ജൂൺ 21 സൂര്യഗ്രഹണം

വടക്കേ ഇന്ത്യയിൽ വലയരൂപത്തിലാകുന്ന ഒരു സൂര്യഗ്രഹണം 2020 ജൂൺ 21-നു നടക്കുന്നു. സൂര്യൻ ഉത്തര അയനാന്തത്തിൽ (Summer Solstice) എത്തുന്ന ദിവസം എന്ന പ്രത്യേകത കൂടി ജൂൺ 21-നുണ്ട്. സൂര്യൻ ഏറ്റവും വടക്കോട്ടു നീങ്ങി കാണപ്പെടുന്ന ദിവസമാണിത്. ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും. ഇവിടെ ഗ്രഹണം പരമാവധിയിൽ Read more…

പരിസരദിപരിപാടികൾ ജൂൺ 5 മുതൽ 12 വരെ

ഈ വർഷത്തെ പരിസരദിനപരിപാടികൾ ജൂൺ 5 മുതൽ 12 വരെയാണ്. പൊതുപരിപാടികൾ അസാധ്യമായ സാഹചര്യത്തിൽ ഫേസ് ബുക്ക് ലൈവ് വഴിയാണ് പ്രഭാഷണങ്ങളും ക്ലാസ്സുകളും നടക്കുന്നത്. https://www.facebook.com/ksspexecutive/ എന്ന പരിഷത്ത് പേജിലൂടെ എല്ലാവർക്കും പങ്കാളികളാകാം.

ദേശീയ ശാസ്ത്രാവബോധ ദിനം – ആഗസ്റ്റ് 20

*ശാസ്ത്രാവബോധത്തിനായ് ഒപ്പുചേർക്കാം* 2013 ല്‍ ആഗസ്റ്റ് 20 ന് ആസൂത്രിതമായി കൊല്ലപ്പെട്ട, ശാസ്ത്രബോധ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഡോ നരേന്ദ്ര ധാബോല്‍കറോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ശാസത്രാവബോധദിനമായി ആചരിക്കുകയാണ്. ദേശീയ ശാസ്ത്രാവബോധദിനവുമായി ബന്ധപ്പെട്ട് അഖിലേന്ത്യാജനകീയ ശാസ്ത്രപ്രസ്ഥാനം (AIPSN) ഇറക്കിയ പ്രസ്താവന വായിച്ച് നിങ്ങള്‍ക്കും ഒപ്പ് ചേര്‍ക്കാം https://luca.co.in/scientific-temper-day-augest-20/

കേരളത്തിന്റെ സുരക്ഷ -ഭൗമ-കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമുള്ള ശില്‍പശാല

അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും എല്ലാവർഷവും ആവർത്തിക്കുന്ന തരത്തിൽ നമ്മുടെ കാലാവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു. ഇതിന്റെ കാരണങ്ങളും പരിഹാരവും ശാസ്ത്രീയമായി അന്വേഷിക്കുക വളരെ പ്രധാനമാണ്. ഈ സാഹചര്യത്തിൽ ഭൗമശാസ്ത്ര കാലാവസ്ഥാ ശാസ്ത്രജ്ഞരും ശാസ്ത്ര ഗവേഷകരും മറ്റും പങ്കെടുക്കുന്ന ഒരു ശില്പശാല ഇക്കാര്യത്തിൽ ഐആർടിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ആഗസ്ത് 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ തൃശൂർ പരിസര കേന്ദ്രത്തിൽ നടക്കുന്നു.