ആലപ്പാട് കരിമണല്‍ ഖനനം

കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ കാണുകയും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിക്കുകയും ചെയ്യണം.

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം – മുഖ്യമന്ത്രി

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം – മുഖ്യമന്ത്രി ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന ശാസ്ത്രകേരളത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രകേരളം ഡിജിറ്റല്‍ പതിപ്പിന്റെയും മാസികാ ഇ-കൊമേഴ്‌സ് വെബ് സൈറ്റിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശാസ്ത്രകേരളം മാസിക ലോകത്തിലെവിടെ നിന്നും ഓണ്‍ലൈനായി ലഭിക്കുന്നതിനും പരിഷത് Read more…

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക

സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക വര്‍ഗീയതയ്ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയത്തിനും കീഴടങ്ങില്ല എന്ന് വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ഒരു ജനതയെ കായികബലം കൊണ്ട് കീഴടക്കും എന്ന ധാര്‍ഷ്ട്യമാണ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങളില്‍ തെളിയുന്നത്. ചെറുത്ത് നില്‍ക്കുന്നവരെ കൊന്നുകളഞ്ഞും എതിരാശയങ്ങളെ നിശ്ശബ്ദമാക്കിയുമാണ് ലോകത്തെവിടെയും ഫാസിസം അധികാരത്തില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ഗാന്ധിവധത്തോടെ തുടങ്ങിയ ആക്രമണങ്ങള്‍ നരേന്ദ്ര ധബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ എത്തിനില്‍ക്കുന്ന Read more…

സുസ്ഥിര വികസനം – സുരക്ഷിത കേരളം

സുസ്ഥിര വികസനം – സുരക്ഷിത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായ സംസ്ഥാന വാഹന ജാഥകളിൽ ഡോക്ടർ കെ വി തോമസ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ കുമരകത്ത് വച്ച് ഡോക്ടർ കെ പി കണ്ണൻ ഉദ്ഘാടനം ചെയ്തു. വടക്കൻ മേഖലാ ജാഥ കാസർഗോഡ് വെച്ച് പരിഷത്ത് പ്രസിഡണ്ട് ടി ഗംഗാധരനും മധ്യമേഖലാ ജാഥ നെന്മാറയിൽ നിന്ന് KILA ഡയറക്ടർ ഡോക്ടർ ജോയ് ഇളമണും ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി പി Read more…

കൊടക്കാട് ശ്രീധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന കൊടക്കാട് ശ്രീധരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നല്ല പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ശ്രീധരന്‍ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രചിന്ത വളര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പരിഷത്തിന്‍റെ ശാസ്ത്രകലാജാഥകള്‍ ആകര്‍ഷകമായി സംവിധാനം ചെയ്യുന്നതില്‍ അധ്യാപകനായിരുന്ന ശ്രീധരന്‍ വഹിച്ച പങ്കും പ്രധാനമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രചാരണത്തില്‍ നര്‍മരസം തുളുമ്പുന്ന ശ്രീധരന്‍റെ പ്രഭാഷണങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടക്കാട് ശ്രീധരൻ മാസ്റ്റർക്ക് വിട

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്റർ കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ നിര്യാതനായി. നാളെ(30 ന് ) ഉച്ചയ്ക്കാണ് സംസ്ക്കാരം.ഏതാനും വർഷങ്ങളായി രോഗബാധിതനായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് AEO ആയാണ് റിട്ടയർ ചെയ്തത്. കൊടക്കാടിന്റെ ഭാര്യ പ്രേമലത .മക്കൾ മൂന്ന് പേരാണ് – ശ്രീലത, നിഭാഷ്, ശ്രീമേഷ്. മകൾ ശ്രീലതയും ഭർത്താവ് രാജീവും ഹൈദരാബാദിൽ. മകൻ നിഭാഷ് ആസ്ട്രേലിയയിൽ. പരിഷത്തിന്റെ ജനറൽ സിക്രട്ടരിയായും പ്രസിസണ്ടായും ബാലവേദി, Read more…

പുസ്തക പ്രകാശനം

ഡോ.എം.എ.ഉമ്മൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കേരളം: ചരിത്രം – വർത്തമാനം – ദർശനം എന്ന പുസ്തകം പ്രൊഫ. കേശവൻ വെളുത്താട്ട് (ഡയറക്ടർ, തീരദേശ പൈതൃക പഠനകേന്ദ്രം, കൊടുങ്ങല്ലൂർ) ഡോ.എം.സിന്ധുവിന് നൽകി പ്രകാശിപ്പിച്ചു. ജോൺ മത്തായി സെന്ററിലെ അധ്യാപകനായ ഡോ.ഷൈജൻ ഡേവീസ് പുസ്തകം പരിചയപ്പെടുത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി.

ശബരിമല സ്ത്രീപ്രേവശനം – കോടതിവിധി മാനിക്കണം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2018 സെപ്തംബര്‍ 28 ലെ ഭൂരിപക്ഷവിധി അതിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കേരളസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു. 2006ല്‍ ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ സിവില്‍ റിട്ട് പെറ്റീഷനിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചെയര്‍മാനായുള്ള അഞ്ചംഗബഞ്ച് ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രദര്‍ശനത്തില്‍നിന്നും വിലക്കരുത് എന്ന ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്. രണ്ട് Read more…