നോട്ട് പിന്‍വലിക്കല്‍-ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

ഇപ്പോള്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവും സഹകരണ മേഖലാ സ്തംഭനവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. വര്‍ധിതമായ തോതിലുള്ള കറുത്ത പണമിടപാട് ഇന്ത്യയുടെ GDP യുടെ 23.2 (world bank 2007) ശതമാനത്തിനടുത്ത് എത്തിയിരിക്കുന്നു എന്ന് കണക്കാക്കപ്പെടുകയും ഇന്ത്യക്ക് പുറത്ത് ഇന്ത്യയുടെ കറുത്ത പണം സുരക്ഷിതമായി നിക്ഷേപിക്കപ്പെടുന്നു എന്നുമുള്ള ചര്‍ച്ചയുടെ ഭാഗമായി 2012 മെയ് മാസത്തില്‍ അന്നത്തെ UPA ഗവണ്‍മെന്റ് ധവളപത്രം ഇറക്കുകയുണ്ടായി. കള്ളപ്പണം Read more…

ദേശീയ പ്രവേശന പരീക്ഷയ്ക് പ്രാദേശിക ഭാഷകളിൽ ചോദ്യക്കടലാസ് വേണം

ദേശീയതലത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കു പ്രാദേശിക ഭാഷകളില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനും പ്രാദേശികഭാഷകളില്‍ ഉത്തരം എഴുതുന്നതിനും സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികൾ നടക്കുന്നതായി അറിയുന്നു. ഹിന്ദി, ഗുജറാത്തി, അസമീസ്, തമിഴ് തുടങ്ങിയ ഭാഷകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുള്ളത്. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വലിയൊരളവ് വിദ്യാര്‍ഥികള്‍ ഈ പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് അവർക്കെല്ലാം സൗകര്യപ്രദമായ വിധത്തിൽ ദേശീയ പ്രവേശന പരീക്ഷയ്‌ക്ക് മലയാളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനഭാഷകളിലും ചോദ്യപ്പേപ്പര്‍ തയ്യാറാക്കണമെന്നും അതുവഴി Read more…

ഗതാഗതവകുപ്പിന് ഓണ്‍ലൈന്‍ റോഡ്മാപ്പുകള്‍ നിര്‍മ്മിക്കാനായി കുത്തക കമ്പനികളെ നിയോഗിച്ച സിഡാക് നടപടി പ്രതിഷേധാര്‍ഹം

വാഹനങ്ങള്‍ ജിപിഎസ് അധിഷ്ഠിതമായി ട്രാക്ക് ചെയ്യാനുള്ള പദ്ധതിയുടെ മാപ്പ് ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് എന്ന സ്വതന്ത്രമാപ്പിങ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു ഇതിന്റെ ചുമതല. ഓപ്പണ്‍ സ്റ്റ്രീറ്റ്മാപ്പ് ഉപയോഗിച്ച് കേരളത്തിന്റെ റോഡ്മാപ്പിങ് മെച്ചപ്പെടുത്തും എന്ന് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചെങ്കിലും സിഡാക്ക് ഈ രംഗത്ത് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയതായി അറിവില്ല. ഇക്കാര്യത്തില്‍ ചുമതല ഏല്പ്പിക്കപ്പെട്ട സിഡാക് ഈ ജോലി സ്വകാര്യ ഏജന്‍സിക്ക് മറിച്ച് കൊടുക്കുകയാണ് ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ പദ്ധതി Read more…