പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ നിര്‍ണയം പ്രതിഷേധാര്‍ഹം

പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട് ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും അത്യന്തം പ്രതിഷേധാര്‍ഹവുമാണ്. കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തില്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പശ്ചിമഘട്ട സംരക്ഷണപദ്ധതിക്ക് രൂപം നല്‍കും എന്നുപറഞ്ഞ് അധികാരത്തില്‍ വന്നതാണ് ഈ സര്‍ക്കാര്‍. പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയില്ല, എന്നുമാത്രമല്ല നിലവിലുള്ള നിര്‍ദേശങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് ‘ഇപ്പോഴത്തെപോലെ തന്നെ പോകട്ടെ’ (Business as Usual) എന്ന തീര്‍ത്തും ഗൗരവമില്ലാത്തതും വിനാശകരവുമായ ഒരു നടപടിയാണ് സര്‍ക്കാറില്‍നിന്നും ഉണ്ടായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ 25 കോടി Read more…