭ­വ­ങ്ങൾ ഉണ്ട്‌. എന്നാൽ അന്നെ­ടുത്ത സമ­ര­രീ­തിയും നില­പാടും പോര ഇന്നത്തെ പ്രശ്നം പരി­ഹ­രി­ക്കാൻ. 1970കളിൽ ഉദാ­ര­വത്ക­രണം എന്ന്‌ കേട്ടിട്ടു കൂടി ഉണ്ടാ­യി­രു­ന്നി­ല്ല. അന്നത്തെ വിക­സനനയവും വ്യത്യ­സ്ത­മാ­യി­രു­ന്നു. ആഗോ­ള­വ­ത്ക­രണം വരു­ത്തിയ സവി­ശേ­ഷ­മാ­റ്റ­ങ്ങൾ, ആശ­യ­ങ്ങൾ, ശക്തി­കൾ, പരി­സരം എന്നി­വ­യൊക്കെ ഇന്ന്‌ പ്രത്യേകം പരി­ശോ­ധി­ക്ക­ണം.
           
`റിയോ മുതൽ റിയോ വരെ` നടന്ന വിവിധ ലോകസമ്മേ­ള­ന­ങ്ങൾ പരി­സ്ഥി­തി­യോട്‌ എടു­ക്കേണ്ട സമീ­പ­ന­ങ്ങളെക്കുറിച്ച്‌ വിവിധ പ്രഖ്യാ­പ­ന­ങ്ങൾ നട­ത്തി­യി­ട്ടു­ണ്ട്‌. അവ­യുടെ അന്ത:സത്ത ഉൾക്കൊ­ണ്ട്‌ കൊ­ണ്ടു­ള്ള, പരി­സ്ഥിതി സൗഹൃ­ദ­പ­ര­മായ ഒരു വിക­സനബോധം ഇന്ന്‌ ലോകത്ത്‌ നില­നിൽക്കുന്നുണ്ട്‌. ഇത്‌ കേരള വിക­സ­ന­ത്തിന്റെ മേഖ­ല­യിലും പ്രായോ­ഗി­ക്കാൻ കഴി­യ­ണം.പശ്ചി­മ­ഘട്ട സംര­ക്ഷ­ണ­ത്തിനും ഈ നയം തന്നെ സ്വീക­രി­ക്കാവു­ന്ന­താ­ണ്‌. ഇതത്ര എളു­പ്പ­മ­ല്ല. കാരണം പശ്ചിമഘട്ട സംര­ക്ഷണം സംബ­ന്ധി­ച്ചു­ണ്ടായ വിപ­രീ­താ­ഭി­പ്രാ­യ­ങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം അത്ര വലു­താ­ണ്‌.പശ്ചി­മ­ഘട്ട സംര­ക്ഷ­ണ­ത്തി­നുള്ള നട­പ­ടി­യെന്ത്‌ എന്ന­തി­നേ­ക്കാൾ ഇന്ന്‌ പ്രധാനം ഗാഡ്ഗിൽ എന്തു പറഞ്ഞു എന്ന­താ­യി­ത്തീർന്നി­രി­ക്കു­ന്നു.ഗാഡ്ഗിൽ റിപ്പോർട്ടിനെ അപ്പടി സ്വീക­രി­ക്കു­ക, ഗാഡ്ഗിൽ പറ­ഞ്ഞത്‌ കൊണ്ട്‌ സ്വീക­രി­ക്കാൻ കഴി­യി­ല്ല എന്നി­ങ്ങനെ രണ്ട­ഭി­പ്രാ­യ­ങ്ങൾ വരു­ന്നു.എന്ത്‌ പറ­യുന്നു എന്ന­തി­നേ­ക്കാൾ ആര്‌ പറ­യുന്നു എന്ന­താ­കുന്നു രീതി.അതു­കൊണ്ട്‌ എന്താണ്‌ വസ്തു­ത­യെന്ന്‌ ജന­ങ്ങൾക്ക്‌ മനസ്സിലാ­കേ­ണ്ട­തു­ണ്ട്‌.എന്നാൽ പശ്ചി­മ­ഘട്ട സംര­ക്ഷണം സംബ­ന്ധിച്ച്‌ ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­കൾ വളരെ സെൻസി­റ്റീവായ ­ത­ല­ത്തി­ൽ ഇന്ന്‌ ചർച്ച ചെയ്യ­പ്പെ­ട്ട­ന്ന­തിനാൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെ പൂർണ്ണ­മായും മാറ്റി­വ­ച്ചു­കൊണ്ട്‌ പശ്ചി­മ­ഘട്ട സംര­ക്ഷ­ണ­ത്തെ­ക്കു­റിച്ച്‌ ഇനി ചർച്ച ചെയ്യാ­നാ­വി­ല്ല.
       
ഇവ­യെല്ലാം കണ­ക്കി­ലെ­ടു­ത്തു­കൊണ്ട്‌ താഴെ­പ്പ­റ­യുന്ന പൊതു­സ­മീ­പനം സ്വീക­രി­ക്കു­ക­യാവും ഉചിതം.
           
1. ദേശീയ പ്രകൃതിവിഭ­വ­ങ്ങൾ എല്ലാ­വർക്കും ഗുണ­ക­ര­മാ­കുന്ന രീതി­യിൽ സംര­ക്ഷി­ക്ക­പ്പെട്ടേ മതി­യാ­കൂ. അതിൽ വിട്ടുവീഴ്ച പാടി­ല്ല. വിഭ­വ­ങ്ങളുടെ മേലുള്ള പൊതുഉട­മ­സ്ഥ­തയും വിഭ­വ­വി­നി­യോ­ഗ­ത്തിന്റെ മേലുള്ള സാമൂ­ഹിക നിയ­ന്ത്ര­ണവും ഉറപ്പ്‌ വരു­ത്ത­ണം.അ­തു­കൊണ്ട്‌ പശ്ചി­മ­ഘ­ട്ട­ത്തിൽ ചെയ്യാ­വുന്നതും ചെയ്യാൻ പാടി­ല്ലാ­ത്ത­തും (do’s and don’ts) പറഞ്ഞേ മതി­യാ­കു.
           
