വികസനക്യാമ്പയിന്‍ ആസൂത്രണം ചെയ്യാനായി പരിഷത് പ്രവര്‍ത്തക ക്യാമ്പ് ആരംഭിച്ചു

വയനാട്, സെപ്തം: 3 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ മൈക്കിള്‍ തരകന്‍ ഉത്ഘാടനം ചെയ്തു. ഉത്ഘാടനത്തിനു മുന്നോടിയായി “ആഗോളവത്കരണത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍” എന്ന വിഷയത്തില്‍ മുന്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഉത്ഘാടനയോഗത്തില്‍ പരിഷത് സംസ്ഥാന പ്രസിഡന്റ് കെ.ടി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാനായ Read more…

കുടുംബം വനിതാ ശാസ്ത്രജ്ഞരെ കൂട്ടിലടയ്ക്കുന്നുവോ ? – ആര്‍.വി.ജി

കുടുംബം വനിതാ ശാസ്ത്രജ്ഞരെ കൂട്ടിലടയ്ക്കുന്നുവോ ? – ആര്‍.വി.ജി അന്നാ മാണിയുടെയും മറ്റൊരു പ്രശസ്ത മലയാളി വനിതാ ശാസ്ത്രജ്ഞ ആയ ഈ കെ ജാനകി അമ്മാളിന്റെയും ജീവിതത്തില്‍ കാണുന്ന ചില സമാനതകള്‍ ശ്രദ്ധേയം ആണ്‌, എന്നതും തിരുവനന്തപുരത്ത് നടന്ന വനിതാശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. രണ്ട് പേരും ഔദ്യോഗിക ലോകത്ത് വളരെ കണിശക്കാരികള്‍ ആയിരുന്നു എന്നാണ് അവരെ നേരിട്ടു പരിചയം ഉണ്ടായിരുന്നവര്‍ പറയുന്നത്. “അവര്‍ ഒരു ‘ടെറര്‍ ‘ ആയിരുന്നു” എന്ന Read more…

വിജ്ഞാനോത്സവം വിദ്യാഭ്യാസ വകുപ്പു സര്ക്കുലര്‍

സെപ്തംബര് 28 മുതല് ആരംഭിക്കുന്ന ഈ വര്ഷത്തെ വിജ്ഞാനോത്സവം സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പു സര്ക്കുലര്‍ അറ്റാച്ച്മെന്റില് വായിക്കുക.

അദ്ധ്യാപക സംരക്ഷണ പാക്കേജ് യാഥാര്‍ത്ഥ്യമാക്കുക – പരിഷത്

ജോലി നഷ്ടപ്പെടല്‍ ഭീഷണിയുള്ള അദ്ധ്യാപകരുടെ ലിസ്റ്റില്‍ നിന്നും മാത്രമേ എയ്ഡഡ് സ്കൂളുകളിലെ പുതിയ അദ്ധ്യാപക നിയമനങ്ങള്‍ നടത്താവൂ എന്ന കെ.ഇ.ആര്‍ പരിഷ്കരണ സമിതി നിര്‍ദ്ദേശം നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ജാഗ്രതകാട്ടണമെന്ന് പരിഷത് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വെല്ലുവിളി നേരിടുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്ള കെ.ഇ.ആര്‍ പരിഷ്കരണ റിപ്പോര്‍ട്ട് ന്യൂനതകള്‍ പരിഹരിച്ച് അടിയന്തിരമായി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം അറ്റാച്ച് ചെയ്തിരിക്കുന്നത് കാണുക.

ഏകാധ്യാപക വിദ്യാലയങ്ങള്‍ – കുട്ടികളുടെ പഠനം മുടങ്ങരുത്

സംസ്ഥാനത്തു പ്രവര്ത്തിക്കുന്ന മുന്നൂറോളം ഏകാധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധിച്ചു. പ്രസ്താവനയുടെ പൂര്‍ണരൂപം അറ്റാച്ച് മെന്റില് വായിക്കുക.

