ജിമ്മിജോര്‍ജ് കളിക്കളത്തിലെ സൂര്യതേജസ്സ്

ജിമ്മി ജോര്‍ജ് കളിക്കളത്തിലെ സൂര്യതേജസ്സ് അകാലത്തില്‍ പൊലിഞ്ഞുപോയെങ്കിലും വോളിബോള്‍ കളിയിലെ സൂര്യതേജസ്സായി ഇന്നും പരിലസിക്കുന്ന ജിമ്മി ജോര്‍ജിന്റെ ഹ്രസ്വജീവിതം ചിത്രീകരിക്കുന്ന ഗ്രന്ഥമാണിത്. വടക്കേ മലബാറിലെ ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ജിമ്മി തന്റെ മുപ്പത്തിരണ്ടുവര്‍ഷത്തെ ജീവിതത്തിനകത്ത് വോളിബോള്‍ എന്ന കളിയിലൂടെ എങ്ങനെ ലോകത്തെ കീഴടക്കി എന്നതിന്റെ ആകര്‍ഷകമായ ഒരു രേഖാചിത്രം. ആവേശകരമായ ആ കളിജീവിതം വോളിബോളിന്റെ കളിക്കളത്തിലിറങ്ങുന്ന നൂറുകണക്കിന് യുവകളിക്കാര്‍ക്ക് ഒരു പ്രചോദനസ്രോതസ്സാണ്. ജിമ്മി ജോര്‍ജ് എന്ന കായികപ്രതിഭയുടെ അനന്യമായ വ്യക്തിത്വത്തെ Read more…

സമകാലിക ഇന്ത്യ

നെഹ്റുവിയന്‍ കാലഘട്ടത്തിന്ശേഷം ഇന്ത്യ പിന്നിട്ട അരനൂറ്റാണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലെമ്പാടും നടക്കുമ്പോള്‍ ഏറെ പ്രസക്തമായ കൃതിയാണിത്. ആധുനികതയുടെ സവിശേഷതകള്‍, നെഹ്റുവിന്റെ വികസനസങ്കല്പം, ഹിന്ദുത്വത്തിന്റെ സ്ഥലതന്ത്രങ്ങള്‍, വര്‍ത്തമാനകാല ഇന്ത്യയിലെ ജാത്യസമത്വങ്ങള്‍, ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ പ്രതാപം, ആഗോളവത്കരണവും സാംസ്കാരികപ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും എന്നീ വിഷയങ്ങള്‍ സമൂഹശാസ്ത്രരീതിശാസ്ത്രത്തിന്റെ സഹായത്താടെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ കൃതി, വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയെ സൂക്ഷ്മപഠനത്തിന് വിധേയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു വഴികാട്ടിയാണ്. സമൂഹശാസ്ത്ര ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് പ്രയോഗിക്കുന്ന പദങ്ങളുടെ വിശദീകരണക്കുറിപ്പ് Read more…

ഇലപ്പച്ചകള്‍ സ്ളേറ്റ് മായ്കുമ്പോള്‍

തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകള്‍ പ്രപഞ്ചത്തിലേയ്ക്ക് തുറന്നുവയ്ക്കുന്ന വാതിലുകളാണ്. ആ വാതിലുകളിലൂടെയാണ് അവര്‍ ലോകം കാണുന്നത്. ആ ലോകത്തിന്റെ കാഴ്ചയിലേയ്ക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്ന ശാസ്ത്രബോധവും സാമൂഹികബോധവും ഉണര്‍ത്തുന്ന കവിതകളുടെ സമാഹാരം. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് നേടിയ ഇ.ജിനന്റെ മികവുറ്റ മറ്റൊരു കവിതാസമാഹാരം. വില. 50.00 രൂപ ISBN: 978-93-83330-58-4

മനുഷ്യശരീരം

മനുഷ്യശരീരം അതിസങ്കീര്‍ണമായൊരു വ്യൂഹമാണ്. ജനനം മുതല്‍ മരണം വരെ ഒട്ടനവധി മാറ്റങ്ങള്‍ നാം അറിഞ്ഞും അറിയാതെയും അതില്‍ നടക്കുന്നുണ്ട്. ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രക്രിയകളും അനവധിയാണ്. ഇവയെപ്പറ്റി അറിയുവാന്‍ ശരീരഘടനയെക്കുറിച്ച് ഒരു ധാരണ വേണം. ശരീരത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ട അസംസ്‌കൃതവസ്തുക്കളും പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജവും സംഭരിക്കുന്നതിനായി പചനവ്യൂഹവുമുണ്ട്. രോഗപ്രതിരോധത്തിനായുള്ള വ്യൂഹവും അതിസങ്കീര്‍ണമാണ്. പ്രത്യുല്‍പാദനത്തിനായി ശരീരത്തിലെ വിവിധ വ്യൂഹങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും മനസ്സിലാക്കുമ്പോള്‍ നമുക്ക് വിസ്മയം തോന്നും. നമ്മുടെ ശരീരത്തെയും അതിന്റെ പ്രവര്‍ത്തനത്തെയും കുറിച്ച് Read more…

നാട്ടുപച്ച കലാജാഥ ഫെബ്രുവരി 25 വരെ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കുന്ന കലാജാഥ 2015 നാട്ടുപച്ച ഫെബ്രുവരി 25 വരെ. തൃശ്ശൂര്‍ കലാജാഥ ഫെബ്രുവരി 17ന് തിരുവില്ല്വാമലയില്‍ സമാപിക്കും. എറണാകുളം കലാജാഥ ഫെബ്രുവരി 15ന് തൃപ്പൂണിത്തുറയില്‍ സമാപിക്കും. കൊല്ലം കലാജാഥ ഫെബ്രുവരി 13 ന് ഓച്ചിറയില്‍നിന്ന് ആരംഭിച്ച് ഫെബ്രുവരി 24 ന് പന്തളത്ത് സമാപിക്കും. പാലക്കാട് കലാജാഥ ഫെബ്രുവരി 16 ന് മണ്ണാര്‍ക്കാട്നിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് പാലക്കാട് സമാപിക്കും.

വെട്ടൂര്‍ പി. രാജന് ആദരാഞ്ജലികള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ നിര പ്രവര്‍ത്തകരിലൊരാളായിരുന്ന വെട്ടൂര്‍ പി. രാജന്‍ അന്തരിച്ചു. ശാസ്ത്രഗതി മാസിക മാനേജിംഗ് എഡിറ്റര്‍, പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം, പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. വികേന്ദ്രീകൃതാസൂത്രണ ചരിത്രത്തിലെ നാഴികകല്ലും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റുകളുടെ മുന്‍ഗാമിയുമായ ഗ്രാമശാസ്ത്രസമിതികളുടെ സംഘാടനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്ന നിലയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമശാസ്ത്രം മാസികയുടെ സംഘാടകനായിരുന്നു. ഭരണപരിഷ്കാര വേദിയുടെ ഭാരവാഹിയും Read more…