ഭൗതികലോകം (വിജ്ഞാനരാജി)

ഭൗതികലോകം അതിരില്ലാത്ത പ്രപഞ്ചവിസ്തൃതി, സൂക്ഷ്മ-സ്ഥൂലപ്രപഞ്ചത്തിന്റെ അസ്തിത്വം, കാണുന്നതും കാണാത്തതുമായ ദ്രവ്യത്തിന്റെ ഘടന, ക്വാര്‍ക്കുകളും മറ്റും അടങ്ങുന്ന സൂക്ഷ്മലോകവിശേഷങ്ങള്‍, ദ്രവ്യത്തിന് ദ്രവ്യമാനം കിട്ടിയതിന്റെ പൊരുള്‍, ക്വാസാറുകളും പള്‍സാറുകളും വേംഹോളുകളും എല്ലാം വിശദീകരിക്കുന്നു. ഇതൊക്കെ പഠിക്കാന്‍ നമുക്ക് കഴിയുന്ന പ്രപഞ്ചനിയമങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്.

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ – ആറ് ശാസ്ത്രനാടകങ്ങള്‍ (വിജ്ഞാനരാജി)

അതിരുകളില്ലാത്ത സ്വപ്നങ്ങള്‍ – ആറ് ശാസ്ത്രനാടകങ്ങള്‍ വിദ്യാലയങ്ങളിലും യുവജനോത്സവങ്ങളിലും അവതരിപ്പിക്കാവുന്നതും പഠനാര്‍ഹവുമായ ആറ് ശാസ്ത്രനാടകങ്ങള്‍.

ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍

ആര്‍.സി.സിയിലെ അത്ഭുതക്കുട്ടികള്‍ തിരുവനന്തപുരത്തേയ്ക്ക് വടക്കന്‍ കേരളത്തില്‍ നിന്ന് രാത്രിസമയത്തുള്ള പല ട്രെയിനുകളും കാന്‍സര്‍വണ്ടികളാണ്. യാത്രക്കാരിലെ പകുതിയോളം കാന്‍സര്‍ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആര്‍ സി സി യിലേയ്ക്ക് പോകുന്നവരാണ്. ഇവരിലെ നല്ലൊരുഭാഗം രക്താര്‍ബുദരോഗികളായ കുരുന്നുകളും. രക്തദാനത്തെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ച കൊച്ചുനോവല്‍.

രാഷ്ട്രീയത്തില്‍ നിന്ന് ശാസ്ത്രഗവേഷണത്തിലേക്ക് : ഒരു ശാസ്ത്രജ്ഞന്റെ ഓര്‍മക്കുറിപ്പുകള്‍

രാഷ്ട്രീയത്തില്‍ നിന്ന് ശാസ്ത്രഗവേഷണത്തിലേക്ക് : ഒരു ശാസ്ത്രജ്ഞന്റെ ഓര്‍മക്കുറിപ്പുകള്‍ രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച പ്രമുഖ ശാസ്ത്രജ്ഞനായ ഡോ.എം.വിജയന്റെ വിദ്യാര്‍ഥിജീവിതസ്മരണകള്‍.

വായിച്ച് വായിച്ച് വായിച്ചുപോവുന്ന കഥകള്‍

വായിച്ച് വായിച്ച് വായിച്ചുപോവുന്ന കഥകള്‍ പണ്ടുമുതലേ പറഞ്ഞുവരുന്ന കഥകളാണ് ഇപ്പോഴും കുട്ടികള്‍ കേള്‍ക്കുന്നതും വായിക്കുന്നതും. പഴയ കാക്കയും പഴയ സിംഹവും പഴയ കുറുക്കനും പഴങ്കഥ തുടരുകയാണ്. പുതിയ കാലത്തെ കുറുക്കനും കാക്കയും ആമയും മുയലുമൊക്കെ പുതു കഥകള്‍ പറയണം. പുതിയ രീതിയിലുള്ള കഥ പറയണം. ആ കഥയില്‍ നിന്ന് കുട്ടികള്‍ ഒരുപാടൊരുപാട് കഥയുണ്ടാക്കണം. അതിന് ഇതാ ‘വായിച്ചു വായിച്ചു വായിച്ചു പോവുന്ന കഥകള്‍…’ വായിച്ചു തുടങ്ങിയാല്‍ വായിച്ചു മതിയാവാത്ത കുട്ടിക്കഥകളാണിവ. Read more…

വിദ്യാഭ്യാസപരിവര്‍ത്തനത്തിന് ഒരാമുഖം (പരിഷ്‌കരിച്ച പതിപ്പ്)

വിദ്യാഭ്യാസപരിവര്‍ത്തനത്തിന് ഒരാമുഖം (പരിഷ്‌കരിച്ച പതിപ്പ്) ലോകപ്രശസ്തരായ വിദ്യാഭ്യാസദാര്‍ശനികന്മാരുടെ ചിന്തകള്‍, മനഃശാസ്ത്രശാഖകള്‍ മുന്നോട്ടുവയ്ക്കുന്ന പഠനസംബന്ധമായ കാഴ്ചപ്പാടുകള്‍, ചേഷ്ടാവാദത്തില്‍ നിന്ന് ജ്ഞാനനിര്‍മിതിവാദത്തിലേക്കും സാമൂഹികജ്ഞാനനിര്‍മിതിവാദത്തിലേക്കുമുള്ള വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികതലത്തിലുള്ള വളര്‍ച്ച, പാഠ്യപദ്ധതിരൂപീകരണത്തിന് അടിത്തറയാവേണ്ട നവ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍, ഭാഷാപഠനത്തിനുള്ള നവീനസമീപനങ്ങള്‍ തുടങ്ങിയവ ഈ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നു. നാളത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു വഴികാട്ടിയാണ്. പരിഷത്തിന്റെ വിദ്യാഭ്യാസഗവേഷണകേന്ദ്രം (Educational Research Unit) 2002-ല്‍ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.

