Updates
രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയതക്കുമെതിരെ സൃഷ്‌ടിപരമായ വിമര്‍ശനങ്ങളുയര്‍ത്തണം – ഡോ.ഹമീദ് ദബോല്‍ക്കർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്‍പത്തൊന്നാം വാര്‍ഷിക സമ്മേളനം ആരംഭിച്ചു ഉദിനൂര്‍ : പൊതു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയതക്കുമെതിരെ സൃഷ്‌ടിപരമായ വിമര്‍ശനങ്ങളുയര്‍ത്തണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ കര്‍ശന നിയമങ്ങളുണ്ടാവണമെന്നും ഡോ. ഹമീദ് ദബോല്‍ക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്‍പത്തൊന്നാം വാര്‍ഷിക സമ്മേളനം ഉദിനൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്‌ട്രാ അന്ധശ്രദ്ധ നിര്‍മൂലൻ സമിതിയുടെ പ്രവര്‍ത്തകനും അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാൽ കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ദബോല്‍ക്കറുടെ മകനുമാണ് Read more…
Updates
പഠനത്തിന് മാതൃഭാഷ നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരം
http://editionstnt.com/ മാതൃഭാഷയിലൂടെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഭാഷാ വിരുദ്ധമാണെന്നും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മാതൃഭാഷ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിനവകാശമില്ലെന്നുമുള്ള സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ലോകമാകെ പരിഷ്‌കൃതസമൂഹം അംഗീകരിച്ച പൊതുതത്വമാണ് മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം എന്നത്. മാതൃഭാഷ എന്നത് ജനിച്ചുവളരുന്ന കുട്ടി ജീവിതത്തോടൊപ്പം സാംസ്‌കാരികമായി ആര്‍ജ്ജിക്കുന്ന സവിശേഷ സമ്പത്താണ്. അതിനാലാണ് ആശയവിനിമയത്തിനും അറിവ് ആര്‍ജ്ജിക്കുന്നതിനും മാതൃഭാഷ അനിവാര്യമാകുന്നത്. ഇന്നലെ പുറത്തുവന്ന സുപ്രീംകോടതിവിധി ഈ പൊതുഅക്കാദമിക തത്വങ്ങളെ നിരാകരിക്കുന്നതാണ്. ഭാഷാന്യൂനപക്ഷ സമൂഹമായാലും Read more…
Updates
സംസ്ഥാന സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
http://www.incredibleblogs.com/ website കേരള ശാസ്‌ത്ര സാഹിത്യ പരിഷത് അമ്പത്തിയൊന്നാം സംസ്ഥാന വാര്‍ഷിക സമ്മേളനം മെയ് 9, 10, 11 തീയ്യതികളില്‍ ഉദിനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. 9ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറിന്റെ പുത്രനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി അംഗവുമായ ഡോ.ഹമീദ് ധാബോല്‍ക്കര്‍ ഉദ്‌ഘാടനം ചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍.കെ ശശിധരന്‍ പിള്ള അധ്യക്ഷത Read more…