അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ

(ഉദിനൂരില്‍ നടന്ന പരിഷദ് വാര്‍ഷികത്തിലെ ചര്‍ച്ചകള്‍ ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയ കുറിപ്പ്) അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ശാസ്‌ത്രബോധവും മതനിരപേക്ഷതയും ജനങ്ങളിലെത്തിക്കുക, മഹാരാഷ്ട്ര മാതൃകയില്‍ ജനജീവിതത്തെ നിഷേധാത്മകമായി ബാധിക്കുന്ന വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായി നിയമനിര്‍മാണം നടത്തുക എന്നീ സുപ്രധാന സന്ദേശങ്ങളാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഉദിനൂര്‍ സമ്മേളനം നല്‍കിയത്‌. ഇവയെ ആസ്‌പദമാക്കി അവതരണങ്ങളും വിശദമായ ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ക്രോഡീകരിച്ച ഏതാനും വിഷയങ്ങളാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. പ്രചരണത്തിന്റെ പ്രസക്തി സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും Read more…