കാര്‍ഷിക ചെറുകിട ഉല്പാദന മേഖലകള്‍ പുനരുദ്ധരിക്കുക-പ്രഭാത് പട്നായിക്

ആഗോള സാന്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഇല്പാദനരംഗത്തും കൂടുതല് മുതല്മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച ആഗോള സാന്പത്തിക പ്രതിസന്ധിയും കേരളവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുതലാളിത്ത വികസന ക്രമം കര്‍ഷകരെ പിഴിയുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. മുന്പ് കര്‍ഷകര്‍ക്ക് Read more…

ശാസ്ത്രരചനാ ക്യാന്പ് ഫെബ്രുവരി 7നും 8നും

കേരള ശാസ്ത്രസാഹിത്യപരിഷത്തും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രരചനാക്യാന്പ് ഫെബ്രുവരി 7, 8 തീയതികളില്‍ കോവളം ആനിമേഷന്‍ സെന്‍ററില്‍ വച്ച് നടന്നു. ശാസ്ത്രരചനകള്‍ പ്രോത്സാഹിപ്പിക്കാനുതകുന്ന പരിപാടിയ്ക്ക് ശാസ്ത്രഗതി എഡിറ്റര്‍ ഡോ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പൂട്ടി, റൂബിന്‍ ഡിക്രൂസ്, ജി. സാജന്‍, പി. സുരേഷ് മുതലായവര്‍ നേതൃത്വം നല്കി. 30 പേര്‍ പങ്കെടുത്തു.

ഡാര്‍വിന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം കോഴിക്കോട്ട്

ചാള്‍സ് ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷത്തിന്‍റെയും ഒറിജിന്‍ ഓഫ് സ്പീഷിസിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ നടക്കും. ബാംഗ്ലൂര്‍ ‍ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. രാഘവേന്ദ്ര ഗഡാഗ്ഖര്‍ ഉദ്ഘാടന പ്രഭാഷണം നടത്തു. ഡാര്‍വിന്‍ ജന്‍മവാര്‍ഷിക ആഘോഷ സംഘാടകസമിതി ചെയര്‍മാന്‍ ‍പ്രൊഫ. എം.കെ. പ്രസാദ് അധ്യക്ഷത വഹിക്കും. റീജിയണല്‍ സയന്‍സ് സെന്‍റര്‍ ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സംസാരിക്കും.

സംസ്ഥാന വാര്‍ഷികം പാലക്കാട്ട്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 13,14,15 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്നു. വിക്ടോറിയ കോളജില്‍ വച്ച് നടക്കുന്ന പ്രതിനിധിസമ്മേളനം ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് ഡോ. താണു പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നിന്നായി 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില് പങ്കെടുക്കും. സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്. പുസ്തക പ്രചരണം, സംവാദം, സെമിനാറുകള്‍, തുടങ്ങിയ വിവിധങ്ങളായ അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ശാസ്ത്രവര്‍ഷം 2009 ബ്ലോഗ്

ശാസ്ത്രവര്‍ഷം 2009 മായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് എറണാകുളത്തെ പരിഷത്ത് പ്രവര്ത്തകര്‍ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിരിക്കുന്നു. scienceyear2009.blogspot.com എന്നതാണ് വിലാസം . ശാസ്ത്രവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ത്തകള്‍ , ചിത്രങ്ങള്‍, ‍ലേഖനങ്ങള്‍ തുടങ്ങിയവ ഈ ബ്ലോഗിലേക്ക് അയയ്ക്കാം. വിലാസം [email protected] . മലയാളം യുണീക്കോഡില്‍ ആയാല്‍ കൂടുതല്‍ സൌകര്യപ്രദമായിരിക്കും

സയന്‍സ് ഫോറം

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്  കായകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ പുല്ലുകുളങ്ങര എന്‍.ആര്‍. പി.എം.ഹയര്‍ സെക്കന്ററി സ്കൂളില്‍ സയന്‍സ് ഫോറം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ എസ്സ്. ഡി.കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രസിദ്ധ കഥകളി ചെണ്ട വിദഗ് ദ്ധനുംമായ ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി, ‘ബയോ ടെക് നോളജി മനുഷ്യജീവിതത്തില്‍ എങ്ങനെ പ്രയോജനം ചെയ്യുന്നു‘  എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടാണു ഉദ് ഘാടനം നിര്‍വഹിച്ചത്. ആര്‍.ശിവരാമ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പുതിയവിള യൂണിറ്റു പ്രസിഡന്റ്  Read more…

കായംകുളം മേഖലാ വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലാ വാര്‍ഷികം പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം.ഹൈസ്കൂളില്‍ നടന്നു. മേഖലാ പ്രസിഡന്റ്  ശ്രി.കെ.സി.ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ശ്രി. സി.എസ്സ്.ജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍. ശ്രി.എച്ച്.എം.രമേശ് കുമാര്‍ കണക്കും അവതരിപ്പിച്ചു.  ജില്ല ജോയിന്റ് സെക്രട്ടറി.ശ്രി. റജി സാമുവല്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്രസാംസ്കാരികോത്സവത്തിനു നടത്തുവാന്‍ തീരുമാനിച്ച പരിപാടികള്‍ തുടര്‍ന്നു നടത്തുവാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി കെ.സി.ചന്ദ്രമോഹന്‍ (പ്രസിഡന്റു ), റ്റി.ശാന്തകുമാരി (വൈസ്.പ്രസിഡന്റു),എം.എച്ച്.രമേശ് കുമാര്‍ (സെക്രട്ടറി), വി.ഗോപിനാഥന്‍ (ജോ.സെക്രട്ടറി), Read more…

ശാസ്ത്ര വര്‍ഷം 2009 കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

ആവേശകരമായ അന്തരീക്ഷത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രവര്‍ഷം 2009 കാമ്പയിന്‍ ‍ബാംഗ്ലൂര്‍ ഐ.എസ്‌.ആര്‍.ഒ. സാറ്റലൈറ്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ്‌ ഉദ്ഘാടനം ചെയ്തു. നക്ഷത്രനിരീക്ഷണത്തിനും ഗവേഷണങ്ങള്‍ക്കുമായി ആസ്ട്രോസാറ്റ് എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം പ്രസ്താവിച്ചു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആയിരിക്കും വിക്ഷേപണം. കഴിയുന്നത്ര എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും ഉള്ള നക്ഷത്രവികിരണങ്ങളെ ഉപഗ്രഹം പഠന വിധേയമാക്കും. വ്യക്തതയേറിയ നക്ഷത്ര മാപ്പുകള്‍ ലഭ്യമാക്കാന്‍ ഈ Read more…

കേന്ദ്ര നിര്‍വാഹക സമിതി യോഗം

പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതി യോഗം ഡിസംബര്‍ 7 ന് തൃശ്ശൂരില്‍ ചേരും. വാര്‍ഷി‍കങ്ങള്‍ , ശാസ്ത്രവര്‍ഷം കാന്പയിന്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.