2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 4

പ്രമേയം – 4 ആർത്തവത്തിനു നേർക്കുള്ള അശുദ്ധി കല്പിക്കൽ മനുഷ്യാവകാശ ലംഘനമായി പരിഗണിക്കുക; ആർത്തവകാല സുരക്ഷയും ശുചിത്വ പ്രവൃത്തികളും സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുക. ആർത്തവം എന്ന ജൈവികാവസ്ഥയെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ഇഴചേര്‍ത്ത് പരിഗണിക്കുന്നതു മൂലമുള്ള അനാരോഗ്യകരമായ അവസ്ഥ സ്ത്രീസമൂഹം ഇന്നും ഒട്ടധികം അനുഭവിക്കുന്നു. ആർത്തവത്തിന്റെ പേരിൽ പൊതുയിടങ്ങളിൽനിന്ന് സ്ത്രീകളും പെൺകുട്ടികളും ഇന്നും ഏറക്കുറെ മാറ്റിനിർത്തപ്പെടുന്നു. ഈ സന്ദർഭത്തിൽ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുന്നതിന്റെ നിസ്സഹായാവസ്ഥയും ആർത്തവം മൂലമുള്ള ശാരീരികവിഷമതകളും ശുചിത്വപ്രശ്നങ്ങളും ഹോർമോൺ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 3

പ്രമേയം-3 സിക്കിള്‍ സെൽ അനീമിയ-താലസീമിയ രോഗങ്ങള്‍ക്കുള്ള ഗവേഷണ- ചികിത്സാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടൻ ആരംഭിക്കുക കേരളത്തിൽ വയനാട്,അട്ടപ്പാടി,നിലമ്പൂർ പ്രദേശങ്ങളിൽ ആദിവാസികളിലും മറ്റു ചില സമുദായ ങ്ങളിലും സിക്കിൾ സെൽ അനീമിയ രോഗം വ്യാപകമായി കണ്ടു വരുന്നു. ഈ വിഭാഗങ്ങളിൽ വലിയ ദുരിതവും വൻതോതിൽ മരണങ്ങളും ഉണ്ടായിരുന്ന രോഗമാണ് സിക്കിൾസെൽ അനീമിയ.2007ൽ സിക്കിൾ സെൽ രോഗികൾക്കായുള്ള സമഗ്ര സരക്ഷണ പദ്ധതി അന്നത്തെ സർക്കാർ നടപ്പാക്കി.ഇതിന്റെ ഭാഗമായി നിരന്തരമായി ടെസ്റ്റുകൾ ചെയ്ത് മിക്കവാറും രോഗികളെ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 2

പ്രമേയം – 2 ഭരണഘടനാമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ജനാധിപത്യവാദികള്‍ ഒരുമിച്ചണിനിരക്കുക ഇന്ത്യ അത്യന്തം കലുഷിതമായ കാലത്തിലൂടെ കടന്നുപോകയാണ്. കഴിഞ്ഞ ദശകങ്ങളിൽ സ്വതന്ത്ര ഇന്ത്യ രാഷ്ട്രനിർമാണത്തിന്റെ അടിത്തറയായി അംഗീകരിച്ച ജനാധിപത്യം,അഭിപ്രായ സ്വാതന്ത്ര്യം,സാമൂഹ്യനീതി,ശാസ്ത്രബോധം ലിംഗനീതി തുടങ്ങിയവ ചോദ്യം ചെയ്യുപ്പേടുന്നു.എന്ന് മാത്രമല്ല പൗരത്വത്തിന്റെ മാനദണ്ഡങ്ങളടക്കം ജനജീവിതത്തിന്റെ എല്ലാ ഘടകങ്ങളും പുനർനിർവചിക്കപ്പെടുന്നു.ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അളവുകോലുകളനുസരിച്ച് ജീവിക്കാൻ എല്ലാ പൗരന്മാരെയും നിർബന്ധി ക്കുകയും പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികളായി കണക്കാക്കി അടിച്ചമർത്തുകയും ചെയ്യുന്നു. കേന്ദ്രസര്‍ ക്കാരാകട്ടെ മേല്‍പ്പറഞ്ഞവയുടെയെല്ലാം മറ Read more…

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയം – 1

  കേരളത്തിന്റെ പതിനാലാം പദ്ധതി സുസ്ഥിരവികസനത്തിന് ഊന്നൽ നൽകി ജനകീയമായി തയ്യാറാക്കണം. ഇന്ത്യയിൽ, പഞ്ചവത്സര പദ്ധതികളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. കേരളത്തിന്റെ ഈ സമീപനം വളരെ ശരിയാണെന്നാണ് കോവിഡ്കാല അനുഭവങ്ങൾ തെളിയിക്കുന്നത്. കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 സാമ്പത്തിക വർഷത്തോടെ ആരംഭിക്കുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.കോവിഡാനന്തര ജീവിതത്തെപ്പറ്റിയുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുകയാണ്. കോവിഡ് വിട്ടുമാറാത്തതിനാലും കാലാവ സ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തീവ്രമായതിനാലും ഭാവിയെപ്പറ്റി Read more…

Office_Bearers_2021

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – പുതിയ ഭാരവാഹികൾ

2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാന വാർഷികം ഒ എം ശങ്കരനെ സംസ്ഥാന പ്രസിഡൻ്റായും പി ഗോപകുമാറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രജ്ഞിനി പി പി, ജോജി കൂട്ടുമ്മേൽ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ഷൈലജ എല്‍, നാരായണന്‍ കുട്ടി കെ. എസ്, പി. രമേഷ് കുമാർ, എന്നിവർ സെക്രട്ടറിമാരും സുജിത്ത് എം, ട്രഷററുമാണ്.  മറ്റു ഭാരവാഹികളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു. നിര്‍വാഹക Read more…

StateConference_2021

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 58-ാം സംസ്ഥാന വാർഷികം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 58-ാം സംസ്ഥാന വാർഷികം സമാപിച്ചു. ജൂലൈ 9, 10, 11 തീയതികളിൽ സൂം പ്ലാറ്റ് ഫോമിലാണ് സമ്മേളനം നടന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 400 ൽ പരം പ്രതിനിധികൾ പങ്കെടുത്തു. ജൂലൈ 9 ന് വൈകുന്നേരം 3 മണിക്ക് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീലാണ് ഓണ്‍ലൈനായി സമ്മേളനം ഉത്ഘാടനം ചെയ്തത്. അശോക സര്‍വകലാശാലയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോ സയന്‍സസിന്റെ ഡയറക്ടറാണ് ഡോ Read more…