Updates
ശാസ്ത്രരചനാ ക്യാന്പ് ഫെബ്രുവരി 7നും 8നും
കേരള ശാസ്ത്രസാഹിത്യപരിഷത്തും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രരചനാക്യാന്പ് ഫെബ്രുവരി 7, 8 തീയതികളില്‍ കോവളം ആനിമേഷന്‍ സെന്‍ററില്‍ വച്ച് നടന്നു. ശാസ്ത്രരചനകള്‍ പ്രോത്സാഹിപ്പിക്കാനുതകുന്ന പരിപാടിയ്ക്ക് ശാസ്ത്രഗതി എഡിറ്റര്‍ ഡോ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പൂട്ടി, റൂബിന്‍ ഡിക്രൂസ്, ജി. സാജന്‍, പി. സുരേഷ് മുതലായവര്‍ നേതൃത്വം നല്കി. 30 പേര്‍ പങ്കെടുത്തു.