ചങ്ങാതിക്കൂട്ടം 2014

പ്രിയ സുഹൃത്തെ, ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് യു. എ. ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം – 2014 മാര്‍ച്ച് 28 ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഷാര്‍ജ എമിറേറ്റ്‌സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ Read more…

വനം അഗ്നിക്കിരയാക്കല്‍ : സമഗ്ര അന്വേഷണം വേണം

കേരളത്തിലെ വനപ്രദേശങ്ങള്‍ വന്‍തോതില്‍ അഗ്നിക്കിരയാക്കുന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റി വനം വകുപ്പ്‌ മന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമായ കേരളത്തിന്റെ വനമേഖല വ്യാപകമായ തോതില്‍ അഗ്നിക്കിരയാക്കുന്നത്‌ ഏറെ ആശങ്ക ഉയര്‍ത്തുന്നു. കേരളത്തില്‍ വനവിസ്‌തൃതി നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതായിട്ടാണ്‌ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്‌. വനഭൂമിയിലെ കൈയേറ്റം, വനനശീകരണം, വനമേഖലയില്‍ നടക്കുന്ന നിരവധി ഖനനങ്ങള്‍, ക്വാറികള്‍, റിസോര്‍ട്ടുകളും മറ്റ്‌ Read more…

കേരള ശാസ്ത്രസാഹിത്യ പരിഷത്തില്‍ ഇപ്പോള്‍ അംഗമാവാം.

പ്രിയ സുഹൃത്തേ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിനെ താങ്കള്‍ക്ക്‌ പരിചയപ്പെടുത്തേണ്ടതില്ല എന്നറിയാം. പരിഷത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ ചിലതിലെങ്കിലും താങ്കള്‍ ഇതിനകം സഹകരിച്ചുണ്ടാകും. പിന്നിട്ട അന്‍പത്‌ വര്‍ഷത്തിനിടയില്‍ കേരള സമൂഹത്തിന്‌ നിസ്സാരമല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ സാധിച്ച ഒരു സംഘടനയായാണ്‌ പരിഷത്ത്‌ സ്വയം വിലയിരുത്തുന്നത്‌. ശാസ്‌ത്ര വിജ്ഞാനവും ശാസ്‌ത്രബോധവും സാധാരണ ജനങ്ങളിലേക്ക്‌ പകരാന്‍ ലക്ഷ്യം വച്ച്‌ രൂപം കൊണ്ട സംഘടന ജനജീവിതത്തിന്റെ നാനാ മേഖലകളില്‍ ഇടപെട്ട്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ശാസ്‌ത്രത്തിന്റെ രീതി ഉപയോഗപ്പെടുത്തിയും ബഹുഭൂരിപക്ഷം Read more…

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമതി റിപ്പോര്‍ട്ടിന്റെ (WGEEP – ഗാഡ്ഗില്‍ റിപ്പോര്‍ട്ട്) മലയാള പരിഭാഷ പരിഷത്ത് തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പ്രസാധകര്‍ക്ക് കടപ്പാട് രേഖപ്പെടുത്തി (CC-BY) ഈ പരിഭാഷ പുനരുപയോഗിക്കുവാനും പ്രസിദ്ധീകരിക്കുവാനും ഏവര്‍ക്കും അവകാശമുണ്ടായിരിക്കും.