സന്തുലനം രസതന്ത്രത്തില്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാകുന്നതാണ് സന്തുലനം. സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും പലതരത്തിലുള്ള സന്തുലിത അവസ്ഥകൾ നാം കാണുന്നു. സന്തുലനം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ നമ്മെയും ബാധിക്കാറുണ്ട്. – രസതന്ത്ര പ്രക്രിയകൾ പലതും സന്തുലനവുമായി ബന്ധപ്പെട്ടവയാണ്. രാസസന്തുലനം രസതന്ത്രത്തിലെ ഒരു സവിശേഷ ഭാഗമാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏതാനും രാസസന്തുലനങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. രസതന്ത്ര വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

രസതന്ത്രം നാട്ടിലും വീട്ടിലും

– ദൈനംദിന ജീവിതത്തിൽ രസതന്ത്രത്തിന്റെ സംഭാവ നകൾ അതിവിപുലമാണ്. നാം പഴഞ്ചനെന്ന് വിശേഷിപ്പിക്കുന്ന പല സാധനങ്ങളുടെയും ആധുനിക ആവിഷ്കരണങ്ങളാണ് നാമിന്ന് ഉപയോഗിക്കുന്നവയിൽ അധികവും. മനുഷ്യജീവിതത്തെ ആധുനികവൽക്കരിക്കുന്നതിൽ രസതന്ത്രത്തിന്റെ പങ്ക് വിശദമാക്കുന്നതാണ് ഈ കൃതി. – സുപരിചിതമായ പദാർത്ഥങ്ങളെയാണ് ഇതിന് വിഷ യമാക്കിയിട്ടുള്ളത്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധാ രണ പദാർത്ഥങ്ങൾ. റയോണും, ടെറിലിനും പ്ലാസ്റ്റിക്കും സാധാരണ ഉപയോഗിക്കുമ്പോൾ അതിന്റെ കണ്ടെത്തലുകൾ ശാസ്ത്രത്തിലെ ദീർഘതപസ്യയുടെ ഫലങ്ങളാണെന്ന് ആരും ഓർക്കാറില്ല. നമ്മുടെ മുന്നിലുള്ള Read more…

അതിന്നുമപ്പുറമെന്താണ്?

അതിനുമപ്പുറമെന്താണ്? ശാസ്ത്രീയാന്വേഷണങ്ങൾ തുട ങ്ങുക ഇങ്ങ നെയാണ്. എന്താണ്; എന്തു കൊ ണ്ടാണ്; എങ്ങനെയാണ് എന്നെല്ലാം ചോദിച്ചുകൊണ്ട് ആ ചോദ്യങ്ങളോട് ഭാവനയും ഉൾക്കാഴ്ചയും കാവ്യ ഭംഗിയും ഉൾച്ചേർന്നാൽ അതിമനോഹര കാവ്യങ്ങൾ പിറക്കും എന്ന അത്ഭുതമാണ് “അതിനുമപ്പുറമെ ന്താണ്?’ എന്ന കാവ്യസമാഹാരം കാണിച്ചുതരുന്നത്. – ശാസ്ത്രവും കവിത്വവും അതീവഹൃദ്യമായി ഇഴചേ രുന്ന അസാധാരണമായ ഒരു രസതന്ത്രം ഇവിടെ കാണാം. മലയാള കവിതാ സാഹിത്യത്തിലും ശാസ്ത്ര സാഹിത്യത്തിലും പി മധുസൂദനൻ മാത്രം തുറന്ന Read more…

ഷഡ്പദങ്ങളുടെ ലോകം

ജന്തുലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പാണ് ഷഡ്പദങ്ങള്‍. വൈവിധ്യവും അതിജീവനശേഷിയും കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമാണിത്. ഈച്ച, മൂട്ട തുടങ്ങി പലതും ഒറ്റനോട്ടത്തില്‍ അറപ്പുണ്ടാക്കുന്നവയാണ്. അതേസമയം വര്‍ണച്ചിറകുകളുമായി മഴവില്‍ക്കാഴ്ചകള്‍ തീര്‍ക്കുന്ന പൂമ്പാറ്റകള്‍ നമ്മുടെ മനസ്സില്‍ പോലും ചലനങ്ങളുണ്ടാക്കുന്നു. പല ഷഡ്പദങ്ങളും മനുഷ്യജീവിതവുമായി നേരിട്ടിടപെടുന്നവയാണ്. മാരകരോഗങ്ങള്‍ പരത്തുന്നവയും പലതരം കീടങ്ങളും നമ്മുടെ ശത്രുക്കളുടെ പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ പരാഗണത്തിന് സഹായിക്കുന്നവയും തേനും പട്ടുനൂലും തരുന്നവയും പണ്ടുകാലം മുതലേ നമ്മുടെ ഇഷ്ടക്കാരാണ്. ഈ രണ്ട് Read more…

