ഗാന്ധി നാടകയാത്ര ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത്‌ വരികയാണ്‌. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ്‌ ഈ വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്‌ ഈ നാടകം. വിദേശ അധിനിവേശത്തിനും, വർഗീയതക് കും എതിരെ തന്റെ ജീവിതം കൊണ്ട്‌ ഗാന്ധിജി പോരാടി. ആധുനികകാല ചരിത്രത്തിലെ, സ്വാശ്രയത്വത്തിനും, മതനിരപേക്ഷതക്കും വേണ്ടിയും വർഗീയതയ്‌ക്കും മതതീവ്രവാദത്തിനും Read more…

സ്ക്രൈബ്സ് ശില്പശാല

പ്രസിദ്ധീകരണ ആവശ്യങ്ങള്‍ക്കായുള്ള സ്ക്രൈബ്സ് എന്ന സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിച്ചുള്ള പേജ് ഡിസൈന്‍, ലേഔട്ട് തുടങ്ങിയവ വിശദമായി പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തൃശ്ശൂര്‍ പരിസര കേന്ദ്രത്തില്‍ 2013 ഡിസംബര്‍ 7, 8 തിയ്യതികളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ക്രൈബ്സ് ശില്പശാല സംഘടിപ്പിക്കുന്നു. ഡി.റ്റി.പി ഓപ്പറേറ്റര്‍മാര്‍, ലേ ഔട്ട് ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനേഴ്‌സ് തുടങ്ങി അച്ചടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും, സ്ക്രൈബ്സ് പരിശീലിക്കാനാഗ്രഹിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. മലയാളത്തിലും തെലുങ്കിലും സ്ക്രൈബ്സ് ഉപയോഗിക്കുന്നതിനു Read more…

ആറന്മുള വിമാനത്താവളം : കേരള സരക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണം

കേരളത്തില്‍ നിലനില്‍ക്കുന്ന എല്ലാ ഭൂസംരക്ഷണ നിയമങ്ങളെയും, പരിസ്ഥിതി സംരക്ഷണ നിയമങ്ങളെയും ലംഘിച്ചുകൊണ്ടും, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും, നെല്പാടങ്ങളും തോടുകളും നികത്തിയും ആറന്മുളയില്‍ ആരംഭിക്കുന്ന വിമാനത്താവള പദ്ധതി അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും സ്വകാര്യ സംരംഭത്തിനു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഇടനിലപ്പണി അവസാനിപ്പിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.ആറന്മുള വിമാനക്കമ്പനിയില്‍ 10% ഓഹരികള്‍ സര്‍ക് കാര്‍ സമ്പാദിച്ചുകൊണ്ട് ഒരു സ്വകാര്യ കമ്പനി നടത്തിയ എല്ലാ നിയമലംഘനങ്ങളെയും കേരളത്തിലെ ജനങ്ങളെക്കൊണ്ട്‌ അംഗീകരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഏറ്റവും അവസാനമായി മിച്ചഭൂമി നിയമത്തില്‍ ഇളവുകള്‍ നല്‍കി, അതിഗുരുതരമായ നിയമലംഘനത്തേയും Read more…

അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക – വി.എസ്

തിരുവനന്തപുരം: ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇതിനു കാരണമായിത്തീര്‍ന്നിട്ടുള്ള അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേരള വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന അസീസ് കമ്മറ്റി റിപ്പോര്‍ട്ടിനെതിരായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള Read more…

കേരള വികസന സംഗമം രണ്ടാം ഘട്ടം കണ്ണൂരില് തുടങ്ങി

    കേരളത്തിന്റെ വികസന രംഗത്ത് നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുന്നതിനും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഭാവി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുന്നതിനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിവെച്ച വേണം മറ്റൊരു കേരളം  ക്യാമ്പയിനിന്റെ ഭാഗമായുള്ള കേരള വികസന സംഗമത്തിന്റെ രണ്ടാംഭാഗം  ഇന്ന്  മുതല് (2013 നവം.9,) കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ ആരംഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗനീതി എന്നീ വിഷയങ്ങളിലുള്ള സെമിനാറുകളും ശില്പശാലകളും Read more…

ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് സ്ത്രീവിരുദ്ധം

   കോഴിക്കോട് സര്‍വകലാശാലയിലെ വിമെണ്‍ സ്റ്റഡി സെന്റര്‍ Golden Mother Award 2013 നു വേണ്ടി അപേക്ഷകള്‍ സ്വീകരിക്കുന്നതായി പത്രവാര്‍ത്തകളില്‍ðനിന്ന് അറിയുന്നു. കോഴിക്കോട് സര്‍വകലാശാല പോലെ അക്കാദമിക  പാരമ്പര്യമുള്ള ഒരു വിദ്യാകേന്ദ്രം ഒട്ടും അക്കാദമികമല്ലാത്ത  ‘golden mother 2013’ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എതിര്‍ക്കുന്നു. സ്ത്രീ – പുരുഷ തുല്യതക്കു വേണ്ടി പോരാടുന്നóഒരു സംഘടന എന്നó രീതിയില്‍ð’മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുന്ന’ó ഈ പരിപാടി തികച്ചും അശാസ്ത്രീയമാണ് എന്ന് പരിഷത്ത് Read more…

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളോടും രാഷ്‌ട്രീയ പാര്‍ട്ടികളോടും

ബഹുമാന്യരേ, പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കാന്‍ പോകുന്ന വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ എന്ന നിലയില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുവരികയാണല്ലോ ? മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അല്ല മറിച് ച്‌ കസ്‌തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള വിജ്ഞാപനമാണ്‌ പുറപ്പെടുവിക്കാന്‍ പോകുന്നത്‌ എന്നാണ്‌. ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ ഒക്‌ടോബര്‍ 21 ന്‌ കേരള സര്‍ക്കാര്‍ Read more…

കേരള വികസന സംഗമം രണ്ട്, മൂന്ന് ഘട്ടങ്ങള് നവംബറില്‍

കേരള വികസന സംഗമം2013 നവംബർ 9 , 10  കണ്ണൂർ2013 നവംബർ 16,17 പാലക്കാട്‌ കേരള വികസനവുമായി  ബന്ധപെട്ടു  നിരവധി സംവാദങ്ങൾക്കും ഇടപെടലുകൾക്കും നേതൃത്വം നല്കിയ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ജനപക്ഷത്ത്  നിന്നുകൊണ്ട് കേരള  വികസനത്തിന്‌  ഒരു വികസന ക്രമം രൂപപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനങ്ങളിലാണ്. വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യമുയര്ത്തി  14 ജില്ലകളിലായി 2011-12 ല്‍ വിവിധ വിഷയങ്ങളില് നടത്തിയ സെമിനാറുകള്‍  അതിൻന്റെ  ഭാഗമായയിരുന്നു. തുടര്ന്ന്, ആദ്യ Read more…

വിജ്ഞാനോത്സവം പഞ്ചായത്തു തലം ഒക്ടോബര്‍ 26 ന്

പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതലം ഒക്ടോബര്‍ 26നു നടക്കും. കൂടുതല്‍ വിശദാംശങ്ങള്ക്കു ജില്ലാ പരിഷദ് ഭവനുകളുമായി ബന്ധപ്പെടുകു. നമ്പര്‍ Kasargode ………………………. 0467-2206001 Kannur …………………………… 0497-2700424 Wayanad ………………………… 9447905385 Kozhikode …………………. 0495-2702450 9497310420 Malappuram ……………………. 0483-2734767 9447974767 Palakkad ………………………… 0491-2544432 Thrissur …………………………. 0487-2424040 Ernakulam ………………………. 0484-2532675 2532723 Kottayam ……………………….. 0481-2568643 Read more…