ജനാധിജത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തരുത് – പരിഷത്ത്

ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തരുത് – പരിഷത്ത് തിരുവനന്തപുരം: അഴിമതി തടയാൻ പര്യാപ്തമായ സമഗ്ര ലോക്പാൽ ബിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ട് അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അദ്ദേഹത്തെ അറസ്റ്റു ചെയ്തതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നു. സമാധാനപരമായ സമരങ്ങൾപോലും അനുവദിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അടിമുടി അഴിമതിയില്‍ മുങ്ങിനില്ക്കുന്ന സർക്കാരിനെതിരെ എല്ലാവിഭാഗം ജനങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നുവരികയാണ്. അഴിമതി തടയുന്നതിനുപകരം അഴിമതിക്കെതിരെയുള്ള പ്രതിഷേധം Read more…

ഗള്‍ഫ് സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിച്ചു

ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായുള്ള പരിശീലനം ആര്‍.വി.ജി ഉത്ഘാടനം ചെയ്തു ആലുവ: യു.എ.ഇ യിലെ ഇന്ത്യന്‍ സ്കൂളുകളിലെ മലയാളി അദ്ധ്യാപകര്‍ക്ക് ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി യുടെ നേതൃത്വത്തില്‍ പുതിയ പാഠ്യപദ്ധ്യതിയെക്കുറിച്ച് ദ്വിദിന പരിശീലനം നല്‍കി. AELI ഹില്‍സില്‍ നടന്ന പരിശീലനത്തില്‍ 11 സ്കൂളുകളില്‍ നിന്നുമുള്ള 55 അദ്ധ്യാപകര്‍ പങ്കെടുത്തു. ബിരുദ വിദ്യാഭ്യാസത്തിനുശേഷം കാര്യമായ തുടര്‍ പരിശീലനമൊന്നും ലഭിച്ചിട്ടില്ലാത്ത ഇന്ത്യന്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്ന് പരിശീലന പങ്കാളികള്‍ വിലയിരുത്തി. Read more…

ഓണപ്പരീക്ഷ പുനസ്ഥാപിക്കൽ :കാരണങ്ങൾ വ്യക്തമാക്കണം- പരിഷത്ത്

കേരളത്തിലെ വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാന്‍ എന്ത് അക്കാദമീയമായ കാരണങ്ങളാണ് സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കേരളത്തില്‍ നിലവിലുള്ള അക്കാദമിക സ്ഥാപനമായ എസ് സി ഇ ആർ ടിയോ കരിക്കുലം കമ്മിറ്റിയോ ഇത്തരമൊരു ശുപാര്‍ശ ഗവണ്മെന്റിന് സമര്‍പ്പിച്ചതായി അറിയില്ല. ഒട്ടേറെ ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ശേഷം എസ് സി ഇ ആര്‍ ടി, കരിക്കുലം കമ്മിറ്റി എന്നിവ ടെർമിനല്‍ പരീക്ഷകളില്‍ മാത്രം ഒതുങ്ങാതെ നിരന്തര മൂല്യനിർണയത്തിന് പ്രാധാന്യം നല്‍കണമെന്ന് Read more…

റിസോഴ്സ് മാപ്പ് വെബ് സൈറ്റ് ഉത്ഘാടനം ഓഗസ്റ്റ്‌ – 6

പ്രിയ സുഹൃത്തേ, ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണവും തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിന് സഹായകരമായ മുഴുവന്‍ വിവര ശേഖരവും Geographical Information System (G.I.S) എന്ന കമ്പ്യൂട്ടര്‍ സങ്കേതം ഉപയോഗിച്ച് ചിട്ടപ്പെടുത്തി വെബ്‌ ഇന്റര്‍ഫേസില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തി I.R.T.C ഏറ്റെടുത്തിരുന്നു. കോഴിക്കോട് ജില്ലയിലെ 50 – പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തി I.R.T.C പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പഞ്ചായത്തിലെ പ്രകൃതി വിഭവങ്ങള്‍, പ്രതല വിവരങ്ങള്‍, Read more…

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം എറണാകുളം ജില്ലയില്‍ പറവൂര്‍ മേഖലയില്‍ ജൂലായ് 20, 21 തീയതികളില്‍ നടന്നു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീരഞ്ജിനി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ആശംസകള്‍ നേര്‍ന്നു കൊണ്ട് ചിറ്റാറ്റുകര ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണജ തമ്പി, കോട്ടുവള്ളി ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ഐആര്‍ടിസി രജിസ്ടാര്‍, ശ്രീ വി.ജി. ഗോപിനാഥ് ബയോ ഗ്യാസ് പ്ലാന്റിനെ പരിചയപ്പെടുത്തി ആമുഖ Read more…