2. കേര­ള­ത്തിലെ പശ്ചി­മ­ഘ­ട്ട­ത്തിലെ പാരി­സ്ഥി­തിക ലോല മേഖ­ല­ക­ളിൽ മറ്റ്‌ സംസ്ഥാ­ന­ങ്ങ­ളിൽ ഉണ്ടാ­യി­ട്ടു­ള്ള­തി­നേക്കാൾ കൂടു­തൽ തകർച്ച ഉണ്ടാ­യി­ട്ടു­ണ്ട്‌. അതു­കൊണ്ട്‌ നിയ­ന്ത്ര­ണ­ങ്ങൾ(don’ts)ആയി­രിക്കും അനു­വ­ദ­നീ­യ­മാ­യ­വ­യേ­ക്കാൾ(do’s)കൂടു­തൽ.
           
3. ഗാഡ്ഗിൽ സമിതി ശുപാർശ­ക­ളിലെ മേഖ­ല(Zone)­ക­ളുടെ അതിർത്തി ഒരു തർക്ക പ്രശ്ന­മാ­ണ്‌. ഇത്‌ പരി­ഹ­രി­ക്കാ­നാണ്‌ ഉമ്മൻ.­വി.­ഉ­മ്മൻ കമ്മറ്റി പ്രാദേ­ശിക സമി­തി­കളെ പ്രഖ്യാ­പി­ച്ച­ത്‌. എന്നാൽ ഈ പ്രാദേ­ശികസമി­തി­കൾക്ക്‌ പരി­സ്ഥിതിലോല മേഖ­ല­കളെ കണ്ടെ­ത്തു­ന്ന­തിനോ വേർതി­രി­ക്കുന്നതിനോ ഉള്ള വൈദഗ്ധ്യം ഉണ്ടായി­രു­ന്നി­ല്ല. അ­തു­കൊണ്ട്‌ തന്നെ ആ സമി­തി­കൾ പരാ­ജ­യ­പ്പെടുമെന്നു­റ­പ്പാ­യി­രുന്നു. ഒരു തർക്ക പ്രശ്ന­ത്തിൽ രാഷ്ട്രീ­യ­മായ മേൽക്കൈ നേടാൻ തദ്ദേ­ശ­ഭ­രണ സമി­തി­കളെ ഉപ­യോ­ഗി­ക്കു­ക­യാണ്‌ പ്രാദേ­ശിക സമി­തി­കളെ നിയ­മി­ക്കുക വഴി സർക്കാർ ചെയ്ത­ത്‌.
           
4. എല്ലാ ശുപാർശ­കളും ഇപ്പോൾതന്നെ നട­പ്പാ­ക്കാൻ കഴിയും എന്ന സമീ­പനം എടു­ക്കേ­ണ്ട­തില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ ആർക്കും കാര്യ­മായ എതിർപ്പി­ല്ലാത്ത ധാരാളം ശുപാർശ­ക­ളു­ണ്ട്‌. അവ ഇപ്പോൾത്തന്നെ നട­പ്പാ­ക്കാ­വു­ന്ന­തേ­യു­ള്ളൂ. കൂടു­തൽ ചർച്ച ചെയ്ത്‌ മുന്നൊ­രു­ക്കു­ങ്ങ­ളോടെ മാത്രം നട­ത്താൻ കഴി­യുന്ന നിർദ്ദേ­ശ­ങ്ങ­ളു­മു­ണ്ട്‌. അവ ഏതൊക്കെ എന്ന്‌ തീരു­മാ­നി­ക്കു­കയും മുന്നൊ­രു­ക്ക­ങ്ങൾ തുട­ങ്ങ­കയും ചെയ്യാം. വിശ­ദ­മായ ചർച്ച­കൾക്ക്‌ ശേഷവും അഭി­പ്രായ വ്യത്യാ­സ­ങ്ങൾ ഉള്ള ശുപാർശ­ക­ളു­മു­ണ്ടാ­വാം. അവ തൽക്കാലം മാറ്റി­വ­യ്ക്കു­ന്ന­താണ്‌ നല്ല­ത്‌.. കസ്തൂരി രംഗൻ സമി­തി­യുടെ ശുപാർശ­ക­ളിൽ സ്വീ­ക­രി­ക്കാ­വുന്ന എന്തെ­ങ്കിലും ഉ­ണ്ടെ­ങ്കിൽ അ­വ ഉൾക്കൊ­ള്ള­ണം. ചുരു­ക്ക­ത്തിൽ ഗാഡ്ഗിൽ സമി­തി­യുടെ പൊതു അന്ത­സത്ത അംഗീ­ക­രി­ക്കു­കയും ഈ ശുപാർശ­കൾ മുന്നോട്ട്‌ വയ്ക്കുന്ന ദിശ­യിൽ പ്രവർത്ത­ന­ങ്ങൾ മുന്നോട്ട്‌ പോവു­കയും വേണം.

4. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ശക്തി­
           
1. കേര­ള­ത്തിൽ പരി­സ്ഥിതി സംബ­ന്ധിച്ച്‌ ശക്ത­മായ അവ­ബോധം വളർത്താൻ ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­ക­ൾ സഹാ­യി­ച്ചി­ട്ടുണ്ട്‌. പശ്ചിമ­ഘട്ടം സംര­ക്ഷി­ക്ക­പ്പെ­ടണം എന്ന ആശയം വ്യാപ­ക­മായി വളർത്താനും ഈ റിപ്പോർട്ടിന്‌ കഴി­ഞ്ഞു.
           
2. അ­ധി­കാര വികേ­ന്ദ്രീ­ക­ര­ണ­ത്തിന്റെ പ്രാധാന്യം എടുത്തു പറ­യു­കയും അന്തിമ തീരു­മാനം എടു­ക്കാ­നുള്ള അവ­കാശം ഗ്രാമ­സ­ഭ­കൾക്ക്‌ വിട്ടു­കൊ­ടു­ക്കു­കയും ചെയ്തു.
           
3. ഈ റിപ്പോർട്ട്‌ ദരി­ദ്ര­പ­ക്ഷത്ത്‌ നില­യു­റ­പ്പി­ക്കുന്നു. പ്രകൃതിവിഭ­വ­ങ്ങളെ ചൂഷണം ചെയ്യുന്ന സാമ്പ­ത്തിക ശക്തി­കൾക്ക്‌ എതി­രായ നില­പാട്‌ സ്വീക­രി­ക്കു­ന്നു.
           
4. പശ്ചി­മ­ഘട്ടം ജൈവ­വൈ­വി­ധ്യ­ത്താൽ സമ്പ­ന്ന­മാ­ണ്‌. അതിന്റെ സംര­ക്ഷ­ണ­ത്തിന്‌ ഗാഡ്ഗിൽ സമി­തി­യുടെ ശുപാർശ­കൾ കൂടിയേ തീരു.
           
5. പശ്ചി­ഘട്ടം ദക്ഷി­ണേ­ന്ത്യ­യിലെ 25­കോടി ജന­ങ്ങ­ളുടെ ജല­സം­ഭ­ര­ണി­യാ­ണെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടി­ക്കാ­ണി­ക്കു­ന്നു. അതിന്റെ സംര­ക്ഷ­ണ­ത്തിന്‌ വേണ്ടി­യുള്ള നിർദ്ദേ­ശ­ങ്ങൾ സമർപ്പി­ച്ചി­രി­ക്കു­ന്നു.
           
6. പശ്ചി­മ­ഘ­ട്ട­ത്തിൽ ഇ­പ്പോൾ 5കോടി­യോളം മനു­ഷ്യർ വസി­ക്കു­ന്നു­ണ്ട്‌. അവർക്ക്‌ ഇ­പ്പോൾ അ­വിടെ താമ­സി­ക്കു­കയും ഉപ­ജീ­വ­ന­മാർഗ്ഗം തേടു­കയും ചെയ്യു­ന്നത്‌ പോലെ തുടർന്ന്‌ ചെയ്യ­ണ­മെ­ങ്കിൽ പശ്ചി­മ­ഘട്ടം സംര­ക്ഷി­ക്കേ­ണ്ട­തു­ണ്ട്‌.
           
7. ജൈവ­കൃ­ഷി­യി­ലേയ്ക്ക്‌ മാറു­മ്പോഴും 30%ൽ കൂടു­തൽ ചരി­വുള്ള സ്ഥല­ങ്ങളിൽ ദീർഘ­കാല വിളവിലേക്കു മാറു­മ്പോഴും ഉൽപാ­ദ­ന­ത്തിലും വരു­മാ­ന­ത്തിലും ഉണ്ടാ­കുന്ന ഇടിവ്‌ നിക­ത്താൻ കർഷ­കർക്ക്‌ സാമ്പ­ത്തിക സഹായം നൽകണം എന്ന്‌ റിപ്പോർട്ട്‌ എടുത്ത്‌ പറ­യു­ന്നു.
           
8. റിപ്പോർട്ട്‌ പശ്ചി­മ­ഘ­ട്ടത്തെ സമ­ഗ്ര­മായി കാണു­ന്നു. എന്നാൽ വ്യത്യസ്ത ഭൂ ഭാഗ­ങ്ങൾക്ക്‌ ഓരോ­ന്നിനും അനു­സൃ­ത­മായ സംര­ക്ഷണ മാർഗ്ഗ­ങ്ങൾ നിർദ്ദേ­ശി­ക്കു­ന്നു.
           
9. പശ്ചി­മ­ഘ­ട്ട­ത്തിലെ കർഷ­കർ ഇപ്പോൾ നേരി­ടുന്ന പ്രധാന വെല്ലു­വി­ളികൾ നവ­ലി­ബ­റൽ സാമ്പ­ത്തിക നയ­ങ്ങളും പ്രകൃതിവിഭവ നാശ­വു­മാ­ണ്‌. ആദ്യം പറ­ഞ്ഞ­വയുടെ ഫല­മായി കാർഷി­കോൽപ്പ­ന്ന­ങ്ങ­ളുടെ വില­കൾ ചാഞ്ചാ­ട്ട­ത്തിന്‌ വിധേ­യ­മാ­കു­ന്നു. ഇത്‌ കർഷ­ക­രുടെ സാമ്പ­ത്തിക നിലയെ തകർക്കു­ന്നു. പ്രകൃതിവിഭവ നശീ­ക­ര­ണ­ത്തിൽ മുഖ്യ­പങ്ക്‌ വഹി­ക്കു­ന്നത്‌ കരി­ങ്കൽ മട­കളും ഖനന കേന്ദ്ര­ങ്ങ­ളു­മാ­ണ്‌. ഇവയ്ക്കു രണ്ടി­നോടും എതി­രായ നില­പാട്‌ ഗാഡ്ഗിൽ സമിതി സ്വീക­രി­ച്ചി­രി­ക്കു­ന്നു.

5. ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെ ദൗർബ­ല്യ­ങ്ങൾ
           
1.  പശ്ചി­മ­ഘട്ട മേഖ­ല­യിൽ എത്ര ജന­ങ്ങൾ അധി­വ­സി­ക്കുന്നു, അവർ എത്ര­മാത്രം ഭൂമി ഏതെല്ലാം ആവ­ശ്യ­ങ്ങൾക്കായി ഉപ­യോ­ഗി­ക്കു­ന്നു, ഇവ­രുടെ പ്രവർത്തനം മൂലം പശ്ചി­മ­ഘ­ട്ട­ത്തിന്‌ എത്ര അള­വിൽ ശോഷണം സംഭ­വി­ച്ചു­ട്ടു­ണ്ട്‌. തുട­ങ്ങിയ സ്ഥിതി വിവ­ര­ക്ക­ണ­ക്കു­കൾ റിപ്പോർട്ടി­ലി­ല്ല.അതാ­യത്‌ Social, agricultural, demographic ഭൂമി­കകൾ കമ്മറ്റി­യിലോ റിപ്പോർട്ടിലോ പരി­ഗ­ണി­ച്ചി­ട്ടി­ല്ല.
           
2.  കർഷ­കരെ പ്രതി­ക്കൂ­ട്ടിൽ നിർത്തുന്നു എന്ന തോന്നൽ ഈ റിപ്പോർട്ട്‌ ഉണ്ടാ­ക്കു­ന്നു­ണ്ട്‌.
           
4. കോർപ്പ­റേ­റ്റു­ക­ളുടെ കട­ന്നു­ക­യറ്റം മൂലവും വനസംര­ക്ഷണ പ്രവർത്ത­ന­ങ്ങൾ മൂലവും കൂടു­തൽ ദുരിതം ഉണ്ടാ­കു­ന്നത്‌ ചെ­റു­കിട കർഷ­കർക്കാ­ണ്‌.വൻകി­ട­ക്കാർക്ക്‌ കാര്യ­മായ ബുദ്ധി­മുട്ട്‌ ഉണ്ടാ­കാ­റി­ല്ല. ഈ വസ്തുത റിപ്പോർട്ട്‌ വ്യക്ത­മായി കാണ­ണ­മാ­യി­രു­ന്നു.
           
5. പശ്ചി­മ­ഘട്ടം സംബ­ന്ധിച്ച്‌ ഇതു­വരെ നടന്ന പ്രവർത്ത­ന­ങ്ങൾ ക്രോഡീ­ക­രി­ക്കാൻ സമി­തിക്ക്‌ കഴി­ഞ്ഞി­­ട്ടി­ല്ല.മേഖ­ലാ­വൽക­ര­ണ­ത്തിന്റെ അടി­ത്തറ പ്രണ­ബ്സെൻ കമ്മ­റ്റി­യുടെ ശുപാർശ­ക­ളാ­ണ്‌. അത്‌ സ്വീകാ­ര്യ­മാ­ണ്‌. ഇന്ത്യ­യുടെ പർവ്വത ജൈവ­വൈ­വി­ധ്യ­ത്തെ­പ്പറ്റി ഇനിയും പഠി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.ഇതി­നായി ഡാറ്റാ­ബേസ്‌ ഇനിയും ഉണ്ടാ­കേ­ണ്ടി­യി­രി­ക്കു­ന്നു.
           
6. മലയും കടലും തമ്മി­ലുള്ള പര­സ്പ­ര­ബന്ധം ആണ്‌ കേരള­ത്തിന്റെ ഇക്കോളജിക്ക്‌ അടി­സ്ഥാ­നം. ഇത്‌ ബോധ്യ­പ്പെ­ടു­ത്താൻ ഗാഡ്ഗിൽ സമി­തിക്ക്‌ കഴി­ഞ്ഞി­ട്ടി­ല്ല.
           
7.Conservation by exclusion എന്ന സമീ­പനം ഉണ്ടോ എന്ന്‌ സംശ­യം­വരും.

6. കൂടു­തൽ വ്യക്തത വരു­ത്തേ­ണ്ടവ
           
1. 30% ത്തിൽ കൂടു­തൽ ചരി­വുള്ള സ്ഥല­ങ്ങ­ളിൽ വാർഷിക വിള­കൾ പാടില്ല എന്ന നിർദ്ദേശം ഇ­പ്പോ­­ഴത്തെ സാഹ­ച­ര്യ­ത്തിൽ പ്രായോ­ഗീ­ക­മാ­ക­ണ­മെ­ന്നി­ല്ല. ഇപ്പോൾ ഇതിൽ കൂടു­തൽ ചരി­വുള്ള പ്രദേ­ശ­ങ്ങ­ളിൽ വാർഷിക വിള­കൾ കൃഷി ചെയ്യു­ന്നു­ണ്ട്‌. അത്‌ കർഷ­കർ ശരി­യായ മണ്ണ്‌­-­ജലം സംര­ക്ഷണ പ്രവർത്ത­ന­ങ്ങൾ ചെയ്തു­കൊ­ണ്ടാ­ണ്‌.ശാസ്ത്രീയമായ മണ്ണ് ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടേ ഇത്തരം മേഖലകളില്‍ വാര്‍ഷികവിളകള്‍ കൃഷി ചെയ്യുകയുള്ളൂ എന്ന് ഉറപ്പാക്കണം.
           
