ദ ഹിസ്റ്ററി ബുക്ക് – കുട്ടികള്‍ക്ക് ഒരു ചരിത്രപുസ്തകം

ഇത് അസാധാരണമായ ഒരു ചരിത്രപുസ്തകമാണ്. രചനാശൈലിയിലും സമീപനത്തിലും അവതരണത്തിലുമെല്ലാം അസാധാരണം. കാർട്ടൂൺ കഥയല്ല ഇത്. ഗൗരവമേറിയ ചരിത്രം. പക്ഷേ, ആർക്കും മനസ്സിലാകുന്ന വിധത്തിലാണ് അവതരണം. 41 കൊല്ലം മുമ്പ് എഴുതിയതാണ് ഇത്. വിയത്നാം യുദ്ധമാണ് സന്ദർഭം. വിയത്നാമിൽനിന്ന് അമേരിക്ക തോറ്റ് പിന്മാറി. പക്ഷേ, അത് ഭൗതികമായ പിന്മാറ്റം മാത്രമായിരുന്നു. മുതലാളിത്ത വ്യാമോഹങ്ങൾ അപ്പോഴും ശക്തമായിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഒന്നിനൊന്ന് പിറകേയായി ഉപഭോഗാധിഷ്ഠിത മുതലാളിത്തത്തെ ആശ്ലേഷിച്ചു. സോഷ്യലിസ്റ്റ് ചേരി തകർന്നതോടെ ആദ്യത്തെ Read more…

ഇന്ത്യന്‍ ശാസ്ത്രപാരമ്പര്യം സത്യവും മിഥ്യയും

ചരിത്രത്തിലെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് നാമിപ്പോള്‍. ഇന്ത്യന്‍ മനസ്സിനെ കീഴടക്കാനും പുരോഗമനപരമായ പ്രത്യയശാസ്ത്രങ്ങളെ സ്വാധീനിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. ഒരുവശത്ത് തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രങ്ങള്‍ സംഘടിതമായി നമ്മെ മതഭ്രാന്തിലേക്കുനയിക്കുന്നു. മറുവശത്ത് സാമ്രാജ്യത്വ അധിനിവേശം ഇന്ത്യയിലെ കൂട്ടാളികളുമായി ചേര്‍ന്ന് അഭൂതപൂര്‍വമായ സാമൂഹിക സാമ്പത്തിക ഇടപെടലുകളും മാധ്യമ കടന്നുകയറ്റങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. യഥാര്‍ഥ ഇന്ത്യന്‍ സംസ്‌കാരവും ഇന്ത്യന്‍ ജനാധിപത്യവുമാണ് കുത്തകകള്‍ക്കും അവരുടെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരായ കോര്‍പ്പറേറ്റ് ഭരണകര്‍ത്താക്കള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നത്. നമ്മുടെ ശാസ്ത്രപാരമ്പര്യത്തെ ആദിമ വിശ്വാസങ്ങളിലും കെട്ടുകഥകളിലും Read more…

വര്‍ഗീയതയും ഇന്ത്യന്‍ ചരിത്രശാസ്‌ത്രവും

ചരിത്രരചനയുടെ രീതിശാസ്ത്രത്തില്‍ വലിയതോതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുനഃപ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ചില പുതുമകള്‍ അവകാശപ്പെടാവുന്ന ഒന്നാണ്. ഒരു രാജ്യത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കൃത്യമായ അറിവ്, വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളുടെ ദിശനിര്‍ണയിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ ചരിത്രപരത, സമൂഹത്തിന്റെ ശാസ്ത്രബോധവും രാഷ്ട്രീയബോധവും വികസിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. ചരിത്രത്തിന്റെ ചരിത്രപരമായ ഈ കടമ നിര്‍വഹിക്കപ്പെടണമെങ്കില്‍ ചരിത്രരചന വസ്തുനിഷ്ഠവും കാര്യകാരണ ബദ്ധവുമായിരിക്കണം. ചരിത്രം കെട്ടുകഥകളും, വീരഗാഥകളും, ജാതിമതസംഘട്ടനങ്ങളുമാണെന്ന ധാരണയല്ലാതാവുകയും, ഏത് ചെറുവിഭാഗത്തിന്റെയും മൗലിക സംഭാവനകളെ അംഗീകരിക്കുന്നതുമാകണം. അല്ലാത്തപക്ഷം, Read more…