ഉയിര്‍നീര്

ഉയിര്‍നീര് വെള്ളം ജീവന്റെ നിലനില്‍പ്പാണ്, ചലനമാണ്, സത്താണ്. എന്നാല്‍ വെള്ളത്തെപ്പറ്റി നമുക്കുള്ള അറിവ് പരിമിതവുമാണ്. അതിനെപ്പറ്റി അറിയാന്‍ ശ്രമിക്കുന്തോറും പിന്നെയും പിന്നെയും അറിയാനുണ്ടെന്ന് ബോധ്യമാകും. വെള്ളത്തിന്റെ രാസ-ഭൗതിക-ജൈവ ഗുണങ്ങള്‍, വെള്ളവും പ്രകൃതിയും, ജലമലിനീകരണവും നിവാരണവും, വെള്ളത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും, വെള്ളത്തെ സംബന്ധിച്ച നിയമങ്ങള്‍, ആഗോള ജലക്ഷാമം, വെള്ളത്തിന്റെ രാഷ്ട്രീയവും കച്ചവടവും തുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ട പ്രധാന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

യൂറിന്‍ തെറാപ്പി : ചരിത്രവും ശാസ്ത്രവും

യൂറിന്‍ തെറാപ്പി : ചരിത്രവും ശാസ്ത്രവും കപടസാക്ഷ്യങ്ങളുടെ പിന്‍ബലത്തോടെ പ്രചരിപ്പിക്കപ്പെടുന്ന അടിസ്ഥാനമില്ലാത്ത ‘ചികിത്സ’യാണു യൂറിന്‍ തെറാപ്പി. പൊതുജനത്തിന്റെ യുക്തിബോധക്കുറവിനെ പ്രയോജനപ്പെടുത്തി അവരെ കബളിപ്പിക്കുന്ന ക്രൂരവിനോദമാണിത്. മൂത്രമെന്ന വിസര്‍ജ്യത്തെ സര്‍വരോഗസംഹാരിയായി വേഷംകെട്ടിച്ചിറക്കിയതിന്റെ പിന്നാമ്പുറക്കഥകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സമര്‍ഥമായ കുയുക്തികള്‍ ഉപയോഗിച്ച് സാമാന്യജനത്തെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വിശകലനം. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിയുടെ യുക്തിബോധത്തെ ശക്തിപ്പെടുത്താനുള്ള ഒരു എളിയ ശ്രമം.

പാഠം രണ്ട് : ഭാരതം

പാഠം രണ്ട് : ഭാരതം പത്ത് നാടകങ്ങളുടെ സമാഹാരമാണ് ‘പാഠം രണ്ട്: ഭാരതം’. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ കലാപഠനത്തെ അധികരിച്ച് കുട്ടികളുടെ മാനസികവും ശാരീരികവുമായ ശേഷികളുടെ വികസനത്തില്‍ ‘നാടകീകരണം’ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പഠനക്കുറിപ്പും അധ്യാപകര്‍ക്കു മാര്‍ഗദര്‍ശിയാകുംവിധം ഇതില്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും മറ്റു നാടകകുതുകികള്‍ക്കും മികച്ച ഒരു വായനാസാമഗ്രി എന്ന നിലയ്ക്കും അവതരണയോഗ്യമായ ദൃശ്യമാധ്യമം എന്ന നിലയ്ക്കും ഈ നാടകസമാഹാരം ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

കേരളനവോത്ഥാനവും യുക്തിചിന്തയും

കേരളനവോത്ഥാനവും യുക്തിചിന്തയും നവോത്ഥാനത്തിന്റെ നേട്ടങ്ങളിലൊന്ന് സത്യം പറയാനുള്ള കൂസലില്ലായ്മയാണെന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍ ‘കാവ്യലോകസ്മരണ’കളില്‍ വ്യക്തമാക്കുന്നുണ്ട്. അതേ, തീര്‍ച്ചയായും നവോത്ഥാനം നൈതികതയുടെ വേലിയേറ്റമാണ്. യുക്തിബോധത്തിന്റെ ജാഗരണമാണ്. പ്രത്യഭിജ്ഞാനമാണ്. ആലസ്യത്തില്‍നിന്ന് ആത്മാഭിമാനത്തിലേക്കുള്ള ഉണര്‍വാണ്. എന്നാല്‍ ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ആരംഭിച്ച കേരളീയ നവോത്ഥാനസംരംഭങ്ങളെ അനുഷ്ഠാനപരമായ അന്യഥാകരണത്തിലേക്ക് സമകാലികര്‍ അധഃപതിപ്പിച്ചു. അപമാനകരമായ, ഇത്തരമൊരു കോച്ചിപ്പിടുത്തത്തിന്റെ കാലത്ത് ഓര്‍മകളെ പ്രത്യാനയിക്കാനുള്ള വിനീതമായ ഒരിടപെടലാണ് കേരളനവോത്ഥാനവും യുക്തിചിന്തയും എന്ന ലേഖനസമാഹാരം – ചരിത്രം കരുതിവച്ച അതിന്റെ ധൈഷണികരേഖകള്‍. അന്ധവിശ്വാസങ്ങളുടെയും Read more…