Updates
ഓന്തും അരണയും
കുട്ടികള്‍ക്കുള്ള ശാസ്ത്രമാസികയായ യുറീക്കയില്‍ പ്രസിദ്ധീകരിച്ചുവന്ന ഓന്തും അരണയും തമ്മിലുള്ള നര്‍മഭാഷണങ്ങളില്‍നിന്ന് തെരഞ്ഞെടുത്തവ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ്. ഓന്തും അരണയും എന്ന രണ്ട് ജീവികളെ കഥാ പാത്രങ്ങളാക്കിക്കൊണ്ടാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്. നമുക്കുചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന യുക്തിരഹിത വിശ്വാസങ്ങളെ നര്‍മത്തില്‍ ഊന്നിയ സംഭാഷണങ്ങളിലൂടെ ഈ കൃതി വിമര്‍ശനവിധേയമാക്കുന്നു. രചന-വിജയന്‍ കോതമ്പത്ത് വില- 100 രൂപ