Prameyam9_2021

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 9

മാതൃഭാഷയിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം – അവസരം നഷ്ടപ്പെടുത്തരുത് മലയാള മാധ്യമത്തിൽ എഞ്ചിനീയറിംഗ് പഠനം സാധ്യമല്ലെന്നും ഇംഗ്ലീഷില്‍ തന്നെ എഞ്ചിനീയറിംഗ് പഠനം നടത്തണമെന്നും കേരള സാങ്കേതിക സർവകലാശാല എടുത്ത തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിക്കുന്നു. മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്തുന്നതിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (All India Council for Technical Education – AICTE ) അവസരം നൽകിയതിനോട് പ്രതികരിച്ചുകൊണ്ടാണ് സാങ്കേതിക Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 8

പ്രമേയം – 8 സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങളും വാര്‍ത്തകളും വ്യക്തമാക്കുന്നത്. 2019 ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു സ്ത്രീ വീതം സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് മരിക്കുന്നു. ഓരോ നാലുമിനിറ്റിലും ഒരു സ്ത്രീ എന്ന കണക്കില്‍ ഭര്‍ത്താവില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരികവും മാനസികവുമായ പീഡനത്തിനിരയാവുന്നു. ഗാര്‍ഹിക ഇടങ്ങള്‍ മാത്രമല്ല, തൊഴിലിടങ്ങളും പൊതു ഇടങ്ങളും സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമല്ല. കേരള പൊലീസിൻ്റെ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 7

പ്രമേയം – 7 വേമ്പനാട്ടുകായലിന് തനതായ ഭരണസംവിധാനമുണ്ടാക്കണം. മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ വേമ്പനാട് ഭൂപ്രദേശത്തിൻ്റെ പാരിസ്ഥിതിക,  വികസന, ജീവസന്ധാരണ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ പൊതുവായ ഭരണസംവിധാനം കായലിന് രൂപീകരിക്കേണ്ടതുണ്ട്. പാരിസ്ഥിതികമായി ദുർബലമായ ഇവിടെ ജീവസന്ധാരണം, വാസം, സുസ്ഥിരമായ വികസനം എന്നിവക്ക് വിവിധ ജനവിഭാഗങ്ങൾ തമ്മിലും, മനുഷ്യരും പ്രകൃതിയും തമ്മിലും ആഴമേറിയ ബന്ധവും പരസ്പരാശ്രിതത്വവും അനിവാര്യമാണ്. ശ്രമകരമായ ഈ കടമ നിർവ്വഹിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഒറ്റപ്പെട്ട പ്രവർത്തനമോ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 6

പ്രമേയം 6​ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികൾ വരുത്തി വികേന്ദ്രീകൃതമായി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനം ഇന്ന് ഒരു യാഥാർത്ഥ്യമാണ്. ഇത് പൊതുജനാരോഗ്യമേഖലയില്‍ വലിയ ആഘാതമുണ്ടാക്കും.അതിൻ്റെ സൂചനയാണ് കോവിഡ് 19 രോഗത്തിൻ്റെ ആഗോളവ്യാപനം. കാലാവസ്ഥാമാറ്റ ത്തിന്റെ ഫലമായി ഇനിയും പുതിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പു തരുന്നു.പൊതുജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം (one Health) എന്ന ആശയത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭ പാസ്സാക്കിയ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 5

പ്രമേയം – 5 സമഗ്രമായ ഭാഷാസൂത്രണ നയത്തിന് രൂപം നല്‍കുക ഐക്യകേരളമെന്ന സ്വപ്നത്തിലേക്ക് നയിച്ച ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായത് മലയാളം സംസാ രിക്കുന്ന ജനവിഭാഗങ്ങളുടെ ഏകീകരണം എന്നതായിരുന്നു.എന്നാല്‍,ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും മാതൃഭാഷയായ മലയാളം പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷമാണ് കഴിഞ്ഞ കുറേ വര്‍ ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.സംസ്ഥാനത്തെ ഉല്‍പ്പാദന, സേവനമേഖലകളുടെ ഭാഷ ഏറെക്കുറെ മലയാളമല്ലാതായിരിക്കുന്നു. ഉപഭോഗപ്രധാനമായ ഒരു പ്രദേശമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ നമ്മുടെ കമ്പോളവും വ്യത്യസ്തമല്ല എന്നു കാണാം. ഏറെ പ്രഖ്യാതമായ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 4

