കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക് 31ന്

കോട്ടയം ജില്ലാ ഐ ടി ശില്‍പ്പശാല ഒക്ടോബര്‍ 31 ആം ഞായറാഴ്ച തീയതി ടി വി പുരത്ത് വച്ച് നടക്കും. കാര്യ പരിപാടികള്‍ താഴെ ചേര്‍ക്കുന്നു. 1. രാവിലെ 10 മണി  ഉത്ഘാടനം 2. രാവിലെ 10.30 സ്വതന്ത്ര സോഫ്റ്റുവെയര്‍ പ്രാധാന്യം 3. രാവിലെ 11 സ്വതന്ത്ര സോഫ്ടുവെയര്‍ പരിശീലനം 12.45 ഉച്ച ഭക്ഷണം 4. ഉച്ചയ്ക്ക് 1.30 പരിഷത്ത് വെബ്സൈറ്റ് പരിചയപ്പെടുത്തല്‍ 5. ഉച്ചയ്ക്ക് 2 ബ്ലോഗിങ്ങ് – Read more…

അബുദാബി ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി ഐ.ടി.ശില്പശാല 22 ന്

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ ആഭിമുഖ്യത്തില്‍ മലയാളം കമ്പ്യൂട്ടിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നിവയെ ആസ്പദമാക്കി ഒരു ഐ.ടി.ശില്പശാല നടത്തുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒക്ടോബര്‍ 22 വെള്ളിയാഴ്ച്ച രാവിലെ 9.00 നു തുടങ്ങുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ലാപ്‌ടോപ്പില്‍ സൌജന്യമായി ഗ്നു/ലിനക്സ് പ്രവര്‍ത്തക സംവിധാ‍നം (ഉബുണ്ടു) സജ്ജീകരിച്ചു കൊടുക്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക സുനില്‍ – 00971-50-5810907 ജയാനന്ദന്‍ – 00971-50-3116734

കണ്ണവം പുഴ പഠനം

ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ പ്രവര്‍ത്തകര്‍ കണ്ണവം പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തി. കണ്ണവം പുഴ പഠനസംഘം ചങ്ങാടത്തില്‍ യാത്രചെയ്തു വിവരങ്ങള്‍ശേഖരിക്കുന്നു .

ജാനകിയമ്മാള്‍ സെമിനാര്‍ നവംബര്‍ 4ന് തലശ്ശേരിയില്‍

ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഇ കെ ജാനകി അമ്മാള്‍ അനുസ്മരണ സെമിനാര്‍ അവരുടെ ജന്മ നാടായ തലശ്ശേരിയില്‍ നടക്കും. ജാനകി അമ്മാള്‍ നവംബര്‍ നാലിനാണ് ജനിച്ചത്‌ . ശാസ്ത്ര സാഹിത്യ പരിഷത്തും ബ്രെന്നേന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

തിരുവനന്തപുരം ജില്ലാ ഐ ടി ശില്പശാല സമാപിച്ചു

തിരുവനന്തപുരം ജില്ലാ തല ഐ ടി ശില്പശാല ഇന്ന് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ നടന്നു. ഐ ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അൻ‌വർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ലോകമെങ്ങാടും നടന്നു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കേരളത്തിലും മലയാള ഭാഷയിൽ പ്രത്യേകിച്ചുമുള്ള ഐ ടി രംഗത്തെ സജീവ ഇടപെടലുകളെയും അദ്ദേഹം വിശദീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ജനകീയ പക്ഷത്തുനിന്നുകോണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിനു ആശയ Read more…

കോട്ടയത്ത്‌ ശാസ്ത്ര ലൈബ്രറി

കേരള ശാസ്ത്ര പരിഷത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര ലൈബ്രറി കോട്ടയത്ത്‌ ജില്ലാ ലൈബ്രറി കൌണ്സില്‍ പ്രസിഡണ്ട്‌ കെ. ആര്‍ . ചന്ദ്രമോഹന് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഡോ കെ.ഇന്ദുലേഖ, ഡോ കെ. ബാബു ജോസഫ്‌, ജോജി കൂട്ടുമേല്‍, വി. എസ്. മധു, കെ. വി. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആരോഗ്യ ശില്പശാല സമാപിച്ചു

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ തിരികെ പിടിക്കണം – ഡോക്ടര്‍ അനീഷ് പിരാരൂര്‍ (അങ്കമാലി) 9 ഒക്ടോബര്‍ 2010 കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ പ്രതിസന്ധി നേരിടുകയാണ്. തുടച്ചുനീക്കപ്പെട്ട പല പകര്‍ച്ചവ്യാധികളും തിരിച്ചുവരുന്നു. പുതിയ പകര്‍ച്ചവ്യാധികള്‍ രംഗപ്രവേശം ചെയ്യുന്നു. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. പക്ഷെ, പഴയ നേട്ടങ്ങള്‍ തിരിച്ചു പിടിക്കാനാവുമെന്ന് ഡോക്ടര്‍ അനീഷ് (തിരുവനന്തപുരം മെഡിക്കല്‍ കോളേജ്) അഭിപ്രായപ്പെട്ടു. പിരാരൂര്‍ (അങ്കമാലി) നടന്ന ആരോഗ്യ പ്രവര്‍ത്തക സംഗമത്തില്‍ “ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ വ്യായാമം” എന്ന വിഷയം Read more…

ക്യാമ്പസ് ശാസ്ത്രസമിതി കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ ക്യാമ്പസ് ശാസ്ത്ര സമിതികളുടെ രൂപീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ക്യാമ്പസ് ശാസ്ത്രസമിതികളുടെ രൂപീകരണപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.ഇതിന്നായുള്ള സബ്കമ്മറ്റി ഇത് വരെ 8 കോളേജുകള്‍ സന്ദര്‍ച്ചിച്ചു കഴിഞ്ഞു. ഈ 8 കോളേജുകളില്‍ 4 എണ്ണത്തില്‍ ശാസ്ത്രസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. കൊയിലാണ്ടി ഗവ.കോളേജ്,പേരാമ്പ്ര ഗവ.കോളേജ്, മടപ്പള്ളി ഗവ.കോളേജ് , ഗുരുവായൂരപ്പന്‍ കോളേജ് എന്നിവടങ്ങളില്‍ സമിതി രൂപീകരണം നടന്നു. ഒക്ടോബര്‍ 9 ന്ന് മോഡ്യൂള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് യോഗം ചേരുന്നു. തുടര്‍ന്ന് Read more…

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍ ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 1 നാദാപുരം റോഡ്. ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു. TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍. മണലില്‍ മോഹനന്‍ സംസാരിച്ചു. 2 വടകര സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം പേരുണ്ടായിരുന്നു. 3 കൊയിലാണ്ടി രാവിലെ 9 മണി കേന്ദ്രം. കൊയിലാണ്ടി ബസ്സ്റ്റാന്റ്. ജന പങ്കാളിത്തം വേണ്ടത്രയുണ്ടായില്ല. രമേശന്‍ സംസാരിച്ചു.കെ.കെ.ജനാര്‍ദ്ദനന്‍, Read more…