2. ജൈവ­ക്കൃഷി എന്നാൽ എന്താ­ണെന്ന്‌ വ്യക്ത­മാ­ക്കേ­ണ്ട­തു­ണ്ട്‌. ഇത്‌ പ്രകൃതി കൃഷി­യ­ല്ല. രാസ­കീ­ട­നാ­ശി­നി­കൾ പൂർണ്ണ­മായി ഒഴി­വാ­ക്കാൻ പറ്റി­യേ­ക്കും.എന്നാൽ രാസ­വളം പൂർണ്ണ­മായി ഒഴി­വാ­ക്കേ­ണ്ട­തല്ല. ജൈവ­കൃ­ഷിക്ക്‌ പ്രായോ­ഗിക ഉദാ­ഹ­ര­ണ­ങ്ങൾ പറ­യാൻ കഴി­ഞ്ഞെ­ങ്കിലേ ജൈവ­കൃഷി എത്ര­മാത്രം സ്വീകാ­ര്യ­മാ­കു­മെന്ന്‌ പറ­യാൻ കഴി­യൂ.
           
3. കൃഷി­ക്കാർക്ക്‌ വിവി­ധ­തരം ഇൻസന്റീ­വു­കൾ നൽകു­ന്ന­തി­നെ­ക്കു­റിച്ച്‌ റിപ്പോർട്ടിൽ പറ­യു­ന്നുണ്ട്‌. എന്നാൽ ഇത്തരം ഇൻസന്റീ­വു­കൾ തങ്ങൾക്ക്‌ യഥാർഥ­ത്തിൽ ലഭിക്കും എന്ന്‌ കർഷ­കർ കരു­തു­ന്നില്ല. ഉദ്യോഗസ്ഥരം­ഗത്തെ അഴി­മി­തിയും മറ്റ്‌ സാങ്കേ­തിക നട­പ­ടി­ക്ര­മ­ങ്ങ­ളു­മാ­ണ­തിന്‌ കാര­ണം. ഇത്‌ പരി­ഹ­രി­ക്കാൻ വ്യക്ത­മായ നിർദ്ദേ­ശവും പരി­പാ­ടിയും വേണം.

7. ഒഴി­വാ­ക്കേണ്ട നിർദ്ദേ­ശ­ങ്ങൾ
           
1. ഭവന നിർമ്മാ­ണ­ത്തിന്‌ പരി­സ­രാ­ഘാത പത്രിക വേണ­മെന്ന്‌ പറ­ഞ്ഞി­രി­ക്കു­ന്നു. ഇത്‌ പൂർണ്ണ­മായി ഒഴി­വാ­ക്ക­ണം.
           
2. അണ­ക്കെ­ട്ടു­കൾ ഡീ-­ക­മ്മീ­ഷൻ ചെയ്യു­ന്ന­തു­മായി ബന്ധ­പ്പെട്ട നിർദ്ദേ­ശ­ങ്ങൾ അപൂർണ്ണ­മാ­ണ്‌. അവ ഒഴി­വാ­ക്കു­ന്ന­താണ്‌ നല്ല­ത്‌.
           
3. സോണു­കൾ താലൂക്ക്‌ അടി­സ്ഥാ­ന­ത്തിൽ തിരി­ച്ചത്‌ ശരി­യ­ല്ല. സോണു­ക­ളുടെ അതിർത്തി 100 മുതല്‍ 1000 വരെ ഹെ. വിസ്തൃതിയുള്ള ചെറു(micro)നീർത്ത­ടാ­ടി­സ്ഥാ­ന­ത്തിൽ  നിർണ്ണ­യി­ക്ക­ണം.അന്തിമ തീരു­മാനം ഗ്രാമ­സ­ഭ­കൾക്ക്‌ കൊടു­ത്ത­പ്പോൾ തന്നെ സമി­തി­യുടെ ശുപാർശ­പ്ര­കാ­ര­മുള്ള പരി­സ്ഥി­തി­ലോല മേഖ­ലയെ ഇപ്പോൾതന്നെ വിജ്ഞാ­പനം ചെയ്യണം എന്ന്‌ പറ­ഞ്ഞി­രി­ക്കു­ന്നു. ഇത്‌ ശരി­യായ സമീ­പ­ന­മ­ല്ല.

8. റിപ്പോർട്ടിനെ അടി­സ്ഥാ­ന­മാക്കി ചെയ്യേ­ണ്ടവ
           
1. ഗാഡ്ഗിൽ സമി­തി­യുടെ ചെയ്യാ­വു­ന്നതും ചെയ്യ­രു­താ­ത്തതും വിശ­ദീ­ക­രി­ക്കുന്ന ഭാഗത്ത്‌ (പുറം 43 മുതൽ) ഉള്ള പല നിർദ്ദേ­ശ­ങ്ങളും പൊതു­മാർഗ്ഗ നിർദ്ദേശം മാത്ര­മാ­ണ്‌.അതിൽ പ്രവർത്തനപരി­പാടി നിർദ്ദേ­ശി­ച്ചി­ട്ടി­ല്ല. ഉദാ: പ്ളാസ്റ്റിക്‌ ബാഗു­കൾ നിരോ­ധി­ക്കണം, ജി.­എം. വിള­കൾ ഒഴി­വാ­ക്കണം, ജലാ­ശ­യ­ങ്ങൾ…. തുട­ങ്ങി­യ­വ­യിൽ കടന്ന്‌ കയറ്റം അനു­ഭ­വി­ക്ക­രു­ത്‌. ഇത്ത­ര­ത്തി­ലു­ള്ള എല്ലാ നിർദ്ദേ­ശ­ങ്ങ­ളു­ടെയും പ്രവർത്തന പരി­പാടി തയ്യാ­റാ­ക്ക­ണം.
           
