രക്ഷാകര്‍ത്തൃ സംഗമം കണ്ടല്ലൂരില്‍

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കണ്ടല്ലൂരില്‍ രക്ഷാകര്‍ത്തൃ സംഗമം നടന്നു. മാടമ്പില്‍ ഗവ: യൂപി സ്കൂളില്‍ നടന്ന സംഗമത്തില്‍ നൂറില്‍ പരം പേര്‍ പങ്കെടുത്തു. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി സംഗമത്തില്‍ വിശദീകരിച്ചു. കുട്ടികളുടെ ഭക്ഷണം, പഠനത്തില്‍ രക്ഷാകര്‍ത്താക്കളുടെ പങ്ക്, കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിന് രക്ഷാകര്‍ത്താക്കള്‍ എന്തൊക്കെ ചെയ്യണം തുടങ്ങിയ വിഷയങ്ങളേ പറ്റിയുള്ള ക്ലാസും ചര്‍ച്ചയും നടക്കുകയുണ്ടായി. ഫാസ്റ്റ് ഫുഡും ബേക്കറി Read more…

കാര്‍ഷിക സെമിനാര്‍

കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ  ഭാഗമായി “കണ്ടല്ലൂര്‍–പച്ചക്കറി സ്വയംപര്യാപ്തമാകുക” എന്ന മുദ്രാവാക്യവുമായി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കര്‍ഷക സംഗമത്തില്‍    സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.എസ്സ്.എസ്സ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ. ആര്‍.ശിവരാമ പിള്ള, അഡ്വ;എന്‍.രാജഗോപാല്‍ (പഞ്ചായത്തു മെമ്പര്‍), ശ്രീ.സി.അജികുമാര്‍ (കര്‍ഷക സംഘം-സെക്രട്ടറി), കൃഷി ഓഫീസര്‍ ശ്രിമതി. പി.സുമാറാണി തുടങ്ങിയവര്‍ സംസാരിച്ചു. കഞ്ഞിക്കുഴി പച്ചക്കറി കൃഷിയുടെ മുഖ്യനേതൃത്വം വഹിക്കുന്ന മുന്‍കൃഷിഓഫീസര്‍ ശ്രീ.ടി.എസ്സ്.വിശ്വന്‍, Read more…

ശാസ്ത്രസാംസ്കാരികോത്സവം ഉദ് ഘാടനം

കേരളം ആദ്യം നേടിയതു  രാഷ്ട്രീയ സാക്ഷരത – പ്രൊഫ: കെ.പാപ്പുട്ടി. കായംകുളം.–ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ 30-35 ശതമാനം ജനങ്ങള്‍‌ക്ക് മാത്രമേ അക്ഷര ജ്ഞാനമുണ്ടായിരുന്നുള്ളു എങ്കിലും രാഷ്ട്രിയസാക്ഷരത നേടുവാന്‍ മുഴുവന്‍ ജനങ്ങളും ശ്രമിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ ചായകടകളിലുംതൊഴില്‍ശാലകളിലുമെല്ലാം നിരക്ഷരായ ജനങ്ങള്‍ അക്ഷരമറിയാവുന്നവരെ കൊണ്ടു ദിനപത്രം വായിപ്പിച്ചുകേട്ടിരുന്നു. വാര്‍ത്തകളെ ആസ്പദമാക്കി ചര്‍ച്ചകളും നടന്നിരുന്നു.ഇതുവഴി അവര്‍ രാഷ്ട്രിയസാക്ഷരത നേടി.ഇതു ജനങ്ങളില്‍ സഘബോധവും സാമൂഹ്യബോധവുംകൂട്ടായ്മയുംമാനവികതയും വളരുന്നതിനു സഹായിച്ചു. പക്ഷേ ഇന്നു സാക്ഷരതയില്‍ മുന്‍പന്തിയില്‍എത്തിയപ്പോള്‍ എല്ലാ മാനുഷിക Read more…

ശാസ്ത്ര സാംസ്ക്കാരികോത്സവം

അറിവിന്റെ ഒരുമയുടെ പ്രതിരോധത്തിന്റെ ഉത്സവമായ ശാസ്ത്രസാംസ്ക്കാരികോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി. കണ്ടല്ലൂര്‍, ചെട്ടികുളങ്ങര, പാലമേല്‍, പുറക്കാട്, നെടുമുടി, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

പെരുമ്പാവൂര്‍ മേഖലാ വാര്‍ഷികം

മാര്‍ച്ച് 4 ന് മേതല ചാലിപ്പാറ നവചേതന ക്ലബ് അങ്കണത്തില്‍ എം.കെ.രാജേന്ദ്രന്‍ ‘വേണം മറ്റൊരു കേരളം’ ചര്‍ച്ചാ ക്ലാസ്സ് നയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് : വി.എന്‍.സുബ്രഹ്മണ്യന്‍, സെക്രട്ടറി : പി.എല്‍. സോമന്‍, ഖജാന്‍ജി : ‍ഡോ. സംഗമേശന്‍