Updates
The Latest updates from Kerala Sasthra Sahithya Parishad
The Latest updates from Kerala Sasthra Sahithya Parishad
2015 ലെ ലോകപരിസര ദിനാചരണങ്ങളോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ലഘുലേഖ
2015 ലെ ലോകപരിസര ദിനാചരണങ്ങളോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ലഘുലേഖ
എഴുനൂറ് കോടി സ്വപ്നങ്ങള്‍ഒരേയൊരു ഗ്രഹംകരുതലോടെ ഉപയോഗിക്കുക വീണ്ടും ഒരു ജൂണ്‍ 5 വരുന്നു. ഇന്ന് ലോക പരിസരദിനമാണ്. ഈ ദിനാചരണം തുടങ്ങിയിട്ട് ഇപ്പോള്‍ 43 വര്‍ഷമാകുന്നു. 1972 ല്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം എന്ന സ്ഥലത്ത് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന ലോകസമ്മേളനത്തില്‍ നിന്നാണ് ഈ ദിനാച രണത്തിന്റെ തുടക്കം. അക്കൊല്ലം ജൂണ്‍ 5 മുതല്‍ 16 വരെയായിരുന്നു ഈ സമ്മേളനം. ഈ സമ്മേളനത്തോടുകൂടിയാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ Read more…
കുടുംബത്തൊഴിലിനെയും വിനോദവ്യവസായത്തെയും ബാലവേലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രഗവണ്മെന്റ് കൊണ്ടുവരുന്ന നിയമഭേദഗതി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ബാലവേലയില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം ലോകമാസകലമുള്ള തൊഴിലെടുക്കുന്ന ജനത സുദീര്‍ഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഇന്ത്യന്‍ ഭരണഘടനയിലും 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിലും 2012ലെ ബാലവേലനിരോധന നിയമത്തിലും ഈ അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ പുറകോട്ടടിപ്പിക്കാനും കുട്ടികളെ ക്കൊണ്ട് കൂലിപ്പണി എടുപ്പിച്ചിരുന്ന ഇരുണ്ടയുഗങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോകാനുമുള്ള കുത്സിത ശ്രമമാണ് Read more…
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി എ.പി. മുരളീധരനെയും ജനറല്‍ സെക്രട്ടറിയായി കെ.രാധനേയും തെരഞ്ഞെടുത്തു. കെമിക്കല്‍ എഞ്ചിനീയറായ എ.പി. മുരളീധരന്‍ ഫാക്ടില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ചു. മനശ്ശാസ്ത്രത്തില്‍ ബിരുദാന്തരബിരുദധാരിയാണ്. എറണാകുളം ജില്ലയിലെ കരുമാലൂരാണ് താമസം. കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയായ രാധന്‍ ചാലപ്പുറം അച്ചുതന്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വൈസ് പ്രസിഡന്റുമാരായി ലില്ലി കര്‍ത്ത, ഡോ. എന്‍ ഷാജി, സെക്രട്ടറിമാരായി കെ.വിനോദ് കുമാര്‍ (കണ്ണൂര്‍), വി.മനോജ്കുമാര്‍ (തൃശ്ശൂര്‍) ഷിബു അരുവിപ്പുറം (തിരുവനന്തപുരം) ഖജാന്‍ജിയായി സന്തോഷ് ഏറത്ത് എന്നിവരെയും മാസികാ പത്രാധിപര്‍മാരായി ബി. Read more…
ഇംഗ്ലീഷ് വിധേയത്തത്തെ മറികടക്കുന്നത് സാമൂഹ്യശാസ്ത്രത്തിന്റെ വികാസത്തിന് അനിവാര്യമാണെന്ന് ഡോ.സതീഷ് ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 52-ാം സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാപ്രശ്‌നങ്ങള്‍ വിവിധ രീതിയിലാണ് വിവിധ ശാസ്ത്രശാഖകളേയും സാമൂഹ്യവിഭാഗങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നത്. സാമൂഹ്യശാസ്ത്രത്തിലെ വരേണ്യ ഭാഷാപ്രയോഗം മറികടന്ന് ലളിതമായ ഭാഷാ പ്രയോഗം അതിന്റെ ശാസ്ത്രീയതക്കും വ്യാപനത്തിനും അനിവാര്യമാണെ് സതീഷ് ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു. ഡോ.എന്‍.കെ.ശശിധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.ടി.എന്‍ തോമസ് Read more…
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് അതീവ നാശോന്‍മുഖമായ അവസ്ഥയിലാണെും ഇത് സംരക്ഷിക്കുതിന് അടിയന്തിര ജനകീയ ഇടപെടല്‍ ആവശ്യമാണെും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കായല്‍ കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കുന്നു. സര്‍ക്കാര്‍ നിയമസംവിധാനങ്ങളെ തകര്‍ക്കുതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. വിഘടിതമായ സര്‍ക്കാര്‍ നയങ്ങളുടെ നേര്‍ക്കാഴ്ചയാണ് മറ്റുരംഗങ്ങളിലെപോലെ വേമ്പനാട് കായല്‍തടത്തിലും കാണുത്. വേമ്പനാട് കായലില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരു ചെറുനീര്‍ത്തടങ്ങളുടെ സംഭരണ കേന്ദ്രമാണ്. അതുപോലെ തന്നെ Read more…