2. പശ്ചി­മ­ഘ­ട്ട­ത്തിൽ സവി­ശേ­ഷ­മായ കെട്ടിട നിർമ്മാ­ണ­ച്ച­ട്ട­ങ്ങൾ വേണ­മെന്ന്‌ ഗാഡ്ഗിൽ സമിതി ശുപാർശ­ചെ­യ്യു­ന്നു. ഓരോ പ്രദേ­ശ­ത്തിനും അനു­യോ­ജ്യ­മായ കെട്ടി­ട­നിർമാണ ശൈലി വേണ­മെ­ന്ന­തിന്റെ അടി­സ്ഥാ­നത്തിലാണ്‌ ഇത്‌ പറ­ഞ്ഞി­രി­ക്കു­ന്നത്‌. ഈ നയം സംസ്ഥാ­ന­ത്തിന്‌ മുഴു­വൻ ബാധ­ക­മാ­ക്കേ­ണ്ട­താ­ണ്‌. ഇത്‌ സാധ്യ­മാ­ണെ­ങ്കിൽ പ്രാദേ­ശി­ക­മായി ലഭി­ക്കുന്ന നിർമ്മി­ത­വ­സ്തു­ക്കൾ സംബ­ന്ധിച്ച ഗവേ­ഷണ പ്രവർത്ത­ന­ങ്ങൾ പ്രോത്സാ­ഹി­പ്പി­ക്ക­ണം.
           
3. പശ്ചി­മ­ഘ­ട്ട­ത്തിൽ മേഖ­ലാ­വൽക്ക­രണം നിർദ്ദേ­ശി­ച്ചി­ട്ടു­ണ്ട്‌. ഇത്‌ ശരി­യാ­യി­ത്തന്നെ നട­പ്പി­ലാ­ക്ക­ണം. കേര­ള­ത്തിന്റെ വിക­സ­ന­പ്ര­തി­സ­ന്ധി­യുടെ അടി­ത്തറ ഭൂവി­നി­യോ­ഗ­ത്തിലെ അശാസ്ത്രീയത­യാ­ണ്‌. ഇത്‌ പരി­ഹ­രി­ക്കാൻ മേഖ­ലാ­വൽക്ക­ര­ണ­മാണ്‌ അനു­യോ­ജ്യ­മായ മാതൃ­ക. കേര­ള­ത്തിന്റെ മുഴു­വൻ ഭൂമിയും മേഖ­ലാ­വൽക­ര­ണ­ത്തിന്‌ വിധേ­യ­മാ­ക്ക­ണമെന്ന്‌ ആശയം ഉയർന്നി­ട്ടു­ണ്ട്‌. കേര­ള­ത്തിന്റെ ഭൂമി അതിന്റെ സ്വാഭാ­വിക ഉപ­യോഗം എന്താണോ അതിന്‌ മാത്രമേ ഉപ­യോ­ഗി­ക്കാ­വൂ. കാർഷി­ക­മേ­ഖ­ല, പാർപ്പി­ട­മേ­ഖ­ല, വാണി­ജ്യ­മേ­ഖല തുടങ്ങിയ രീതി­യിൽ കേര­ള­ത്തിന്റെ ഭൂമിയെ മേഖ­ല­ക­ളായി തിരി­ക്കാം. ഓരോ മേഖ­ല­യിലും ഭൂമി അതത്‌ മേഖ­ല­യുടെ സ്വാഭാ­വിക ഉപ­യോ­ഗ­ത്തി­നായി മാത്രമേ മാറ്റി വയ്ക്കാ­വൂ. ഭൂ രൂപ­ത്തിന്റെ ഘടന മാറ്റു­കയോ ഭൂമി പരി­വർത്തനം ചെയ്യു­കയോ അരു­ത്‌. ചുരു­ക്ക­ത്തിൽ ഗാഡ്ഗിൽ സമിതി നിർദ്ദേ­ശി­ച്ചത്‌ പോലെ ഭൂമി­യുടെ പ്രകൃതിദത്ത ഉപ­യോ­ഗത്തെ അടി­സ്ഥാ­ന­മാക്കി ഭൂമി­യുടെ മേഖ­ലാ­വൽക്ക­രണം സാധ്യ­മാ­ക്ക­ണം. ഇതും സംസ്ഥാനം മുഴു­വൻ ബാധ­ക­മാ­ക്ക­ണം.
           
3. പാറ­പൊ­ട്ടി­ക്ക­രു­ത്‌, മണൽ വാര­രുത്‌ എന്ന നിർദ്ദേ­ശ­ങ്ങൾക്ക­പ്പു­റത്ത്‌ കേര­ള­ത്തിന്റെ കെട്ടിട നിർമ്മാണ മേഖ­ലയെ മൊത്ത­ത്തിൽ ഉടച്ച്‌ വാർക്കാൻ കഴി­യ­ണം. ഇതി­നായി താഴെ­പ്പ­റ­യുന്ന നിർദ്ദേ­ശ­ങ്ങൾ പരി­ഗ­ണി­ക്ക­ണം.
          
– വിവിധ റോഡു­ക­ളുടെ നിർമ്മാണ ഗുണ­മേന്മ വർധി­പ്പി­ക്ക­ണം. കാലാ­വ­ധിക്ക്‌ മുമ്പ്‌ റോഡു­കൾ റിപ്പ­യർ ചെയ്യേ­ണ്ടി­വ­രു­ന്നത്‌ പാറ­യുടെ ഉപ­യോഗം വർധി­പ്പി­ക്കു­ന്നു.
           
