ജൂലൈ 4 മാസികാദിനം

ഈ വരുന്ന ജൂലൈ 4 ശാസ്ത്രസാഹിത്യ പരിഷത്ത് മാസികാപ്രചാരണ ദിനമായി ആചരിക്കും. പ്രശസ്ത വ്യക്തികളെ മാസികാവരിക്കാരായി ചേര്‍ത്തുകൊണ്ടുള്ള ഉദ്ഘാടനങ്ങള്‍, അനുഭവം പങ്കിടല്‍ (യുറീക്കയും ഞാനും) , സംവാദങ്ങള്‍, ജൈവവൈവിധ്യക്ലാസുകള്‍, ജൈവോത്സവങ്ങള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ മാസികാപ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് നാലാം തീയതി മാസികാപ്രചാരണതിതനായി പൂര്‍ണമായി മാറ്റി വയ്ക്കുന്നത്. Read more…

ഭൂവിനിയോഗം- പരിഷത്ത് മുഖ്യമന്ത്രിക്കു നിവേദനം നല്കി

കേര­ള­ത്തിലെ ഭൂവി­നി­യോ­ഗ­ത്തിന് സര്‍ക്കാ­രി­ന്റെയും സമൂ­­ഹത്തി­ന്റെയും നിയ­ന്ത്രണം ശക്തി­പ്പെ­ടു­ത്തുന്ന രൂപ­ത്തില്‍ നിയ­മ­നിര്‍മാണം നട­ത്തു­കയും നട­പ്പാ­ക്കു­കയും വേണ­മെന്ന് കേരള ശാസ്ത്ര­സാ­ഹിത്യ പരി­ഷത്ത് പ്രതി­നി­ധി­സംഘം മുഖ്യ­മ­ന്ത്രി­യോട് അഭ്യര്‍ത്ഥി­ച്ചു. കി­നാ­ലൂര്‍ റോ­ഡ് നിര്‍­മ്മാണം, അ­തി­രപ്പ­ള്ളി ജ­ല­വൈ­ദ്യു­ത പ­ദ്ധതി, ബി.ഒ.ടി അ­ടി­സ്ഥാ­ന­ത്തി­ലുള്ള ദേശീ­യപാ­ത എ­ന്നീ വി­ഷ­യ­ങ്ങ­ളി­ലെ പ­രിഷ­ത് നിര്‍­ദ്ദേ­ശ­ങ്ങളും ഭൂമി­ പൊ­തു­സ്വ­ത്താ­യി പ്ര­ഖ്യാ­പി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­തയും ഈ നി­വേ­ദ­ന­ത്തില്‍ അ­ട­ങ്ങി­യി­രി­ക്കുന്നു. അ­റ്റാ­ച്ച് ചെ­യ്­തി­രി­ക്കു­ന്ന നി­വേ­ദ­നവും Read more…

ഭോപ്പാല്‍ വിധി നീതിന്യായചരിത്രത്തിലെ കറുത്ത അദ്ധ്യായം- പരിഷത്ത് പത്രക്കുറിപ്പ്

കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ നല്കിക്കൊണ്ട്, നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വന്ന ഭോപ്പാല്‍ കേസിലെ വിധി നീതിന്യായ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. മറ്റെന്തിനും മീതെ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമിടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അവികസിതരാജ്യങ്ങളിലെ ജനങ്ങളൊടു കാണിക്കുന്ന നീതി നിഷേധത്തിന്റെയും ക്രൂരതയുടെയും ഉത്തമോദാഹരണമാണ് ഭോപ്പാലിലെ കൂട്ടക്കൊല. അതിനിരയാക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുപകരം ബഹുരാഷ്ട്രക്കുത്തകക്കമ്പനിയെയും അതിന്റെ അമരക്കാരെയും രക്ഷപ്പെടുത്താനും Read more…

കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്

ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് 2010 മെയ് 8 ന് തലയോലപ്പറമ്പ് ഗവ: യു പി എസില്‍ നടന്നു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയാവതരണം, കുട്ടികളുടെ സ്വയം മൂല്യ നിര്‍ണയം, പഠനയാത്ര, എന്നിവ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പി ആര്‍ വേദവ്യാസന്‍, ടി യു സുരേന്ദ്രന്‍, ടി കെ സുവര്‍ണ്ണന്‍, വി Read more…

മലപ്പുറം ജില്ലാ വിജ്ഞാനോത്സവം

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാനതലത്തില്‍ നടത്തുന്ന ബാലശാസ്‌ത്രകോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ ബാലശാസ്‌ത്രകോണ്‍ഗ്രസ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാര്‍ ഡോ. ടി.കെ. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. `ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും‘ എന്ന വിഷയത്തില്‍ ഡോ. എം.പി. പരമേശ്വരന്‍ ക്ലാസ്സെടുത്തു. ജൈവവൈവധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ Read more…

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍– കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന പി.ഡി എഫ് ഫോര്‍മാറ്റില്‍ വായിക്കുക.     Attachment Size kandal.pdf 104.25 KB

ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥാസമാപനം തൃശ്ശൂരില്‍

തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ‘ഭൂമി പൊതുസ്വത്ത്‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് Read more…

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് ഏപ്രിൽ 16,17 തീയതികളിൽ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് നടക്കുന്നു. 2010 ജൈവവൈവിധ്യ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസ് ജൈവ വൈവിധ്യ സംരക്ഷണത്തിനാണ് ഊന്നൽ നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നടന്ന വിജ്ഞാനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. പങ്കെടുക്കേണ്ട Read more…

ഭൂസംരക്ഷണ ജാഥ ഉദ്ഘാടനം ഗാന്ധി പാര്‍ക്കില്‍

ഭൂമി പൊതുസ്വത്തായി പ്രഖ്യാപിക്കുക എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ ജാഥ ഭൌമദിനമായ ഏപ്രിൽ 22 ന് ആരംഭിക്കുന്ന ആരംഭിക്കും. രണ്ട് ജാഥകളാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തുന്നത്. ടി.പി കുഞ്ഞിക്കണ്ണൻ ക്യാപ്ടനായ വടക്കൻ ജാഥ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നും ആരംഭിക്കും. ടി.ഗംഗാധരൻ ക്യാപ്ടനായ തെക്കൻ ജാഥ തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും Read more…