Updates
സമന്വയവും സംഘര്‍ഷവും
ഭാരതീയ സംസ്‌കാരത്തെ പ്രതിലോമകരമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അധികവും ഇവിടെ നടന്നിട്ടുള്ളത്. ഇതിനെ ചെറുക്കുന്നതിനും, നമ്മുടെ സംസ്‌കാരത്തിന്റെ മുഖ്യപ്രവണതകളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതിനുമാണ് അരവിന്ദാക്ഷന്‍ മാഷ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഭാരതീയ സംസ്‌കാരത്തിന്റെ ജനകീയസ്വഭാവത്തെയും വൈവിധ്യത്തെയും ഈ പുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നു. ഭാരതീയസംസ്‌കാരത്തെ ദുര്‍വ്യാഖ്യാനിക്കാനും അതിന്റെ ബഹുസ്വരസ്വഭാവത്തെ ഹനിക്കാനും വേണ്ടിയുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടന്നുവരുന്ന കാലമാണിത്. അത്തരം ശ്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ആശിസ്സും പിന്‍തുണയും ലഭിക്കുന്നുണ്ട് എന്നുള്ളത് പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കുകയാണ്. ഇതിനെതിരെ കേരളത്തിനകത്തും Read more…