– കേര­ള­ത്തിലെ വീ­ടു­ക­ളുടെ വലിപ്പം നിയ­ന്ത്രി­ക്ക­ണം.കുടുംബത്തിന്റെ വലിപ്പത്തിന്ആനുപാതികമായി മാത്രമേ വീടിന്റേയും വലിപ്പം അകാവൂ എന്നത് നിയമപരമാക്കണം.ഒരു കുടുംബത്തിന് സ്വന്തമായി ഒരു വീടേ പാടുള്ളൂ എന്നത് നിര്‍ബന്ധമാക്കണം.
           
– മുറ്റത്ത്‌ കല്ല്‌, ഓട്‌ എന്നിവ പാകു­ന്നത്‌ തട­യുക എന്ന നിർദ്ദേശം കേരളം മുഴു­വൻ വ്യാപ­ക­മാ­ക്ക­ണം. വീടു­കൾക്ക്‌ ചുറ്റു­മ­തിൽ കെട്ടു­ന്നത്‌ സംബ­ന്ധിച്ച്‌ സർക്കാർ തല­ത്തിൽ പഠനം നട­ക്ക­ണം. വലിയ മതി­ലു­കൾ പ്രകൃ­തി­വി­ഭ­വ­ങ്ങളെ ധൂർത്ത­ടി­ക്കു­ക­യാ­ണ്‌. ഇത്‌ തട­യാൻ കഴി­യ­ണം.
           
– പാറ ഖനനം പൂർണ്ണ­മായി നിറു­ത്തി­വ­യ്ക്കാ­നാ­വി­ല്ല. അത്‌ ചെറിയ തോതി­ലെ­ങ്കിലും ആവ­ശ്യ­മാ­യേ­ക്കാം. അത്‌ ചെയ്യാൻ കഴി­യുന്ന പ്രാദേ­ശ­ങ്ങൾ പ്രത്യേ­ക­മായി കണ്ടെത്തി വിജ്ഞാ­പനം ചെയ്യണം.
           
– പാറ­യു­ടെയും മണ്ണി­ന്റെയും ബദൽ ഉൽപ­ന്ന­ങ്ങൾക്കുള്ള ഗവേ­ഷണം പ്രോത്സാ­ഹി­പ്പിക്ക­ണം.
           
4. ഊർജ്ജ ലഭ്യ­തയ്ക്ക്‌ വേണ്ടി ചെറു­കിട ജല­വൈ­ദ്യുത പദ്ധതി, സൗരോർജ്ജം, പവ­നോർജം എന്നിവ ഉപ­യോ­ഗ­പ്പെ­ടു­ത്ത­ണം. ഇവ­യുടെ ഉൽപാ­ദ­ന­ത്തി­നായി പ്രത്യേകപദ്ധ­തി­കൾ വേണം.
           
5. പശ്ചി­മ­ഘ­ട്ടവും കേര­ള­ത്തിന്റെ കാലാ­വ­സ്ഥയും തമ്മി­ലുള്ള ബന്ധം ശാസത്രീയ പിൻബ­ല­ത്തോടെ വിശ­ദീ­ക­രി­ക്ക­ണം.
           
6. മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട്‌ ഇന്ത്യൻ പാർലമെന്റ്‌ ചർച്ച ചെയ്യ­ണം.
           
7. ഇന്ന്‌ ഗാഡ്ഗിൽ, കസ്തൂ­രി­രം­ഗൻ എന്നീ പേരു­കൾക്കാണ്‌ പ്രാധാ­ന്യം. എന്നാൽ ഊന്നൽ ലഭിക്കേണ്ടത്‌ കേര­ള­ത്തിലെ ഭൂമി­യു­ടെയും ഭൂവി­ഭ­വ­ങ്ങ­ളു­ടെയും യുക്തി­സ­ഹ­മായ വിനിയോഗ­ത്തി­ന്നാ­യി­രി­ക്ക­ണം. ഇത്‌ സംബ­ന്ധിച്ച്‌ ഒരു ദീർഘ­കാല പരി­പ്രേക്ഷ്യം ആവ­ശ്യ­മാ­ണ്‌. ഇതി­നുള്ള നിർദ്ദേശം ഗാഡ്ഗിലിൽ നിന്ന്‌ മാത്ര­മ­ല്ല, മറ്റ്‌ കമ്മ­റ്റി­ക­ളിൽ ഉണ്ടെ­ങ്കിൽ അ­വ­യിൽനിന്നും സ്വീക­രി­ക്കാ­വു­ന്ന­താ­ണ്‌.
           
6. പശ്ചി­മ­ഘ­ട്ട­ത്തിന്റെ പ്രാധാന്യം കണ­ക്കി­ലെ­ടുത്ത്‌ ഈ രംഗത്ത്‌ ഏറെ വിശ­ക­ല­ന­ങ്ങൾ നട­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. അതി­ലൂടെ രൂപ­പ്പെ­ടുന്ന ആശ­യ­ങ്ങൾ പ്രച­രി­പ്പി­ക്കാനും പ്രവർത്ത­ന­ങ്ങൾ ആവി­ഷ്ക­­രി­ക്ക­ണം.
           
7. ഇതി­ന്നായി 100 പേരെ­യെ­ങ്കിലും പരി­ശീ­ലി­പ്പി­ച്ചെ­ടു­ക്ക­ണം. സൈലന്റ്‌വാലി കാല­ത്തേ­തു­പോലെ പരി­ശീ­ലനം നേടിയ ഒരു ജാഗ്രതാഗ്രൂപ്പ്‌ ഉണ്ടാ­കു­ന്നത്‌ നല്ല­താ­ണ്‌.
           
