Press Release
ചാനൽ നിരോധനം: ആസൂത്രിത കലാപം മറച്ചു പിടിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ആസൂത്രിത കലാപവും അതുണ്ടാക്കിയ മുറിവുകളും വിലാപങ്ങളും മാധ്യമ നിരോധനം കൊണ്ട് മറച്ച് പിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് രണ്ട് മലയാള ചാനലുകളെ നാൽപ്പത്തിയെട്ട് മണിക്കൂർ നേരത്തേയ്ക്ക് നിരോധിക്കാനുള്ള ഉത്തരവിൽ പ്രതിഫലിക്കുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അറിയാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവവായു. അതിന് പകരം ഭയത്തിന്റെ അന്തരീക്ഷം നിലനിർത്താനും അതുവഴി തങ്ങളുടെ സ്ഥാപിത താത്പ്പര്യങ്ങൾ നടപ്പിലാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കരുതണം. മാധ്യമങ്ങളെ നിശബ്ദരാക്കിക്കൊണ്ടുള്ള ഏത് ഭരണവും Read more…