ജനകീയ ശാസ്ത്ര കോണ്‍ഗ്രസ് ആരംഭിച്ചു

തൃശൂര്‍: ഇന്തോ-അമേരിക്കന്‍ ആണവ കരാറിലെ ഉള്ളുകള്ളികള്‍ പുറത്തുവന്നാല്‍ വന്‍ അഴിമതിയുടെ ചുരുളഴിയുമെന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത് 2ജി സ്പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയാകും. പ്രധാനമന്ത്രിയെയാണ് ഈ അഴിമതി നേരിട്ട് ബാധിക്കുക. ഇത്തരം ആണവപദ്ധതികളെ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ ചെറുക്കണം. അഞ്ചു ദിവസം നീളുന്ന 13-ാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോഗ്രസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുത്തക കച്ചവടക്കാരുമടങ്ങുന്ന വന്‍ഗൂഢസംഘമാണ് ഇന്തോ- Read more…

ജില്ലാവാര്‍ഷികം – വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍

ജില്ലാവാര്‍ഷികം – അനുബന്ധ പരിപാടികള്‍ ജില്ലാവാര്‍ഷികത്തിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തിലെ 23 വാര്‍ഡുകളിലും വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍ ആരംഭിച്ചു. ഡിസംബര്‍ 3, 4 തീയതികളിലായി 5 ക്ലാസ്സുകള്‍ (9, 11, 13, 16, 18 വാര്‍ഡുകള്‍) നടന്നു. ഓരോ ക്ലാസ്സിലും ഏകദേശം 50-60 പേര്‍ പങ്കെടുത്തു. BMI പരിശോധന നടത്തുന്നത് ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്. കൂടുതലും സ്ത്രീകളാണ് പങ്കെടുക്കുന്നത്.

വീട്ടുമുറ്റത്തെ ആരോഗ്യം ക്ലാസ്സുകള്‍

യൂണിറ്റ്, മേഖലാ വാര്‍ഷികങ്ങളുടെ അനുബന്ധമായി ജീവിതശൈലിയും ആരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘വീട്ടുമുറ്റത്തെ ആരോഗ്യം’ ക്ലാസ്സുകള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചു വരുന്നു. ഈ ക്ലാസ്സുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇതുമായി ബന്ധപ്പെട്ട ലഘുലേഖ ഇവിടെ ലഭ്യമാണ്. Attachment

തിരുവനന്തപുരം ജില്ലാ സമ്മേളനം കിളിമാനൂരില്‍:അനുബന്ധപരിപാടികള്‍ ആരംഭിച്ചു

കിളിമാനൂരിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അനുബന്ധപരിപാടികളുടെ തുടക്കം പോങ്ങനാട് ബി.ആര്‍.സി-യില്‍ നടന്നു. വനിത ശില്പശാലയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വനിത ജനപ്രതിനിധികൾ പങ്കെടുത്തു. ശ്രീ. ആർ.രാധാകൃഷ്ണൻ, പി. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. ഡിസംബര്‍ 6ന് നാവായിക്കുളം പഞ്ചായത്ത് ഹാളില്‍ ജന്‍ഡര്‍ ശില്പശാലയുടെ തുടര്‍ച്ചയായി ചര്‍ച്ചാ ക്ളാസ് നടക്കും കിളിമാനൂര്‍ മേഖലയില്‍ മാസികാ പ്രചാരണം ഊര്‍ജിതമായി നടക്കുന്നു. സി.വി. രാജീവിന്റെ നേതൃത്വത്തിലാണ് പ്രചാരണം. ഡിസംബര്‍ 11 ന് Read more…

41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയ തീരുമാനം പിന്‍വലിക്കുക

41 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയ സ്ര‍ക്കാര്‍ തീരുമാനത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി പ്രതിഷേധിച്ചു. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അണ് എയ്ഡഡ് വിദ്യാലയങ്ങളാണു വേണ്ടതെന്ന ന്യായം പരിഹാസ്യവും ഇടതുപക്ഷ നിലപാടിനു വിരുദ്ധവുമാണ്. പൊതുവിദ്യഭ്യാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ ന്തീരുമാനം പിന്‍വലിക്കണനന്നു പരിഷത്ത് ആവശ്യപ്പെട്ടു. സംസ്ഥാനതലത്തില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. വിശദമായ പ്രസ്ഥാവന അറ്റാച്ചുമെന്റില് വായിക്കുക. Attachment

കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖല എരഞ്ഞിക്കല്‍ യൂനിറ്റ് സമ്മേളനം 2010

കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം 17-11-2010 ന്ന് എരഞ്ഞിക്കല്‍ പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് നടക്കുകയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ മേഖലയിലെ എരഞ്ഞിക്കല്‍ യൂനിറ്റ് വാര്‍ഷികവും വീട്ടുമുറ്റ ആരോഗ്യക്ളാസും ഇത് വരെ ഇല്ലാത്ത പങ്കാളിത്തത്തോടെ 17-11-2010 ന്ന് പുത്തനായില്‍ ശശികുമാറിന്റെ വീട്ടുമുറ്റത്ത് വെച്ച് നടക്കുകയുണ്ടായി. ഉച്ചക്ക് 2 മണിയോടെ തന്നെ അംഗങ്ങള്‍ വരാന്‍ തുടങ്ങി. കുടുംബസംഗമമായിരുന്നതിനാല്‍ ആരോഗ്യക്ളാസ് തുടങ്ങുന്നതിന്ന് മുമ്പെ തന്നെ തൂക്കം നോക്കാനും, ഉയരം അളക്കാനും,രക്ത സമ്മര്‍ദ്ദം Read more…

എറണാകുളം ജില്ലാ വാര്‍ഷികം ചെറായിയില്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്‍പ്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരിയില്‍ ചെറായിയില്‍ നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂള്‍ ഹാളില്‍ M.K.ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അഡ്വ. സാജന്‍ പുത്തന്‍വീട്ടില്‍, K.P.സുനില്‍, M.K.രാജേന്ദ്രന്‍ എന്നിവര്‍ വിശദീകരണങ്ങള്‍ നല്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ P.K.ചന്ദ്രശേഖരന്‍, P.V.ലൂയിസ്, പുരുഷന്‍ ചെറായി, P.K.മാധവന്‍, N.U.ധര്‍മ്മന്‍, ചിന്നമ്മ ധര്‍മ്മന്‍, വിവേകാനന്ദന്‍ മുനമ്പം, അഡ്വ. P.K.ഉണ്ണിക്കൃഷ്ണന്‍, M.A.ഔസേഫ്, A.A.മുരുകാനന്ദന്‍, Read more…

വിദ്യാഭ്യാസ അവകാശനിയമം: ലിഡാ ജേക്കബ് കമ്മീഷന്‍ ശുപാര്‍ശകള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കുക

കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി, അതിന്റെ രൂപരേഖ തയ്യാറാക്കി കേരളത്തിലെ അധ്യാപകസംഘടനകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായറിയുന്നു. ലിഡാ ജേക്കബ്ബ് അധ്യക്ഷയായ ഈ ഏകാംഗകമ്മറ്റിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസതല്‍പ്പരര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുവരെ ലഭ്യമായില്ല. അയല്‍പക്ക വിദ്യാലയങ്ങള്‍, വിദ്യാലയപ്രവേശനം, അധ്യാപക വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളുടെ അംഗീകാരം, വിദ്യാലയഘടന, അധ്യയനമാധ്യമം, പാഠ്യപദ്ധതിനിര്‍വ്വഹണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക്, അണ്‍എയ്ഡഡ് മേഖല… തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസാവകാശനിയമം പ്രതിപാദിക്കുന്നുണ്ട്. ഇത്തരം Read more…

വിദ്യാഭ്യാസ അവകാശനിയമം: ലിഡാ ജേക്കബ് കമ്മീഷന്‍ ശുപാര്‍ശകള്‍ പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കുക

കേന്ദ്രവിദ്യാഭ്യാസഅവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി, അതിന്റെ രൂപരേഖ തയ്യാറാക്കി കേരളത്തിലെ അധ്യാപകസംഘടനകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായറിയുന്നു. ലിഡാ ജേക്കബ്ബ് അധ്യക്ഷയായ ഈ ഏകാംഗകമ്മറ്റിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസതല്‍പ്പരര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതുവരെ ലഭ്യമായില്ല. അയല്‍പക്ക വിദ്യാലയങ്ങള്‍, വിദ്യാലയപ്രവേശനം, അധ്യാപക വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യത, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി, സ്കൂളുകളുടെ അംഗീകാരം, വിദ്യാലയഘടന, അധ്യയനമാധ്യമം, പാഠ്യപദ്ധതിനിര്‍വ്വഹണം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക്, അണ്‍എയ്ഡഡ് മേഖല… തുടങ്ങി ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസാവകാശനിയമം പ്രതിപാദിക്കുന്നുണ്ട്. ഇത്തരം Read more…