മലയാളം കംപ്യൂട്ടിംഗ് പരിശീലനം

ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടന്നു. വരമൊഴിയുടെ നിര്‍മ്മാതാവായ സിബുവാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

മാസിക സ്പെഷല്‍ പതിപ്പ് തൃശൂരില്‍ 10000 കവിഞ്ഞു

മാസിക സ്പെഷല്‍ പതിപ്പിന് ജില്ലയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കൊടകര, കൊടുങ്ങല്ലൂര്‍ മേഖലകള്‍ ആയിരത്തിലധികം മാസികകള്‍ പ്രചരിപ്പിച്ചുകൊണ്ട്  മാതൃകാപരമായ പ്രവര്ത്തനം കാഴ്ചവെച്ചു. ജില്ലാപഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവം ജില്ലയിലെ എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 18ന് നടക്കും. കൊടകര മേഖല 1000 വാര്‍ഷിക വരിക്കാരെ കണ്ടെത്തുന്നതിനുള്ള പ്രവര്ത്തനം ആരംഭിച്ചുകഴിഞ്ഞു.

മാസികാ പ്രചരണം ആവേശകരം-ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് 2 ന് നടത്തിയ മാസികാ പ്രചാരണത്തില്‍ 1250 വാര്‍ഷിക വരിക്കാരെ കണ്ടത്താന്‍ കഴിഞ്ഞു. എല്ലാ മേഖലകളിലും പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ആഗസ്റ്റ് 8,9 തീയതികളിലും പ്രചാരണം നടത്തുവാന്‍ തീരുമാനിച്ചു.

ആരോഗ്യ പ്രവര്‍ത്തക സംഗമം

ലോകമെങ്ങും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട “കേരള ആരോഗ്യ മാതൃക” ഇന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി, കുറഞ്ഞ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുന്ന ഒരുകൂട്ടം രോഗങ്ങള്‍ ഒരു വശത്തും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പിടിപെടുന്ന രോഗങ്ങള്‍ മറുവശത്തും. രണ്ടും ഏറെ ഗൗരവത്തോടെ കാണേണ്ടവയാണ്. സര്‍ക്കാര്‍ തലത്തില്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ Read more

പഴയകാല ഭാരവാഹികളുടെ ഒത്തുചേരല്‍

ആലപ്പുഴ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് – സെക്രട്ടറിമാരുടെ ഒത്തുചേരല്‍ ജൂലൈ 21-ന് പരിഷദ്ഭവനില്‍ നടന്നു. 14 പേര്‍ പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യങ്ങളാല്‍ ബാക്കിയുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലന്നറിയിച്ചിരുന്നു. ഓരോരുത്തരും കഴിഞ്ഞകാല പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെച്ചു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഇന്നു സംഘടനയുടെ താഴെ തലം വളരെ ദുര്‍ബലമാണന്നും അതു മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞകാല Read more

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം 2009മെയ് 28, 29 (വ്യാഴം, വെള്ളി) തിയ്യതികളിലായി ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുകയാണ്. കേരള ശാസ്ത്രസാഹിത്യ സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ട്, മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും, പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. Read more

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്

വിജ്ഞാനോത്സവ വിജയികള്‍ക്കായി സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ഇന്നും നാളെയും തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നടക്കും. ജീവശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നി വിഷയങ്ങളിലെ പഠന പ്രോജക്ടുകള്‍ കോണ്ഗ്രസിലുണ്ടാകും. 110 കുട്ടികള്‍ പങ്കെടുക്കും.

ശാസ്ത്രവര്‍ഷം – തെക്കന്‍ ജില്ലാ ജീവശാസ്ത്ര പരിശീലനം ആരംഭിച്ചു

ശാസ്ത്രവര്‍ഷം പ്രമാണിച്ച്, പരിഷത്ത് സംഘടിപ്പിക്കു ന്ന പതിനായിരം ശാസ്ത്ര ക്ലാസുകളുടെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകള്‍ക്കായുള്ള പരിശീലനം തിരുവനന്തപുരം ബി.എസ്.എന്‍ എല്‍ ട്രെയിനിങ് സെന്‍ററില്‍ ‍‍ആരംഭിച്ചു. ഡോ.ബി ഇക്ബാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ ആര്‍.വി.ജി മേനോന്‍, ഡോ.കെ പി അരവിന്ദന്‍, ഡോ.കെ.പി.രാജീവ്, ഡോ വിജയകുമാര്‍, ഡോ.ഗോകുല്‍ദാസ്, ഡോ. എം ശിവശങ്കരന്, ഡോ.ഇ.കുഞ്ഞിക്കൃഷ്ണ Read more

ശാസ്ത്രവര്‍ഷം പരിശീലന പരിപാടി

ശാസ്ത്ര വര്‍ഷാചരമത്തിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിക്കുന്ന പതിനായിരം ശാസ്ത്രക്ലാസുകളുടെ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ പരിശീലനം സംസ്ഥാനത്തിന്റെ മൂന്നു കേന്ദ്രങ്ങളില്‍ നടക്കും.ജ്യോതിശ്ശാസ്ത്രം, ജീവശസ്ത്രം എന്നീ വിഷയങ്ങളില്‍ മൂന്നു ദിവസം വീതമുള്ള പരിശീലനങ്ങളാണ് നടക്കുക. താത്പര്യമുള്ള അദ്ധ്യാപകര്ക്കും മറ്റുള്ളവര്ക്കും പങ്കെടുക്കാം. ഫോണ് 0495 2701919 (കോഴിക്കോട് ഭവന്‍).