മന്ത്രിസഭയുടെ ഭൂദാനം : പൂര്‍ണ്ണ വിവരങ്ങള്‍ വെളിപ്പെടുത്തണം.

കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തുന്നതിനും രൂപമാറ്റം വരുത്തി റിയല്‍ എസ്‌റ്റേറ്റ്, ഐ.ടി, നിര്‍മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്കും കച്ചവട ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ തെളിവുകള്‍ ധാരാളമായി പുറത്ത് വന്നു കൊണ്ടിരിക്കുന്നു. തൃശൂര്‍, എറണാകുളം ജില്ലകളിലായി 128 ഏക്കര്‍ തണ്ണീര്‍ത്തടം ഐ.ടി വികസനത്തിനെന്ന പേരില്‍ സ്വകാര്യ കമ്പനിക്ക് പതിച്ച് നല്‍കാനുള്ള തീരുമാനമാണ് ഇത്തരത്തില്‍ ഒടുവിലത്തേത്. നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടേയും നാശം സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതികാപടകങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്. വരള്‍ച്ച, കുടിവെള്ള ക്ഷാമം, Read more…