8. ഇതൊക്കെ സംബ­ന്ധിച്ച ഒരു രേഖ തയ്യാ­റാ­ക്ക­ണം. അതിലെ പ്രധാന ഊന്നൽ പ്രകൃ­തി­സ­മ്പ­ത്തിന്റെ തുടർ നില­നിൽപി­നുള്ള സംവി­ധാ­ന­ങ്ങൾ, സ്വാഭാ­വി­ക­വ­നം, സംര­ക്ഷി­ത­വനം ഇവ­യ്ക്കി­ട­യിലെ അതിർത്തിപ്രശ്ന­ങ്ങൾ,EFL, ESA, ESZ എന്നി­വ­യുടെ വിശ­ദാം­ശ­ങ്ങൾ എന്നി­വ­യൊക്കെ ആകണം. ഇതിനെ മുൻനിർത്തി ജാഗ്ര­താ­ഗ്രൂ­പ്പിൽ നട­ക്കുന്ന പ്രചാ­ര­ണ­ങ്ങൾ വഴി യഥാർഥ കൃഷി­ക്കാ­രുടെ ആശ­ങ്ക­കൾ അക­റ്റാൻ കഴി­യ­ണം. ഇന്ന്‌ ഉദ്യോ­ഗ­സ്ഥർ, രാഷ്ട്രീ­യ­ക്കാർ, ഇട­നി­ല­ക്കാർ, ക­ച്ച­വ­ട­ക്കാർ എന്നി­വ­രുടെ അവി­ഹിത ഇട­പെ­ട­ലു­കളെ തുറന്ന്‌ കാണി­ക്കാൻ കഴി­യ­ണം. ബാങ്ക്‌ വായ്പ­കർ കൊടുക്കാ­ത്തത്‌, ഭൂമി­യുടെ കരം വാങ്ങാ­ത്തത്‌ ഇവ­യുടെയൊക്കെ വസ്തു­താ­പ­ര­മായ വിശ­ദാം­ശ­ങ്ങൾ ഉൾക്കൊ­ള്ളി­ക്കാൻ കഴി­യ­ണം.

9. ഉപ­സം­ഹാരം
           
ഇന്നത്തെ പ്രശ്ന­ങ്ങ­ളുടെ അടി­സ്ഥാന കാരണം കർഷ­കരോ പരി­സ്ഥി­തിയോ അല്ല. കൂടു­തൽ ഭൂമി കയ്യേ­റാൻ പ്രേരി­പ്പി­ക്കു­കയും ശാസ്ത്രീ­യ­മായ ഭൂവി­നി­യോ­ഗത്തെ തകിടം മറി­ക്കു­കയും ചെയ്യുന്ന ഒരു വിക­സനനയ­മാണ്‌ നില­നിൽക്കു­ന്ന­ത്‌. അത്‌ പ്രകൃ­തി­വി­ഭ­വ­ങ്ങ­ളുടെ മേൽ അനി­യ­ന്ത്രി­ത­മായ ചൂഷണം അഴിച്ച്‌ വിടു­ന്നു. ഒപ്പം ഭൂമി­കൈ­മാ­റ്റ­ത്തേയും നിർമ്മാണ മേഖ­ല­യേയും അമി­ത­മായി ആശ്ര­യി­ക്കു­ന്നു. സംസ്ഥാ­ന­ത്തിന്റെ മൊത്തം ആഭ്യ­ന്തര ഉൽപാ­ദ­ന­ത്തിന്റെ നാലി­ലൊ­ന്നിൽ കൂടു­തൽ ഭൂമികൈമാ­റ്റ­ത്തിൽ നിന്നും നിർമ്മാണമേഖ­ല­യിൽ നിന്നും വരു­ന്ന­താ­ണ്‌. ഈ വിക­സ­ന­ന­യ­വു­മായി പശ്ചി­മ­ഘ­ട്ടത്തെ സംര­ക്ഷി­ക്കാ­നാ­വി­ല്ല. ദീർഘ­കാ­ലാ­ടി­സ്ഥാ­ന­ത്തിൽ ദക്ഷി­ണേ­ന്ത്യക്ക്‌ പൊതുവേയും പശ്ചി­മ­ഘ­ട്ട­വാ­സി­കൾക്ക്‌ വിശേ­ഷിച്ചും ദോഷ­ക­ര­മാ­ണി­ത്‌. ഇപ്പോൾ പിന്തു­ട­രുന്ന വിക­സനനയ­മാ­കട്ടെ ആഗോ­ള­വ­ത്കൃത സാമ്പ­ത്തിക സാഹ­ച­ര്യ­ങ്ങൾ ആവ­ശ്യ­പ്പെ­ടു­ന്നതും മുത­ലാ­ളി­ത്ത­ത്തിന്‌ ഏറെ പ്രിയ­പ്പെ­ട്ട­തു­മാ­ണ്‌. അതുകൊണ്ട്‌ പശ്ചി­മ­ഘട്ട സംര­ക്ഷ­ണ­മെ­ന്നാൽ മുത­ലാ­ളിത്ത വിക­സന ശൈലി­യോ­ടുള്ള എതിർപ്പ്‌ എന്നാ­ണർത്ഥം. ഗാഡ്ഗിൽകമ്മറ്റി റിപ്പോർട്ടിന്റെ പൊതു­ദിശ ഇത്ത­ര­ത്തിൽ മുത­ലാ­ളിത്ത വിരു­ദ്ധ­മാ­ണ്‌. ആ പൊതു­ദിശ അംഗീ­ക­രി­ക്കു­കയും മേൽവി­വ­രി­ച്ച­പോലെ വിശ­ദാം­ശ­ങ്ങ­ളിൽ ചർച്ച ചെയ്ത്‌ സമ­ന്വയം സൃഷ്ടിക്കുകയുമാണ്‌ വേണ്ടത്‌.