പരിഷത്ത് സമ്മേളനം- പുതിയ ഭാരവാഹികള്‍

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിഡന്റായി ഡോ: കാവുമ്പായി ബാലകൃഷ്‌ണനേയും ജനറല്‍ സെക്രട്ടറിയായി ടി.പി. ശ്രീശങ്കറിനേയും മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന വാര്‍ഷികം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഡോ: കെ. വിജയകുമാര്‍, കെ.എം. മല്ലിക (വൈസ്‌. പ്രസി.), പി.എ. തങ്കച്ചന്‍, പി.വി. സന്തോഷ്‌, ജി. രാജശേഖരന്‍ (സെക്രട്ടറിമാര്‍), പി.വി. വിനോദ്‌ (ട്രഷറര്‍) എന്നിവരേയും, വിവിധ ഉപസമിതി കണ്‍വീനര്‍മാരായി Read more…

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്. 1. വികസന പദ്ധതികള്‍ക്കായുള്ള ഭൂമി ആവശ്യം കേരള സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പരിമിതപ്പെടുത്തണം. കോച്ചുഫാക്‌ടറി, കേന്ദ്രസര്‍വകലാശാല, ഐ.ഐ.ടി. തുടങ്ങി പല ബൃഹദ്‌പദ്ധതികളും ആയിരക്കണക്കിന്‌ഏക്കര്‍ഭൂമി ഏറ്റെടുത്ത്‌ കൈമാറിയാല്‍മാത്രമേ നടപ്പാക്കാനാകൂ എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍മുന്നോട്ടു വയ്‌ക്കുന്നത്‌പതിവായിരിക്കുന്നു. പലപ്പോഴും ഇത്തരം പദ്ധതികള്‍കേരളത്തിന്‌ നിഷേധിക്കാനുള്ള ഒരു തന്ത്രമായും ഇത്‌മാറുന്നുമുണ്ട്‌. വിശാലമായ വെളിമ്പ്രദേശങ്ങള്‍സുലഭമായ മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലുള്ളത്‌ എന്ന്‌എല്ലാവര്‍ക്കുമറിയാം. Read more…

വിദ്യാഭ്യാസം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക:ഡോ.കെ.എന്‍. ഗണേഷ്

വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ ബില്ലില്‍ നിരവധി അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.അണ്‍-എയ്ഡഡ് സ്കൂളുകളിലെ Read more…

പാലക്കാട് ജില്ലാ സമ്മേളനം – ജനുവരി 23,24

           എന്തും വിലകൊടുത്തു വാങ്ങാവുന്നതാണെന്ന കമ്പോളയുക്തിയാണ് മുതലാളിത്തം മുന്നോട്ടു വക്കുന്നതെന്ന് ശ്രീ സുനില്‍ പി ഇളയിടം ഉദ്ഘാടന ക്ലാസില്‍ അഭിപ്രായപ്പെട്ടു. വ്യക്തികളെ സ്വതന്ത്രരാക്കുമ്പോഴേ മുതലാളിത്തത്തിനു നിലനില്പുള്ളു. ‘എന്നില്‍ പൂര്‍ണനായ ഞാന്‍’ എന്ന ആശയം സമൂഹത്തില്‍ ഉത്പാദി പ്പിക്കാന്‍ അത് ശ്രമിക്കുന്നു.          ‘യുക്തിബോധം, ശാസ്ത്രം, ചരിത്രം’ എന്ന Read more…

തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 – 23,24ന് നെടുമങ്ങാട്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47-ആം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 ജനുവരി 23,24 തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ.കെ.എന്‍.ഗണേഷ് ഉദ്ഘാടനം ചെയ്ത് “ആഗോളവല്‍ക്കരണകാലത്തെ വിദ്യാഭ്യാസവും സംസ്കാരവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും

വര്‍ക്കലയില്‍ സൂര്യഗ്രഹണം കാണാന്‍ അവസരം

ജനവരി 15ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വര്‍ക്കല മേഖല അവസരം ഒരുക്കുന്നു. വര്‍ക്കല മേഖലയിലെ 14 യൂണിറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണട ഉപയോഗിച്ച് ഗ്രഹണം ദര്‍ശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995532223, 9446272118, 9387950759

സൂര്യഗ്രഹണത്തെ വരവേല്ക്കുക

ജനുവരി പതിനഞ്ചിലെ സൂര്യഗ്രഹണത്തെ വരവേല്ക്കാം. വിശദാംശങ്ങള്‍ക്ക് പരിഷത്ത് പ്രവര്ത്തകനായ നവനീത് കൃഷ്ണന് തയാറാക്കിയ ഈ ലേഖനം നോക്കുക. http://kizhakkunokkiyandram.blogspot.com/2010/01/blog-post.html

ഗണിതത്തിലെ പൊള്ളുമിടങ്ങള്‍ – വാര്ഷികാനുബന്ധ സെമിനാര്‍ സമാപിച്ചു.

ഗണിത ക്ലാസ്സിലെ കഠിനമായ പഠന സന്ദർഭങളിൽ പരാജയപ്പെട്ടു പിന്മാറിയവർ ഏറെ. ഗണിതബോധനത്തിലെ പൊള്ളുമിടങൾ (HOT SPOTS) വിദ്യർതികൾക്കും അധ്യാപർക്കും ഒരുപോലെ വെല്ലുവിളിയാണു. ഗണിതക്ലാസ്സിലെ പൊള്ളുമിടങളെക്കുറിചു രേഖപ്പെടുത്താനും പരിഹാരം കാണാനുമുള്ള ശ്രമങൾക്കായി നൂറോളം ഗണിതാധ്യാപകർ തിരൂർ ഡയറ്റിൽ ഒത്തുചേർന്നു. ഡോ.എം.പി.പരമേശ്വരൻ,കോഴിക്കൊടു സർവ്വ്കലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.പി.ടി.രാമചന്ദ്രൻ, പാലക്കടു ഡയറ്റിലെ നാരയണനുണ്ണി എന്നിവർ അവർക്കു നേത്രുത്വം നൽകി. Read more…

ഗലീലീയോ വീണ്ടു ചരിത്രം സൃഷ്ടിക്കുന്നു

കേരളത്തിന്റെ നാടക-സാസ്കാരികചരിത്രത്തില് പുതിയൊരു അദ്ധ്യായം രചിച്ച്, ഒരുമാസമായി നടന്നു വരുന്ന, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗലീലിയോ നാടകയാത്ര സമാപിച്ചു. പരിഷത്തിന്റെ കലാജാഥാചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനയാണ് നാടകയാത്രയില് നടന്നത്-76 ലക്ഷം രൂപ. ശാസ്ത്രക്ലാസുകളുള്‍പ്പടെ നൂറുകണക്കിന് അനുബന്ധപരിപാടികളും നടന്നു. കേരളത്തിലൊട്ടാകെ നാലുലക്ഷം പേര്‍ ഇതിനകം നാടകം കണ്ടുവെന്നാണ് കണക്ക്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ സംവാദങ്ങള് പത്രമാധ്യമങ്ങളില് നടക്കുന്നുണ്ട്. Read more…

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom)

സുഹൃത്തുക്കളെ അറിവിന്റെ സ്വാതന്ത്ര്യം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ന്റെ വിജയിതിനായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന DAKF എന്ന sangadana യുടെ Alappuzha കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. സ്ഥലവും തീയതിയും ഉടന്‍ അറിയിക്കാം. പങ്കെടുത്തുവിജയിപ്പിക്കുക.