വയനാട് ജില്ലാ സമ്മേളനം

വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി 12,13 തീയ്യതികളില്‍ കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ നടക്കുന്നു. ഡോ.കെ.എം. ശ്രീകുമാര്‍ ( കാര്‍ഷിക ശാസ്ത്രഞ്ജന്‍ ,കാര്‍ഷിക കോളേജ്  നീലേശ്വരം) സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.

മലയാളം വിക്കി പഠനശിബിരം

എറണാകുളം ജില്ലയിൽ നിന്ന് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 19-നു് ഉച്ച കഴിഞ്ഞ് 2:00 മണി മുതൽ മുതൽ വൈകുന്നേരം 5:00 വരെ വിക്കിപഠനശിബിരം നടത്തുന്നു. പരിപാടി: മലയാളം വിക്കി പഠനശിബിരം സ്ഥലം: ടോക് എച്ച് പബ്ലിക് സ്കൂൾ, കൊച്ചി തീയതി: 2011 ഫെബ്രുവരി 19 സമയം: ഉച്ചക്ക് 2.00 മണി മുതൽ വൈകുന്നേരം 5:00 വരെ ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും Read more…

മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം ജില്ലാ വാര്‍ഷികം 2011 ഫെബ്രുവരി 12,13 തിയ്യതികളില്‍ പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്നു. ജനകീയ ശാസ്ക്രപ്രസ്ഥാനങ്ങളും വിജ്ഞാനസമൂഹവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തുകൊണ്ട് ഡോ. ബി. ഇക്ബാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു…

2 ദിവസമായി പെരിങ്ങാശ്ശേരി ഗവന്മേന്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ല സമ്മേളനം സമാപിച്ചു….സംസ്ഥാന നിര്‍വാഹക സമിതി അംഗം ശ്രീ. T.P. സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ്റ് ശ്രീ. കെ.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു…ജില്ലാ സെക്രട്ടറി ശ്രീ.എസ്.ജി.ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ.എസ്.അനൂപ്‌ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു..തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ ശ്രീ.പി.വി.വിനോദ്, സംസ്ഥാന നിര്‍വാഹക സമിതി Read more…

പെരിയാര്‍ ടൈഗര്‍റിസര്‍വില്‍ കൂടിയുള്ള തീര്‍ഥയാത്ര ഒഴിവാക്കണം – ഇടുക്കി ജില്ലാ സമ്മേളനം

ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള പാതകളില്‍കൂടെയല്ലാതെ ടൈഗര്‍ റിസര്‍വില്‍ കൂടി ശബരിമല യാത്ര ഒഴിവാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷയും വനത്തിന്റെയും വന്യ ജീവികളുടെയും സംരക്ഷണവും ഉറപ്പാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാര്‍ഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു..മുന്‍കരുതലുകള്‍ ഒന്നുമില്ലാത്ത വഴി ഉപയോഗിച്ചതും പതിനായിരങ്ങള്‍ വനത്തില്‍ തംബടിച്ചതും ഡസന്‍ കണക്കിന് കച്ചവട സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുമെല്ലാമാണ് പുല്ലുമേടു ദുരന്തത്തിന് കാരണം..ഇവിടെ വെള്ളവും വെളിച്ചവും മറ്റു സൌകര്യങ്ങളും എത്തിക്കണമെന്നാണ് ഇപ്പോളത്തെ ആവശ്യം..ഇത് അംഗീകരിച്ചാല്‍ വനത്തിന്റെയും വന്യ ജീവികളുടെയും Read more…

തിരുവനന്തപുരം ജില്ലാ സമ്മേളനം 2012 സമാപിച്ചു

കിളിമാനൂർ മേഖലയിലെ നാവായിക്കുളത്ത് നടന്ന ജില്ലാ വാർഷീക സമ്മേളനം സമാപിച്ചു. പതിമൂന്നു മേഖലകളില്‍ നിന്നായി 220 പേര്‍ പങ്കെടുത്തു. ഡോ. കെ.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി. സുരേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് ഏറത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുന്പായി ബാലകൃഷ്ണന്‍ സംഘടനാരേഖയുടെ ഒന്നാം ഭാഗവും സംസ്ഥാന കമ്മിറ്റിയംഗം പി. എസ്. രാജശേഖരന്‍ രാണ്ടാം ഭാഗവും കെ. ജി ഹരികൃഷ്ണന്‍ പ്രമേയങ്ങളും Read more…

തിരുവനന്തപുരം ജില്ല സമ്മേളനം 2011 – 8,9 തീയതികളിൽ

കേരള ശാസ് ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം ജനുവരി 8 , 9 തീയതികളില്‍ കിളിമാനൂര്‍ മേഖലയിലെ നാവായിക്കുളം എച്ച്.എസ്.എസ്സി-ല്‍ വച്ച് നടക്കും. ജില്ലയിലെ 13 മേഖലകളില്‍ നിന്നായി 300-ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം സി ഡി എസ് മുൻ ഡയറക്ടർ പ്രൊഫ.കെ.പി. കണ്ണന്‍ ഉദ്ഘാടനം ചെയ്യും. അസംഘടിതമേഖലയും സാമൂഹ്യ സുരക്ഷയും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി വിവിധ വിഷയങ്ങളില്‍ പോങ്ങനാട്, കല്ലമ്പലം എന്നിവിടങ്ങളില്‍ വിദഗ്ദ്ധരുടെ Read more…

41അനംഗീകൃത സ്കൂളുകള്‍ക്ക് നല്‍കിയ അംഗീകാരം പിന്‍വലിക്കുക.-കോഴിക്കോട് ജില്ല കമ്മറ്റി

41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് നല്‍കിയ അംഗീകാരം പിന്‍വലിക്കുക. കോഴിക്കോട് ജില്ല കമ്മറ്റി,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2-12-2010 വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരില്‍ പുതുതായി 41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീ കാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ ജില്ല വിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടക്കുകയുണ്ടായി. പരിഷത്ത് ഭവനില്‍ നിന്ന് ആരംഭിച്ച് LIC കോര്‍ണറില്‍ സമാപിച്ച പ്രകടനത്തിന്ന്ഡോ.എ.അച്ചുതന്‍,സി.സുഗതന്‍,കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, Read more…