ഡെങ്കിപ്പനി പ്രതിരോധ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല; നിയന്ത്രിക്കാന്‍ ജനങ്ങളെ സജ്ജരാക്കണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നുണ്ട്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികവുമാണ്. മുന്‍കാല അനുഭവങ്ങള്‍ വച്ച് മഴക്കാലത്തിന് തൊട്ടു മുന്‍പ് ഇത് തടയാനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യവകുപ്പും മറ്റും നടത്താറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഇത് ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വര്‍ദ്ധിച്ച ഡെങ്കിപ്പനി സൂചിപ്പിക്കുന്നത്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ചുരുങ്ങിയ തോതിലാണെങ്കിലും മരണം സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ചും, ആവര്‍ത്തിച്ചുണ്ടാകുന്നവരില്‍. ഏഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസുകളാണ് പനി പടര്‍ത്തുന്നത്. ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും Read more…

പൊതുവിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ക്കരുത് – പരിഷത്ത്

ശാസ്ത്രീയമായ കാഴ്ചപ്പാടുകളോ ജനാധിപത്യപരമായ ചര്‍ച്ചകളോ കൂടാതെ വിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഓരോ തീരുമാനങ്ങളും കേരളീയ പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കെത്തിക്കുന്നതില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തുന്നു. പുതിയ അധ്യയനവര്‍ഷം പാഠപുസ്തകങ്ങള്‍ ലഭ്യമാവാതെ സങ്കീര്‍ണ്ണമാവാന്‍ പോകുന്നുവെന്ന് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. അവധിക്കാലങ്ങളില്‍ തന്നെ പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ എത്തിക്കുന്ന പതിവ് സങ്കുചിത താല്‍പ്പര്യങ്ങളുടെയും ആസൂത്രണമില്ലായ്മയുടെയും ഫലമായാണ് താറുമാറായിരിക്കുന്നത്. കേരള സര്‍ക്കാര്‍ അംഗീകരിച്ച പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അവഗണിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവിടെ പുസ്തകക്കച്ചവടം Read more…

ഈ ഭൂമി ഇങ്ങനെ എത്രനാള്‍

എഴുനൂറ് കോടി സ്വപ്നങ്ങള്‍ഒരേയൊരു ഗ്രഹംകരുതലോടെ ഉപയോഗിക്കുക വീണ്ടും ഒരു ജൂണ്‍ 5 വരുന്നു. ഇന്ന് ലോക പരിസരദിനമാണ്. ഈ ദിനാചരണം തുടങ്ങിയിട്ട് ഇപ്പോള്‍ 43 വര്‍ഷമാകുന്നു. 1972 ല്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം എന്ന സ്ഥലത്ത് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന ലോകസമ്മേളനത്തില്‍ നിന്നാണ് ഈ ദിനാച രണത്തിന്റെ തുടക്കം. അക്കൊല്ലം ജൂണ്‍ 5 മുതല്‍ 16 വരെയായിരുന്നു ഈ സമ്മേളനം. ഈ സമ്മേളനത്തോടുകൂടിയാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ Read more…

ബാലവേല നിയമവിധേയമാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക

കുടുംബത്തൊഴിലിനെയും വിനോദവ്യവസായത്തെയും ബാലവേലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രഗവണ്മെന്റ് കൊണ്ടുവരുന്ന നിയമഭേദഗതി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ബാലവേലയില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ലോകമാസകലമുള്ള തൊഴിലെടുക്കുന്ന ജനത സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇന്ത്യന്‍ ഭരണഘടനയിലും 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിലും 2012ലെ ബാലവേലനിരോധന നിയമത്തിലും ഈ അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ പുറകോട്ടടിപ്പിക്കാനും കുട്ടികളെ ക്കൊണ്ട് കൂലിപ്പണി എടുപ്പിച്ചിരുന്ന ഇരുണ്ടയുഗങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുമുള്ള കുത്സിത ശ്രമമാണ് Read more…