​ ശാസ്ത്രകലാജാഥകള്‍ 2016

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും വലിയ ജനകീയവിദ്യാഭ്യാസ പരിപാടിയായ​​ ശാസ്ത്രകലാജാഥകള്‍ ആരംഭിക്കുകയാണ്. കേരളം മണ്ണും മനസ്സും എന്നതാണ് ഈ വര്‍ഷത്തെ ജാഥയുടെ കേന്ദ്ര ആശയം. ഇതില്‍ മണ്ണ് എന്നത് നമ്മുടെ ഭൗതികസമ്പത്തും, മനസ്സ് വൈജ്ഞാനിക സാംസ്‌കാരിക മണ്ഡലവുമാണ്. ഭൗതികസമ്പത്തില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ എല്ലാ ഭൗതികവിഭവങ്ങളും അടങ്ങുന്നു. പ്രകൃതിദത്തവിഭവങ്ങളെ അധ്വാനത്തിലൂടെ രൂപാന്തരപ്പെടുത്തിക്കൊണ്ടാണ് അടിസ്ഥാനാവശ്യങ്ങളും ആഡംബര ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള മനുഷ്യനിര്‍മിത വിഭവങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനെ വികസനപ്രവര്‍ത്തനങ്ങള്‍ എന്ന് പറയാം. അടിസ്ഥാനാവശ്യങ്ങളും ആഡംബരാവശ്യങ്ങളും വര്‍ധിച്ചതോതില്‍ Read more…

​ഹയര്‍സെക്കന്ററി അധ്യാപകരെ അനവസരത്തില്‍ സ്ഥലം മാറ്റരുത്

ഹയര്‍സെക്കന്ററി അധ്യാപകരെ അനവസരത്തില്‍ സ്ഥലം മാറ്റരുത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ അധ്യാപകരെ സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കുന്നു. സാധാരണഗതിയില്‍, കുട്ടികളുടെ പഠനത്തിന് തടസ്സമാകാത്ത രീതിയില്‍ അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ ആണ് ഈ സ്ഥലം മാറ്റം നടക്കേണ്ടിയിരുന്നത്. അതിനുപകരം വര്‍ഷാന്ത്യപരീക്ഷ തുടങ്ങാന്‍ കേവലം ഒരുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ നടത്താനുദ്ദേശിക്കുന്ന സ്ഥലം മാറ്റം തികച്ചും അനവസരത്തിലാണ്. ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 10നും എഴുത്തുപരീക്ഷ മാര്‍ച്ച് 9നും ആരംഭിക്കുകയാണ്. Read more…