കേരളം-ചരിത്രം, ദർശനം, വർത്തമാനം

ഡോ.എം.എ. ഉമ്മന്‍ കേരളത്തെപ്പറ്റി പലപ്പോഴായി എഴുതിയ സാമ്പത്തികശാസ്ത്രസംബന്ധിയായ ആറ് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തെപ്പോലെ ഇത്രയേറെ പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഒരു ഭൂപ്രദേശം – സമൂഹം – ഭൂമുഖത്ത് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അവയില്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ നന്നേ വിരളമാണ്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ലേഖനസാഹാരം പ്രസിദ്ധീകരിക്കുന്നത്. വികസനമെന്നാല്‍ യാതൊരു പാരിസ്ഥിതിക പരിഗണനയുമില്ലാതെ നിര്‍മിക്കുന്ന അണക്കെട്ടുകളും, ഹൈവേകളും, വിമാനത്താവളങ്ങളും, Read more…

നവകേരള നിർമിതി – പരിഷത്ത് നിർദ്ദേശങ്ങൾ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്, അങ്ങേയറ്റം വിനാശകരമായ പ്രകൃതിദുരന്തങ്ങളാല്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണമല്ല പുതിയ കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന് കേരള സര്‍ക്കാരിനും ജനതയ്ക്കും വേണ്ടി അങ്ങ് നടത്തിയ പ്രഖ്യാപനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കേരളത്തിന്റെ സവിശേഷതയാര്‍ന്ന മൂന്ന് ഭൗമമേഖലകളെയും – ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മിക വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഇടനാട്, പ്രളയ ജലത്തില്‍ മുങ്ങിയ തീരപ്രദേശം-പ്രകൃതിദുരന്തം ബാധിച്ചു. 483 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് Read more…

ഹനാൻ ഹനാനിക്ക് ഐക്യദാഢ്യം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര  യൂണിറ്റിലെ സമത വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനിയായ  ഹനാൻ ഹനാനിക്ക് ഐക്യദാഢ്യവും സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു.തുരുത്തിക്കര ആയ്യൂർവ്വേദക്കവലയിൽ സംഘടിപ്പിച്ച യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ.എൻ.സുരേഷ് ഉൽഘാടനം ചെയ്തു.ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ജെൻഡർ കൺവീനർ എ.എ.സുരേഷ് വിഷയവതരണം നടത്തി.സമതവേദി ചെയർപേഴ്സൺ ദീപ്തി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ലൈബ്രററി കൗൺസിൽ അംഗം എം.ആർ.മുരളിധരൻ, ഡിവൈഎഫ്ഐ ആരക്കുന്നം മേഖലാ പ്രസിഡന്റ് Read more…

നമ്മുടെ ഔഷധസസ്യങ്ങൾ – പുസ്തക പ്രകാശനം

പ്രൊഫ.എം കെ പ്രസാദും ‘പ്രൊഫഎം.കഷ്ണപ്രസാദും ചേർന്നു എഴുതിയ നമ്മുടെഔഷധസസ്യങ്ങൾ എന്ന പുസ്തകം മഹാരാജാസ് കോളേജിൽ വച്ച് CMFRI ഡയറക്ടർ ഡോ എ.ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.

പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി

തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി ആരംഭിച്ചു. ഇന്ന് (ജൂലൈ30) രാവിലെ 9.30ന് സ്റ്റാൾ ഏജന്റ് കെ.ജി .സലീഷിന് പരിഷത്ത് മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ.എ.ഹസീന പരിഷത്ത് ആനുകാലികങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഡോ.എ. സരിൻ , ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ , സെക്രട്ടറി സോമൻ കാര്യാട്ട്, എം.എൻ.ലീലാമ്മ, പ്രിയ കെ നായർ, ഡോ.വി.എം.ഇക്ബാൽ, എ.ദിവാകരൻ, വടക്കാഞ്ചേരി മേഖലാ Read more…

വിജ്ഞാനോത്സവം 2018 പോസ്റ്റര്‍

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിര്‍ണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. Read more…

നമ്മുടെ ഔഷധ സസ്യങ്ങള്‍

കേരളത്തിലെ അതിവിപുലമായ ഔഷധസസ്യസമ്പത്തിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഓരോന്നിനെക്കുറിച്ചുമുള്ള പൊതുവായ വിവരങ്ങളും തിരിച്ചറിയാനുള്ള ലക്ഷണങ്ങളും സാങ്കേതികനാമം, ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലും ഉള്ള പേരു്, രാസഘടന, ഉപയോഗങ്ങള്‍ എന്നിവ ചുരുക്കമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ലേഖകര്‍ പ്രൊഫ. എം.കെ. പ്രസാദ്, പ്രൊഫ. എം. കൃഷ്ണപ്രസാദ് പ്രസാധനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വില. 500രൂപ