Updates
ഡോ. എം.പി. പരമേശ്വരന് ആദരം
സുഹൃത്തേ ഡോ.എം.പി.പരമേശ്വരന് എണ്‍പത് വയസ്സ് പിന്നിടുന്നു. ആണവശാസ്ത്രജ്ഞന്‍, ശാസ്ത്രപ്രചാരകന്‍, സാഹിത്യകാരന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, സാമൂഹിക-രാഷ്ട്രീയ-പരിസ്ഥിതി പ്രവര്‍ത്തകന്‍, വിദ്യാഭ്യാസവിദഗ്ധന്‍ എന്നീ നിലകളില്‍ ലോകമെങ്ങും അറിയപ്പെടുന്ന മഹദ്‌വ്യക്തിയാണ് ഡോ.എം.പി.പരമേശ്വരന്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളര്‍ച്ചയിലും അതിന്റെ പ്രവര്‍ത്തനദിശ നിര്‍ണയിക്കുന്നതിലും അദ്ദേഹം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. എറണാകുളത്തുനിന്ന് ആരംഭിച്ച് കേരളത്തിലൂടെ ഇന്ത്യയൊട്ടാകെ ജനകീയസാക്ഷരതായജ്ഞം വ്യാപിപ്പിക്കുന്നതില്‍ ഡോ.എം.പി വഹിച്ച പങ്ക് നിസ്തുലമാണ്. അതിനായി ഭാരത് ജ്ഞാന്‍വിജ്ഞാന്‍ സമിതി രൂപീകരിച്ച് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. ഇന്ത്യയിലെ ജനകീയശാസ്ത്രസംഘടനകളുടെ കൂട്ടായ്മയായ Read more…