ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ ജനകീയഐക്യം വളര്‍ത്തുക

ടെക്സ്റ്റയില്‍ വ്യാപാരമേഖലയിലെ സ്ത്രീചൂഷണത്തിനെതിരെ തൃശൂരില്‍ കല്യാണ്‍ സാരീസിനു മുന്നില്‍ നടക്കുന്ന ഇരിപ്പ് സമരത്തോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അസംഘടിത മേഖലയിലെ തൊഴില്‍ ചൂഷണത്തെ തടയുന്നതിന് ശക്തമായ നിയമനിര്‍മ്മാണങ്ങളും നടപടികളും കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു. തികച്ചും ന്യായമായ ആവശ്യങ്ങളുയര്‍ത്തി മുന്നോട്ടുപോകുന്ന ഇത്തരമെരു സമരത്തെ തമസ്കരിക്കുന്നത് കേരളത്തിന്റെ സമരപാരമ്പര്യത്തെ നിഷേധിക്കലാണ്. കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു തൊഴില്‍ മേഖലയാണ് ടെക്സ്റ്റയില്‍വ്യാപാര മേഖല. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സൂചനകളിലൊന്നായി പലരും Read more…

ഡോക്യുമെന്ററി നിരോധനം പിന്‍വലിക്കുക

ഇന്ത്യയുടെ മകള്‍-ഡോക്യുമെന്ററി നിരോധനം പിന്‍വലിയ്ക്കുക – പരിഷത്ത് ഡല്‍ഹി ബലാല്‍സംഗ കേസിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സംവിധായികയായ ലെസ്ലി വുഡ്‌വിന്‍ ‘ഇന്ത്യയുടെ മകള്‍’ (കിറശമ’ െഉമൗഴവലേൃ) എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. യഥാര്‍ഥത്തില്‍ ‘നിര്‍ഭയ’ സംഭവത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന ഇന്ത്യന്‍ മനസ്സിനെയാണ് പ്രസ്തുത ഡോക്യുമെന്ററി പ്രതിനിധീകരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജനാധിപത്യ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കാനുള്ള ഭരണഘടനാ ഉത്തരവാദിത്വത്തില്‍ നിന്നുമുള്ള പിന്നോട്ട് പോക്കാണ് Read more…

പ്രൊഫ:നൈനാന്‍ കോശിയുടെ നിര്യാണംതീരാനഷ്ടം

പ്രമുഖ രാഷ്ട്രീയ ചിന്തകനും വിദേശകാര്യവിദഗ്ദ്ധനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പ്രൊഫ:നൈനാന്‍ കോശിയുടെ നിര്യാണം കേരളീയര്‍ക്ക് പൊതുവെയും പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും ഒരു തീരാനഷ്ടമാണ്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായുംമനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം എഴുത്തിലൂടെയുംപ്രസംഗങ്ങളിലൂടെയും ആശയപരമായി നേതൃത്വം നല്‍കി. കേരളത്തില്‍ പൊതുവിദ്യാഭ്യാസസംരക്ഷണം ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യപ്രശ്നങ്ങളില്‍ അദ്ദേഹം മുന്നില്‍ നിന്ന്പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പങ്കാളിത്തത്തോട് കൂടി രൂപീകരിച്ച കേരളവിദ്യാഭ്യാസ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരിഷത്തിന്റെഅടുത്ത ബന്ധുവും അഭ്യുദയകാംക്ഷിയും ആയിരുന്ന പ്രൊഫ:നൈനാന്‍ കോശിയുടെനിര്യാണത്തില്‍ കേരള Read more…

ഭൂമി ഏറ്റെടുക്കല്‍ ഒാര്‍ഡിനന്‍സ് ജനവിരുദ്ധം

2013 ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നഷ്ടപരിഹാര നിയമം ( Land Acquisition Rehabilitation Act – LARR ) ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു. കോര്‍പ്പറേറ്റ്, മൂലധന ശക്തികള്‍ക്ക് വികസനത്തിന്റെ പേരില്‍ എന്തുംചെയ്യാനുള്ള അവകാശം തീറെഴുതാനുള്ള ശ്രമമാണിത്. യാതൊരു മാനദണ്ഡവുമില്ലാതെ കര്‍ഷകരെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെതിരെ രാജ്യത്താകമാനം ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളാണ് യു പി എ സര്‍ക്കാറിനെ Read more…