മന്ത്രിസഭയുടെ ഭൂദാനം : പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്തണം.

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിനും രൂപമാറ്റം വരുത്തി റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി, നിര്‍മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ തെളിവുകള്‍ ധാരാളമായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു. തൃശൂര്‍, എറണാകുളം ജില്ലകളിലായി 128 ഏക്കര്‍ തണ്ണീര്‍ത്തടം ഐ.ടി വികസനത്തിനെന്ന പേരില്‍ സ്വകാര്യ കമ്പനിക്ക് പതിച്ച് നല്‍കാനുള്ള തീരുമാനമാണ് ഇത്തരത്തില്‍ ഒടുവിലത്തേത്. നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും നാശം സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികാപടകങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്. വരള്‍ച്ച, കുടിവെള്ള ക്ഷാമം, Read more…

അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കരുത്

അക്ഷരയ്ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കരുത് പിലാത്തറ വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാംവര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥി അക്ഷരയെ എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന കാരണത്താല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടിരിക്കുന്നു. ഇതേകാരണത്താല്‍ ഈ കുട്ടിക്കും സഹോദരന്‍ അനന്തുവിനും സ്‌കൂള്‍വിദ്യാഭ്യാസം മുമ്പ് നിഷേധിക്കപ്പെട്ടിരുന്നു. അന്ന് പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണാനായത്. കഴിഞ്ഞ ദിവസം രണ്ടു വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍ വിട്ടുപോയിരുന്നു. അക്ഷര Read more…

പാടശേഖരം നികത്തല്‍ നിയമവിരുദ്ധം – പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ രൂക്ഷമാകും

പാടശേഖരം നികത്തല്‍ നിയമവിരുദ്ധം – പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ രൂക്ഷമാകും കോട്ടയംജില്ലയില്‍ കുമരകം പഞ്ചായത്ത് പരിധിയിലുള്ള നാനൂറ് ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ പാടശേഖരം നികത്തി ടൂറിസ്റ്റ് റിസോര്‍ട്ട് നിര്‍മിക്കുന്നതിനും എറണാകുളം കടമക്കുടിയിലുള്ള 47 ഏക്കര്‍ നികത്തി മെഡിസിറ്റി നിര്‍മിക്കുന്നതിനും അനുമതി നല്‍കിയ സംസ്ഥാന റവന്യൂവകുപ്പിന്റെ നടപടി നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധവും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഈ പാടശേഖരം ഇപ്പോള്‍ തരിശായി കിടക്കുന്നു എന്ന ന്യായം പറഞ്ഞാണ് നികത്തലിന് Read more…