കേരള പാഠ്യപദ്ധതി : ഡോ. അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക

കേരള പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ.അബ്ദുള്‍ അസീസ് കമ്മിറ്റി റിപ്പോര്‍ട്ട് ആധുനിക വിദ്യാഭ്യാസ സമീപനങ്ങളെയെല്ലാം നിരാകരിക്കുന്നതും അക്കാദമിക വിദഗ്ധരുടെ വ്യാപകമായ പങ്കാളിത്തത്തോടെയും ജനകീയ ചര്‍ച്ചകളിലൂടെയും രൂപീകരിക്കപ്പെട്ട  കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതുമാണെന്നും പ്രസ്തുത റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.    കുട്ടികളുടെ അന്വേഷണതൃഷ്ണ തല്ലിക്കെടുത്തി കുട്ടികളെ ഗൈഡ് പുസ്തകങ്ങളിലേക്കും കാണാപാഠം പഠിക്കലിലേക്കും തിരികെ കൊണ്ടുപോകാനുതകുന്ന ശുപാര്‍ശകളാണ് ഡോ.അബ്ദുള്‍ അസീസ് കമ്മറ്റി റിപ്പോര്‍ട്ടിലുള്ളത്. അഞ്ചാം ക്ലാസിലും Read more…

വേമ്പനാട്‌ കായലിലെ നിയമ വിരുദ്ധമായ നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി അടിയന്തിരമായി നടപ്പിലാക്കുക-

അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്നതും, അന്തര്‍ദ്ദേശീയതലത്തിലുള്ള റാംസര്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ വേമ്പനാട്ടുകായലിലെ അനധികൃതവും നിയമവിരുദ്ധവുമായ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി, സുപ്രീംകോടതിയും ശരിവെച്ച സാഹചര്യത്തില്‍ പ്രസ്‌തുത നിര്‍മ്മാണങ്ങള്‍ അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനും, കേരളത്തില്‍ സമാനമായി നടന്നിട്ടുള്ള നിയമലംഘനങ്ങള്‍ ഉടനടി കണ്ടെത്തി അവക്കെതിരെയും അടിയന്തിരനടപടികള്‍ എടുക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു. പാരിസ്ഥിതികമായി ദുര്‍ബലമായ തീരദേശങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, നദീമുഖങ്ങള്‍ എന്നിവയുടെ Read more…

സര്‍ക്കാര്‍ ജോലിക്ക്‌ മലയാളം വേണ്ടെന്ന തീരുമാനം പ്രതിഷേധാര്‍ഹം

കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനത്തിന്‌ മലയാള ഭാഷാ പരിജ്ഞാനം ആവശ്യമില്ലെന്ന മന്ത്രിസഭാ യോഗ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെയും സംസ്‌കൃതിയെപ്പോലും നിഷേധാത്മകമായി ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്നും ഇതിനെതിരെ മുഴുവന്‍ മലയാളികളും രംഗത്തു വരണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരു ഭാഷാ സംസ്ഥാനമെന്ന നിലയില്‍ കേരളം നിലവില്‍ വരണമെന്ന മുദ്രാവാക്യമുയര്‍ത്തുകയും മുപ്പതുവര്‍ഷക്കാലത്തെ സമരത്തിന്റെ ഫലമായി അതു നേടിയെടുക്കുകയും ചെയ്‌ത Read more…

അമ്മൂന്റെ സ്വന്തം ഡാര്‍വിന്‍

ഗ്രന്ഥകാരി: ഇ എന്‍ ഷീജ വര്‍ത്തമാനകാലത്ത്‌ ജീവിക്കുന്ന അമ്മുവും ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഡാര്‍വിനും ഇവിടെ ഒന്നുചേരുന്നു. അമ്മു ഡാര്‍വിന്‍ ജീവിച്ച കാലത്ത്‌ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയാണ്‌. അവള്‍ അദ്ദേഹത്തോട്‌ ആശയവിനിമയം നടത്തുന്നു; അദ്ദേഹത്തിന്റെ കഠിനാധ്വാനങ്ങളില്‍ ആവേശം കൊള്ളുന്നു; അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളില്‍ ദുഃഖിക്കുകയും നേട്ടങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവള്‍ക്ക്‌ ഡാര്‍വിനെ എന്തൊരിഷ്ടമാണെന്നോ! ഡാര്‍വിന്‌ അവളേയും! വില: 70 രൂപ.

ജന്തുലോകത്തിലെ എഞ്ചിനീയര്‍മാര്‍

ഗ്രന്ഥകാരന്‍: പ്രൊഫ. വി കെ ദാമോദരന്‍ ജന്തുലോകത്തിലെ ചില ചേഷ്ടകള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്‌. കലാകാരിയായ ചിലന്തിയും ഇഞ്ചക്ഷന്‍ സൂചിയുമായി വരുന്ന കൊതുകും ശീലക്കുടയുള്ള വവ്വാലും മിലിട്ടറി എഞ്ചിനീയറായ ഉറുമ്പും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ചിലയിനം മത്സ്യങ്ങളും അണക്കെട്ട്‌ വിദഗ്‌ധനായ ബീവറും എയര്‍കണ്ടീഷന്‍ എഞ്ചിനീയറായ ചിതലും….. ഇങ്ങനെ ജന്തുലോകത്തിലെ നിര്‍മാണ വിദഗ്‌ധന്മാരെയും അവരുടെ വൈദഗ്‌ധ്യത്തെയും ഈ ചെറു പുസ്‌തകത്തിലൂടെ പരിചയപ്പെടാം. വില: 30 രൂപ