അതിന്നുമപ്പുറമെന്താണ്?

അതിനുമപ്പുറമെന്താണ്? ശാസ്ത്രീയാന്വേഷണങ്ങൾ തുട ങ്ങുക ഇങ്ങ നെയാണ്. എന്താണ്; എന്തു കൊ ണ്ടാണ്; എങ്ങനെയാണ് എന്നെല്ലാം ചോദിച്ചുകൊണ്ട് ആ ചോദ്യങ്ങളോട് ഭാവനയും ഉൾക്കാഴ്ചയും കാവ്യ ഭംഗിയും ഉൾച്ചേർന്നാൽ അതിമനോഹര കാവ്യങ്ങൾ പിറക്കും എന്ന അത്ഭുതമാണ് “അതിനുമപ്പുറമെ ന്താണ്?’ എന്ന കാവ്യസമാഹാരം കാണിച്ചുതരുന്നത്. – ശാസ്ത്രവും കവിത്വവും അതീവഹൃദ്യമായി ഇഴചേ രുന്ന അസാധാരണമായ ഒരു രസതന്ത്രം ഇവിടെ കാണാം. മലയാള കവിതാ സാഹിത്യത്തിലും ശാസ്ത്ര സാഹിത്യത്തിലും പി മധുസൂദനൻ മാത്രം തുറന്ന Read more…

ഷഡ്പദങ്ങളുടെ ലോകം

ജന്തുലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പാണ് ഷഡ്പദങ്ങള്‍. വൈവിധ്യവും അതിജീവനശേഷിയും കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമാണിത്. ഈച്ച, മൂട്ട തുടങ്ങി പലതും ഒറ്റനോട്ടത്തില്‍ അറപ്പുണ്ടാക്കുന്നവയാണ്. അതേസമയം വര്‍ണച്ചിറകുകളുമായി മഴവില്‍ക്കാഴ്ചകള്‍ തീര്‍ക്കുന്ന പൂമ്പാറ്റകള്‍ നമ്മുടെ മനസ്സില്‍ പോലും ചലനങ്ങളുണ്ടാക്കുന്നു. പല ഷഡ്പദങ്ങളും മനുഷ്യജീവിതവുമായി നേരിട്ടിടപെടുന്നവയാണ്. മാരകരോഗങ്ങള്‍ പരത്തുന്നവയും പലതരം കീടങ്ങളും നമ്മുടെ ശത്രുക്കളുടെ പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ പരാഗണത്തിന് സഹായിക്കുന്നവയും തേനും പട്ടുനൂലും തരുന്നവയും പണ്ടുകാലം മുതലേ നമ്മുടെ ഇഷ്ടക്കാരാണ്. ഈ രണ്ട് Read more…

രാസരാജി 101 രസതന്ത്രപരീക്ഷണങ്ങള്

രസതന്ത്രപഠനം കൂടുതല്‍ രസകരമാക്കുന്നതിനും ശാസ്ത്രപഠനത്തിലേക്കും ഗവേഷണരംഗത്തേക്കും കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് പരിഷത്ത് കരുതുന്നു. ശാസ്ത്രപഠനവും അതിന്റെ ഭാഗമായി പരീക്ഷണനിരീക്ഷണങ്ങളിലേര്‍പ്പെടുന്നതും വിസ്മയത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുലോകം കുട്ടികള്‍ക്ക് തുറന്നുനല്‍കും. രസതന്ത്രത്തിന്റെ രസം ആസ്വദിക്കുന്നതിനും അറിവിന്റെ നൂതനമേഖലകള്‍ പരിചയപ്പെടുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ‘രാസരാജി’ എന്ന ഈ പുസ്തകം. രസകരവും വിജ്ഞാനപ്രദവുമായ 101 പരീക്ഷണങ്ങളാണ് ‘രാസരാജി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് സ്വന്തമായും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയും ചെയ്തുനോക്കാവുന്നതാണിവ. രാസവസ്തുക്കളുപയോഗിച്ച് പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയധികം ശ്രദ്ധയാവശ്യമാണ്. ശ്രദ്ധയോടെ Read more…

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത് സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാൻ റിപ്പോർട്ട് ശ്രമിക്കുന്നുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം കൂടുതൽ ചിട്ടപ്പെടുത്താൻ നിയമനിർമാണം തന്നെ വേണ്ടിവരുമെന്ന് കമ്മിറ്റി Read more…

ജനകീയഗവേഷണം സാമൂഹ്യവിപ്ലവത്തിന്

ഐ.ആര്‍.ടി.സി പ്രവര്‍ത്തനം തുടങ്ങിയിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞി രിക്കുന്നു. നാടിനുചേര്‍ന്ന സാങ്കേതികവിദ്യ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഐ.ആര്‍.ടി.സി.യുടെ പ്രവര്‍ ത്തനം. മണ്ണ് ജലസംരക്ഷണം, നീര്‍ത്തടാധിഷ്ഠിത വികസനം, കൃഷി അനു ബന്ധമേഖലകളിലെപഠനങ്ങളും പ്രവര്‍ത്തനങ്ങളും, മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ ആദിവാസികള്‍, മണ്‍ പാത്രനിര്‍മാണത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ ഇവരുടെ ജീവസന്ധാരണ മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ സമഗ്രസമീപനത്തോടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളാണ്. ഐ.ആര്‍.ടി.സിയുടെ വളര്‍ച്ചയുടെ Read more…

