കേരളത്തിന്റെ സുരക്ഷ -ഭൗമ-കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമുള്ള ശില്‍പശാല

അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും എല്ലാവർഷവും ആവർത്തിക്കുന്ന തരത്തിൽ നമ്മുടെ കാലാവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു. ഇതിന്റെ കാരണങ്ങളും പരിഹാരവും ശാസ്ത്രീയമായി അന്വേഷിക്കുക വളരെ പ്രധാനമാണ്. ഈ സാഹചര്യത്തിൽ ഭൗമശാസ്ത്ര കാലാവസ്ഥാ ശാസ്ത്രജ്ഞരും ശാസ്ത്ര ഗവേഷകരും മറ്റും പങ്കെടുക്കുന്ന ഒരു ശില്പശാല ഇക്കാര്യത്തിൽ ഐആർടിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ആഗസ്ത് 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ തൃശൂർ പരിസര കേന്ദ്രത്തിൽ നടക്കുന്നു.