പ്രതിരോധ ചികിത്സ കുട്ടികളുടെ അവകാശം. അതു തടയുന്നവര്‍ മരണം വിളിച്ചു വരുത്തുന്നു പ്രതിരോധ ചികിത്സാ പരിപാടി ഊര്‍ജിതമാക്കുക

കേരളത്തില്‍ വീണ്ടും ഡിഫ്തീരിയ മരണങ്ങള്‍ ഉണ്ടായിരിക്കുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ അനാഥാലയത്തില്‍ താമസിക്കുന്ന ഒരു കുട്ടി ഡിഫ്തീരിയ ബാധിച്ച് ഇന്നലെ മരിച്ചു. മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഏതാനും കുട്ടികള്‍ നിരീക്ഷണത്തിലാണ്. അതീവ ഗുരുതരമാണ് ഈ സ്ഥിതി. ശിശുമരണനിരക്ക് വികസിതരാജ്യങ്ങള്‍ക്ക് തുല്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ പേരില്‍ സാര്‍വ്വദേശിയ പ്രശസ്തി കൈവരിച്ച് കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശിശുമരണത്തിന് കാരണമാകുന്ന രോഗങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, റ്റെറ്റനസ്, തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ സാര്‍വ്വത്രിക ഇമ്മ്യൂണെസേഷന്‍ പരിപാടിയിലൂടെ ഭാഗമായി Read more…

എസ്.സി.ഇ.ആര്‍.ടി. യുടെ പഠനം : വസ്തുതകള്‍ സുതാര്യമാക്കുക

​SCERT​ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ സ്‌കൂള്‍ കുട്ടികളുടെ പഠനനിലവാരം വളരെ താഴ്ന്നിരിക്കുന്നു എന്ന് കണക്കുകള്‍ സഹിതം ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ഏറെ ആശങ്കാജനകമാണ്. എന്നാല്‍ ഇപ്പോള്‍ SCERT വിശദീകരിച്ചിരിക്കുന്നത് പഠനഫലം വ്യത്യസ്ഥമാണെന്നും പിന്നോക്കമെന്ന് സൂചിപ്പിച്ച വിഷയങ്ങളിലെ നിലവാരം മെച്ചമാണെന്നുമാണ്. ഈ വിശദീകരണം ഫലത്തില്‍ കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. 2011 – 12 വരെ എന്‍.സി.ഇ.ആര്‍.ടി യുടെയും അസറിന്റേതുമായി (​​ASER) വന്നിരുന്ന പഠനറിപ്പോര്‍ട്ടുകള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ Read more…