മുകളിൽ നിന്നുള്ള വിപ്ലവം – സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ

സോവിയറ്റ്‌വ്യവസ്ഥയുടെ തകര്‍ച്ചയെപ്പറ്റി പലവിലയിരുത്തലുകളുണ്ട്. താഴെതട്ടിലുള്ള ജനകീയപ്രക്ഷോഭമാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അപ്രായോഗികതയാണെന്നും കരുതുന്നവരുണ്ട്. ചിലര്‍ വിദേശകരങ്ങളുടെ പങ്കും നേതൃത്വത്തിന്റെ വഞ്ചനയും കാരണമായി കരുതുന്നു. ഇതിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്. അതോടൊപ്പം ഭരണകൂടത്തിലെയും പാര്‍ട്ടിയിലെയും വരേണ്യവിഭാഗമാണ് തകര്‍ച്ചക്ക് മുഖ്യകാരണമെന്ന വാദഗതിയും ശക്തമാണ്. ഈയൊരു നിരീക്ഷണത്തെ കണക്കുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥം. മൂലഗ്രന്ഥരചന-ഡേവി‍ഡ് എം കോട്സ്, ഫ്രെഡ് വെയര്‍ (Revolution from above-the Demise of Soviet System) വിവർത്തനം – ഡോ: കെ.പ്രദീപ് Read more…

നെഹ്‌റുവിയന്‍ ഇന്ത്യ-പുനര്‍വായനയുടെ രാഷ്ട്രീയം

ഈ പുസ്തകം നെഹ്‌റുവിയന്‍ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ്. നെഹ്‌റു വിമര്‍ശനങ്ങള്‍ക്കതീതനാണെന്ന രീതിയിലല്ല ഈ ഓര്‍മപ്പെടുത്തല്‍ നട്ടുച്ചക്കുപോലും മൂടഞ്ഞല്‍ മഞ്ഞ് കനക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ പ്രകാശം പരത്തുന്ന എന്തും എല്ലാംകൊണ്ടും പ്രസക്തമാണെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പശ്ചാത്തലം. ആ നിലയ്ക്ക് നെഹ്‌റുവിയന്‍ ഇന്ത്യയെ, അതിന് നേതൃത്വം നല്‍കിയ നെഹ്‌റുവിനെ ഓര്‍മിക്കുകയും വായിക്കുകയും ചെയ്യുക എന്നത് പുതിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. രചന -ടി.പി. കുഞ്ഞിക്കണ്ണൻ പ്രസാധനം -ശാസ്ത്രസാഹിത്യ പരിഷത്ത് വില Read more…

ഇഴയുന്ന കൂട്ടുകാര്‍

സര്‍പ്പക്കാവുകളും സര്‍പ്പാരാധനയും ഉള്ള നാടാണ് കേരളം. അതേസമയം പാമ്പ് എന്നുകേട്ടാല്‍ ഭയവും അറപ്പുമാണ്. എന്നാല്‍ പാമ്പുകള്‍ മറ്റനേകം ജന്തുക്കളെപ്പോലെയുള്ള ജീവികളാണ്. അവയുടെ മുഖ്യ പ്രതിരോധായുധം വിഷപ്പല്ലുകളാണെന്നുമാത്രം. പാമ്പുകളെ അറിയുവാന്‍ കഴിഞ്ഞാല്‍ അവയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറും. കേരളത്തില്‍ സാധാരണ കാണുന്ന പാമ്പുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തിന്റെ ഘടകങ്ങളായി പാമ്പുകളെ കാണുവാന്‍ ഈ പുസ്തകം സഹായിക്കും. രചന- പി.കെ. ഉണ്ണികൃഷ്ണന്‍ വില- 120 രൂപ

അക്ഷരപ്പൂമഴ രണ്ടാം സഞ്ചിക

മലയാള ബാലസാഹിത്യരംഗത്തെ പുതിയൊരു കാല്‍ വെപ്പാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പൂമഴ പുസ്തകപരമ്പരയിലെ പുസ്തകങ്ങള്‍. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ക്കായി പുസ്തകപ്പൂമഴ എന്ന പേരില്‍ പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ സെറ്റായിരുന്നു ആദ്യ പ്രസിദ്ധീകരണം. തുടര്‍ന്ന് അക്ഷരപ്പൂമഴ എന്ന പേരില്‍ അടുത്ത പുസ്തകസെറ്റും പുറത്തിറങ്ങി. കുട്ടികള്‍ രസിച്ചു വായിക്കുന്ന ഭാഷ, കണ്ട് മതിമറക്കുന്ന ബഹുവര്‍ണ ചിത്രങ്ങള്‍ എന്നിവയാണ് പൂമഴ പരമ്പരയിലെ പുസ്തകങ്ങളെ സ്വീകാര്യമാക്കിയത്. ഈ അനുഭവത്തിന്റെ പിന്‍ബലത്തിലാണ് അക്ഷരപ്പൂമഴയുടെ Read more…