News
2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 1
കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നൽ നൽകി ജനകീയമായി തയ്യാറാക്കണം. ഇന്ത്യയിൽ, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 സാമ്പത്തിക വർഷത്തോടെ ആരംഭിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.കോവിഡാനന്തര ജീവിതത്തെപ്പറ്റിയുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുകയാണ്. കോവിഡ് വിട്ടുമാറാത്തതിനാലും കാലാവ സ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തീവ്രമായതിനാലും ഭാവിയെപ്പറ്റി Read more…