വിദ്യാലയങ്ങളില്‍ 220 സാധ്യായ ദിവസങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

വിദ്യാലയങ്ങളില്‍ 220 സാധ്യായ ദിവസങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹം അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി വിധിയെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പരീക്ഷാ ദിനങ്ങള്‍ ഒഴിവാക്കി എല്ലാ ക്ലാസ്സുകളിലും 220 ഉം വിദ്യാഭ്യാസ അവകാശ നിയമത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ 200 ഉം 6 മുതല്‍ Read more…

ജനകീയശാസ്ത്രപ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിക്കുക

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ആരംഭിച്ച അതിക്രമങ്ങള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ച് മാധ്യമപ്രവര്‍ത്തകരിലേയ്ക്കും, സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. നിയമസംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച് കോടതിയില്‍പോലും സുരക്ഷയില്ല എന്ന സാഹചര്യത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. കനയ്യ കുമാറിനെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കോടതിയുടെ അടിയന്തിരശ്രദ്ധ ക്ഷണിക്കുന്നതിനായി സുപ്രീംകോടതിയില്‍ റിട്ട് ഫയല്‍ ചെയ്ത് ഇറങ്ങിയ ജനകീയശാസ്ത്രപ്രവര്‍ത്തകനായ എന്‍.ഡി.ജയപ്രകാശിനെ ആക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. അക്രമികളെ പിടികൂടുന്നതിനുപകരം അവര്‍ക്ക് രക്ഷപ്പെടുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് പോലീസ് ചെയ്തത്. ജയപ്രകാശിന്റെ Read more…