പ്രമേയം – 4 ആർത്തവത്തിനു നേർക്കുള്ള അശുദ്ധി കല്പിക്കൽ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക; ആർത്തവകാല സുരക്ഷയും ശുചിത്വ പ്രവൃത്തികളും സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുക. ആർത്തവം എന്ന ജൈവികാവസ്ഥയെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് പരിഗണിക്കുന്നതു മൂലമുള്ള അനാരോഗ്യകരമായ അവസ്ഥ സ്ത്രീസമൂഹം ഇന്നും ഒട്ടധികം അനുഭവിക്കുന്നു. ആർത്തവത്തിന്റെ പേരിൽ പൊതുയിടങ്ങളിൽനിന്ന് സ്ത്രീകളും പെൺകുട്ടികളും ഇന്നും ഏറക്കുറെ മാറ്റിനിർത്തപ്പെടുന്നു. ഈ സന്ദർഭത്തിൽ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്നതിന്റെ നിസ്സഹായാവസ്ഥയും ആർത്തവം മൂലമുള്ള ശാരീരികവിഷമതകളും ശുചിത്വപ്രശ്നങ്ങളും ഹോർമോൺ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 3

പ്രമേയം-3 സിക്കിള്‍ സെൽ അനീമിയ-താലസീമിയ രോഗങ്ങള്‍ക്കുള്ള ഗവേഷണ- ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കുക കേരളത്തിൽ വയനാട്,അട്ടപ്പാടി,നിലമ്പൂർ പ്രദേശങ്ങളിൽ ആദിവാസികളിലും മറ്റു ചില സമുദായ ങ്ങളിലും സിക്കിൾ സെൽ അനീമിയ രോഗം വ്യാപകമായി കണ്ടു വരുന്നു. ഈ വിഭാഗങ്ങളിൽ വലിയ ദുരിതവും വൻതോതിൽ മരണങ്ങളും ഉണ്ടായിരുന്ന രോഗമാണ് സിക്കിൾസെൽ അനീമിയ.2007ൽ സിക്കിൾ സെൽ രോഗികൾക്കായുള്ള സമഗ്ര സരക്ഷണ പദ്ധതി അന്നത്തെ സർക്കാർ നടപ്പാക്കി.ഇതിന്റെ ഭാഗമായി നിരന്തരമായി ടെസ്റ്റുകൾ ചെയ്ത് മിക്കവാറും രോഗികളെ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 2

പ്രമേയം – 2 ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളിൽ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിർമാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം,അഭിപ്രായ സ്വാതന്ത്ര്യം,സാമൂഹ്യനീതി,ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ ചോദ്യം ചെയ്യുപ്പേടുന്നു.എന്ന് മാത്രമല്ല പൗരത്വത്തിന്റെ മാനദണ്ഡങ്ങളടക്കം ജനജീവിതത്തിന്റെ എല്ലാ ഘടകങ്ങളും പുനർനിർവചിക്കപ്പെടുന്നു.ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അളവുകോലുകളനുസരിച്ച് ജീവിക്കാൻ എല്ലാ പൗരന്മാരെയും നിർബന്ധി ക്കുകയും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളായി കണക്കാക്കി അടിച്ചമർത്തുകയും ചെയ്യുന്നു. കേന്ദ്രസര്‍ ക്കാരാകട്ടെ മേല്‍പ്പറഞ്ഞവയുടെയെല്ലാം മറ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 1

  കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നൽ നൽകി ജനകീയമായി തയ്യാറാക്കണം. ഇന്ത്യയിൽ, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 സാമ്പത്തിക വർഷത്തോടെ ആരംഭിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.കോവിഡാനന്തര ജീവിതത്തെപ്പറ്റിയുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുകയാണ്. കോവിഡ് വിട്ടുമാറാത്തതിനാലും കാലാവ സ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തീവ്രമായതിനാലും ഭാവിയെപ്പറ്റി Read more…

Office_Bearers_2021

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – പുതിയ ഭാരവാഹികൾ

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാന വാർഷികം ഒ എം ശങ്കരനെ സംസ്ഥാന പ്രസിഡൻ്റായും പി ഗോപകുമാറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രജ്ഞിനി പി പി, ജോജി കൂട്ടുമ്മേൽ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ഷൈലജ എല്‍, നാരായണന്‍ കുട്ടി കെ. എസ്, പി. രമേഷ് കുമാർ, എന്നിവർ സെക്രട്ടറിമാരും സുജിത്ത് എം, ട്രഷററുമാണ്.  മറ്റു ഭാരവാഹികളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു. നിര്‍വാഹക Read more…