പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ : അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണം

നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എ‍ഡ്യുക്കേഷന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന കോഴിക്കോട് വളയം സ്വദേശി ജിഷ്ണുപ്രണോയി എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കോളേജ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മാനസികപീഠനമാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്. സംഘടിക്കുന്നതിനും സംഘടനാപ്രവർത്തനങ്ങൾ നടത്തുന്നതിനും സ്വാശ്രയകോളേജുകളിൽ പൊതുവെയും നെഹറു ഗ്രൂപ്പ് കോളേജുകളിൽ പ്രത്യേകിച്ചും നിലനില്കുന്ന Read more…

ഖനനം : സുപ്രീംകോടതി വിധി നടപ്പാക്കുക, ഖനിജങ്ങള്‍ പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരിക

5 ഹെക്ടറിന് താഴെവരുന്ന ഖനനത്തിനും പാരിസ്ഥിതിക അനുമതി വേണമെന്ന പരമോന്നത കോടതിവിധി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം പരിസ്ഥിതി രംഗത്ത് പ്രവ്രര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഊര്‍ജദായകവും പ്രോത്സാഹനാജനകവുമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാവിധ പാരിസ്ഥിതിക മര്യാദകളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി മാഫിയവല്‍കരിക്കപ്പെട്ട മേഖലയാണ് പാറ, മണല്‍ , ചെങ്കല്ല് ഉൾപ്പെടെയുള്ള ഖനന മേഖല. നിര്‍മാണ രംഗത്തെ അമിതപ്രാധാന്യവും പ്രോത്സാഹനവും റിയൽ എസ്റ്റേറ്റ്‌ ബിസിനസ്സും അതിലൂടെ അനാവശ്യ നിർമ്മാണവും വ്യാപകമാക്കിയിരിക്കുകയാണ്‌. അമിതമായ മണൽ ഖനനമാണ്‌ Read more…

നോട്ട് പിന്‍വലിക്കല്‍-ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

ഇപ്പോള്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവും സഹകരണ മേഖലാ സ്തംഭനവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. വര്‍ധിതമായ തോതിലുള്ള കറുത്ത പണമിടപാട് ഇന്ത്യയുടെ GDP യുടെ 23.2 (world bank 2007) ശതമാനത്തിനടുത്ത് എത്തിയിരിക്കുന്നു എന്ന് കണക്കാക്കപ്പെടുകയും ഇന്ത്യക്ക് പുറത്ത് ഇന്ത്യയുടെ കറുത്ത പണം സുരക്ഷിതമായി നിക്ഷേപിക്കപ്പെടുന്നു എന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി 2012 മെയ് മാസത്തില്‍ അന്നത്തെ UPA ഗവണ്‍മെന്റ് ധവളപത്രം ഇറക്കുകയുണ്ടായി. കള്ളപ്പണം Read more…

ദേശീയ പ്രവേശന പരീക്ഷയ്ക് പ്രാദേശിക ഭാഷകളിൽ ചോദ്യക്കടലാസ് വേണം

ദേശീയതലത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കു പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും പ്രാദേശികഭാഷകളില്‍ ഉത്തരം എഴുതുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികൾ നടക്കുന്നതായി അറിയുന്നു. ഹിന്ദി, ഗുജറാത്തി, അസമീസ്, തമിഴ് തുടങ്ങിയ ഭാഷകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുള്ളത്. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വലിയൊരളവ് വിദ്യാര്‍ഥികള്‍ ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് അവർക്കെല്ലാം സൗകര്യപ്രദമായ വിധത്തിൽ ദേശീയ പ്രവേശന പരീക്ഷയ്‌ക്ക് മലയാളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനഭാഷകളിലും ചോദ്യപ്പേപ്പര്‍ തയ്യാറാക്കണമെന്നും അതുവഴി Read more…