Updates
The Latest updates from Kerala Sasthra Sahithya Parishad
The Latest updates from Kerala Sasthra Sahithya Parishad
പരീക്ഷകളുടെ എണ്ണം കൂട്ടിയാല്‍ നിലവാരം വര്‍ദ്ധിക്കില്ല വിദ്യാഭ്യാസരംഗത്ത് യാന്ത്രികമായ മൂല്യനിര്‍ണയ പരിഷ്‌കാരങ്ങള്‍ക്ക് അണിയറയില്‍ നീക്കം നടക്കുന്നതായി അറിയുന്നു. നിരന്തരമൂല്യനിര്‍ണയം പരിമിതപ്പെടുത്താനും പരീക്ഷകളുടെയും പേപ്പറുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ തുനിയുന്നതെന്നാണ് അറിയുന്നത്. പഠനത്തോടൊപ്പം നിരന്തരമായി നടക്കേണ്ട പ്രക്രിയയാണ് മൂല്യനിര്‍ണയം. അത് ജയം, തോല്‍വി എന്നിവ അളക്കാനുള്ള മാനദണ്ഡമല്ല; പഠനപോരായ്മ കണ്ടെത്തി പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും കുട്ടികളെ നിശ്ചിത നിലവാരത്തിലെത്തിക്കാനുമുള്ള പഠനപ്രക്രിയ തന്നെയാണ.് പഠനത്തില്‍ നിന്ന് ബാഹ്യമായ ഒന്നല്ല നിരന്തരമൂല്യനിര്‍ണയം. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനാണ് Read more…
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്, കേരളം വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണല്ലോ. പൊതുവിദ്യാഭ്യാസമേഖലയില്‍ സ്‌കൂള്‍പ്രവേശനം, കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ലായ്മ എന്നിവയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ നാം കൈവരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് നാം മാതൃകയാണ്. ഇതെല്ലാം നമുക്ക് അഭിമാനിക്കത്തക്ക നേട്ടങ്ങളാണെങ്കിലും ഈ മേഖലയില്‍ അടുത്ത കാലത്തായി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില കാര്യങ്ങള്‍ ഏറെ ഉത്കണ്ഠയ്ക്ക് വക നല്‍കുന്നവയാണ്. ഒരുപക്ഷേ അവയിലേറ്റവും പ്രധാനം Read more…
കേരളം അതിരൂക്ഷമായ പാരിസ്ഥിതികപ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കയാണ്. ഇവിടുത്തെ പ്രധാന ആവാസവ്യവസ്ഥകളായ കാട്, നെല്‍വയല്‍, തണ്ണീര്‍ത്തടം, കുന്നുകള്‍, കടല്‍ എന്നിവയൊക്കെ തകര്‍ച്ചയുടെ ഭീഷണിയിലാണ്. കുന്നിടിക്കല്‍, കാട് കയ്യേറ്റം, ഖനനം, മണലൂറ്റല്‍, പാടം നികത്തല്‍ എന്നിവയൊക്കെ ഒരുവിധത്തിലുമുള്ള സാമൂഹികനിയന്ത്രണവും ബാധകമല്ലാത്തരീതിയില്‍ കരുത്താര്‍ജിച്ചിരിക്കുന്നു. ഇതിന്റെഭാഗമായി കേരളത്തിലെ മണ്ണും വെള്ളവും വായുവും അടക്കം മൊത്തം വിഭവാടിത്തറ തന്നെ തകരുകയാണ്. ഈ അതിക്രമങ്ങളെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്ന് മാത്രമല്ല സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്. Read more…
തിരുവനന്തപുരം: അതിരൂ ക്ഷമായ പാരിസ്ഥിതിക പ്രതി സന്ധിയില്‍ നിന്ന് കരകയ റാന്‍ അടിയന്തരവും ശക്തമ വുമായ നടപടികള്‍ കൈ ക്കൊണ്ടില്ലെങ്കില്‍ ജനജീവി തം അസാധ്യമാക്കുന്ന അപ കടാവസ്ഥയിലേക്ക് കേരളം ചെന്നെത്തുമെന്ന് പരിഷത്ത് തിരുവനന്തപുരത്തു സംഘടി പ്പിച്ച ഗ്രീന്‍ അസംബ്ലി മുന്നറി യിപ്പു നല്കി. ഈ വിപത്തു തടയുന്നതിന് ജനങ്ങള്‍ മു ന്നിട്ടറങ്ങി വ്യത്യസ്ത തല ത്തിലുള്ള ജനകീയ കൂട്ടായ്മ കള്‍ക്കും ബദലുകള്‍ക്കും രൂപം നല്‍കണം. ലാഭം മാത്രം ലക്ഷ്യമാക്കി കേരളത്തില്‍ Read more…