രാസരാജി 101 രസതന്ത്രപരീക്ഷണങ്ങള്

രസതന്ത്രപഠനം കൂടുതല്‍ രസകരമാക്കുന്നതിനും ശാസ്ത്രപഠനത്തിലേക്കും ഗവേഷണരംഗത്തേക്കും കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. ശാസ്ത്രപഠനവും അതിന്റെ ഭാഗമായി പരീക്ഷണനിരീക്ഷണങ്ങളിലേര്‍പ്പെടുന്നതും വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുലോകം കുട്ടികള്‍ക്ക് തുറന്നുനല്‍കും. രസതന്ത്രത്തിന്റെ രസം ആസ്വദിക്കുന്നതിനും അറിവിന്റെ നൂതനമേഖലകള്‍ പരിചയപ്പെടുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ‘രാസരാജി’ എന്ന ഈ പുസ്തകം. രസകരവും വിജ്ഞാനപ്രദവുമായ 101 പരീക്ഷണങ്ങളാണ് ‘രാസരാജി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് സ്വന്തമായും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയും ചെയ്തുനോക്കാവുന്നതാണിവ. രാസവസ്തുക്കളുപയോഗിച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയധികം ശ്രദ്ധയാവശ്യമാണ്. ശ്രദ്ധയോടെ Read more…

images (36)

ക്വാറി നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കുക

ഇക്കൊല്ലം സംസ്ഥാനത്ത് വീണ്ടുമുണ്ടായ പ്രളയത്തെയും ഉരുൾപൊട്ടലുകളേയും തുടർന്ന് ക്വാറികളുടെ പ്രവർത്തനം സർക്കാർ നിർത്തിവെച്ചത് ശ്ലാഘനീയമായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ നിയന്ത്രണം പൂർണമായി പിൻവലിക്കുകയാണ് ഉണ്ടായത്. ഈ നടപടി ശരിയല്ലെന്നും നിയന്ത്രണം നീക്കിയത് പുനപ്പരിശോധിക്കണമെന്നും കേരള ശാസ്ത സാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. അതിവൃഷ്ടിയെ തുടർന്ന് മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിടിച്ചിലും കഴിഞ്ഞ വർഷത്തെപ്പോലെ ഈ കാലവർഷത്തിലും അനേകം ജീവനും സ്വത്തും നശിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് . ഇത്തരം പ്രദേശങ്ങളിൽ Read more…

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പി.എസ്.സി പരീക്ഷ മലയാളത്തിലാകണം

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നതെന്നു മനസ്സിലാക്കുന്നു. സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. അങ്ങേയറ്റം പ്രതിഷേധാർഹമായ ഈ സമീപനം തിരുത്തുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും Read more…

ദേശീയ ശാസ്ത്രാവബോധ ദിനം – ആഗസ്റ്റ് 20

*ശാസ്ത്രാവബോധത്തിനായ് ഒപ്പുചേർക്കാം* 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്. ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം (AIPSN) ഇറക്കിയ പ്രസ്താവന വായിച്ച് നിങ്ങള്‍ക്കും ഒപ്പ് ചേര്‍ക്കാം https://luca.co.in/scientific-temper-day-augest-20/

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയും ഭേദഗതിയും ആവശ്യമാണ്

കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ പാസാക്കിയ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യത്തെ മെഡിക്കല്‍ മേഖലയില്‍ ഒരു പാട് ആശങ്കകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറികടക്കാന്‍ രൂപീകരിച്ച ഈ പുതിയ സംവിധാനം പക്ഷെ പുതിയ പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ടെന്നാണ് പരിഷത്ത് കരുതുന്നത്. 1) എന്‍.എം.സി സമിതിയുടെ ഘടന ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന് ചേരുന്നതല്ല. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം തീരേ കുറച്ച് കൊണ്ട് ബഹുഭൂരിപക്ഷം പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ Read more…