Updates
ശാസ്ത്രഗതി ഡിസംബര്‍ ലക്കം
ചാന്ദ്രയാന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യന്‍ ശാസ്ത്രലോകത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വിലയിരുത്തലുകളുമായി ശാസ്ത്രഗതിയുടെ ഡിസംബര്‍ ലക്കം ഉടന്‍ പുറത്തിറങ്ങുന്നു.
ചാന്ദ്രയാന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യന്‍ ശാസ്ത്രലോകത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വിലയിരുത്തലുകളുമായി ശാസ്ത്രഗതിയുടെ ഡിസംബര്‍ ലക്കം ഉടന്‍ പുറത്തിറങ്ങുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി കണ്ടല്ലൂരില്‍ രക്ഷാകര്‍ത്തൃ സംഗമം നടന്നു. മാടമ്പില്‍ ഗവ: യൂപി സ്കൂളില്‍ നടന്ന സംഗമത്തില്‍ നൂറില്‍ പരം പേര്‍ പങ്കെടുത്തു. കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന പ്രമേഹത്തെപ്പറ്റി സംഗമത്തില്‍ വിശദീകരിച്ചു. കുട്ടികളുടെ ഭക്ഷണം, പഠനത്തില്‍ രക്ഷാകര്‍ത്താക്കളുടെ പങ്ക്, കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിന് രക്ഷാകര്‍ത്താക്കള്‍ എന്തൊക്കെ Read more…
കേരളം ആദ്യം നേടിയതു രാഷ്ട്രീയ സാക്ഷരത – പ്രൊഫ: കെ.പാപ്പുട്ടി. കായംകുളം.–ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ 30-35 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ അക്ഷര ജ്ഞാനമുണ്ടായിരുന്നുള്ളു എങ്കിലും രാഷ്ട്രിയസാക്ഷരത നേടുവാന്‍ മുഴുവന്‍ ജനങ്ങളും ശ്രമിച്ചിരുന്നു. നാട്ടിന്‍പുറങ്ങളിലെ ചായകടകളിലുംതൊഴില്‍ശാലകളിലുമെല്ലാം നിരക്ഷരായ ജനങ്ങള്‍ അക്ഷരമറിയാവുന്നവരെ കൊണ്ടു ദിനപത്രം വായിപ്പിച്ചുകേട്ടിരുന്നു. വാര്‍ത്തകളെ ആസ്പദമാക്കി ചര്‍ച്ചകളും നടന്നിരുന്നു.ഇതുവഴി അവര്‍ രാഷ്ട്രിയസാക്ഷരത നേടി.ഇതു ജനങ്ങളില്‍ Read more…
കായംകുളം;- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലയിലെ ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി “കണ്ടല്ലൂര്‍–പച്ചക്കറി സ്വയംപര്യാപ്തമാകുക” എന്ന മുദ്രാവാക്യവുമായി കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയവിള ഗവ: എല്‍.പി.സ്കൂളില്‍ ചേര്‍ന്ന കര്‍ഷക സംഗമത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.എസ്സ്.എസ്സ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ശ്രീ. ആര്‍.ശിവരാമ പിള്ള, അഡ്വ;എന്‍.രാജഗോപാല്‍ (പഞ്ചായത്തു മെമ്പര്‍), ശ്രീ.സി.അജികുമാര്‍ (കര്‍ഷക സംഘം-സെക്രട്ടറി), കൃഷി ഓഫീസര്‍ ശ്രിമതി. Read more…
അറിവിന്റെ ഒരുമയുടെ പ്രതിരോധത്തിന്റെ ഉത്സവമായ ശാസ്ത്രസാംസ്ക്കാരികോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി. കണ്ടല്ലൂര്‍, ചെട്ടികുളങ്ങര, പാലമേല്‍, പുറക്കാട്, നെടുമുടി, മാരാരിക്കുളം തെക്ക് എന്നീ പഞ്ചായത്തുകളില്‍ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
മാര്‍ച്ച് 4 ന് മേതല ചാലിപ്പാറ നവചേതന ക്ലബ് അങ്കണത്തില്‍ എം.കെ.രാജേന്ദ്രന്‍ ‘വേണം മറ്റൊരു കേരളം’ ചര്‍ച്ചാ ക്ലാസ്സ് നയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് : വി.എന്‍.സുബ്രഹ്മണ്യന്‍, സെക്രട്ടറി : പി.എല്‍. സോമന്‍, ഖജാന്‍ജി : ഡോ. സംഗമേശന്‍