Updates
അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറ യുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള Read more…
Updates
പരിഷത്ത് അമ്പത്തിമൂന്നാം വാര്‍ഷികം കൊല്ലത്ത്
കേരള ശാസ്ത്രസാഹിത്യ പരിഷത് 53–ാം സംസ്ഥാന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ഐടി ഹാളില്‍ 27 മുതല്‍ 29വരെ നടക്കും. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി 480 പ്രതിനിധികള്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ പ്രത്യേകതകളും എന്ന വിഷയം അവതരിപ്പിച്ച് യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധന്‍ ജി പത്മനാഭന്‍ രാവിലെ പത്തിന് സമ്മേളനം ഉദ്ഘാടനംചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദന്‍ അധ്യക്ഷനാകും. ഇരുപത്തെട്ടിന് വൈകിട്ട് ആറിന് പി Read more…
Updates
പ്രാദേശിക ഭാഷകളില്‍ പ്രവേശന പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കരുത്
രാജ്യത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ദേശീയ യോഗ്യതാ പരീക്ഷ മാത്രമേ പരിഗണിക്കുകയുള്ളുവെന്നും സംസ്ഥാനങ്ങളോ സ്വകാര്യ കോളേജുകളോ മറ്റു സ്ഥാപനങ്ങളോ നടത്തുന്ന പ്രവേശന പരീക്ഷകള്‍ക്ക് ഇനിമേല്‍ സാധുതയുണ്ടായിരിക്കുകയില്ലെന്നുമുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. പൊതുയോഗ്യതാപരീക്ഷ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 2013ലെ സ്വന്തം ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ദേശീയ തലത്തില്‍ നടത്തപ്പെടുന്ന ഈ പൊതു പരീക്ഷ ഇംഗ്ലീഷ് ഭാഷയിലോ ഹിന്ദി ഭാഷയിലോ എഴുതുവാന്‍ Read more…
Updates
എന്‍.വനി.കൃഷ്ണവാര്യര്‍ ജന്മശതാബ്ദി സെമിനാര്‍
സുഹൃത്തേ, എന്‍.വി.കൃഷ്ണവാരിയര്‍ 1916 മെയ് 13ന് ആണ് ജനിച്ചത്. ജ്ഞാനത്തിന്നഗാധത, സ്‌നേഹത്തിന്നാര്‍ദ്രത എന്നു പൂര്‍ണ്ണമായും വിശേഷിപ്പിക്കാവുന്ന ഒരു വലിയ മനുഷ്യന്‍, സ്വപ്രയ്തനം കൊണ്ട്, കഠിനാദ്ധ്വാനം കൊണ്ട് ജീവിതത്തെ വിജ്ഞാനതേജസ്സാക്കി മാറ്റിയ പ്രതിഭാസമ്പന്നന്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അധ്യാപക സംഘടനയില്‍ സജീവമായി. പരിസ്ഥിതിപ്രവര്‍ത്തനത്തില്‍ പ്രക്ഷോഭകനായി. സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ നൂതന മാതൃകയായി. കവിതയില്‍ ലോകമെങ്ങുമുള്ള മര്‍ദ്ദിതരുടെ ശബ്ദം കേള്‍പ്പിച്ചു. വിദ്യാഭ്യാസരംഗത്തും ഗ്രന്ഥശാലാപ്രവര്‍ത്ത നരംഗത്തും വഴിവിളക്കായി. വൈജ്ഞാനികസാഹിത്യരംഗത്തും ഉജ്ജ്വലമായി ശോഭിച്ചു. ഇങ്ങനെ എന്‍.വിയുടെ കര്‍മ്മമണ്ഡലങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാല്‍ Read more…