മൂലകപ്രപഞ്ചം

ഐക്യരാഷ്ട്രസഭ 2019 ആവര്‍ത്തനപ്പട്ടികയുടെ അന്താരാഷ്ട്രവര്‍ഷ മായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റഷ്യന്‍ രസതന്ത്രജ്ഞ നായ ദിമിത്രി മെന്‍ഡെലിയെഫാണ് (1834-1907) മൂലകങ്ങളെ അവയുടെ ആറ്റോമികസംഖ്യക്കനുസരിച്ച് ക്രമീകരിച്ച് ആവര്‍ത്തനപ്പട്ടിക തയ്യാ റാക്കി പ്രസിദ്ധീകരിച്ചത്. 1869 മാര്‍ച്ച് 6ന് റഷ്യന്‍ കെമിക്കല്‍ സൊസൈറ്റിക്കുമുന്നിലായിരുന്നു അതിന്റെ ആദ്യത്തെ അവതരണം. ആ മഹത്തായ കണ്ടുപിടുത്തത്തെ യൂറോപ്പിലെ വിവിധ ശാസ്ത്ര സംഘടനകള്‍ അംഗീകരിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും Read more…

ജീവശാസ്ത്രവിപ്ലവത്തിന്റെ നായകർ

ജീവശാസ്ത്രരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മണ്‍മറഞ്ഞു പോയ നൂറുകണക്കിന് ശാസ്ത്രജ്ഞരുണ്ട്. അവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഏതാനും പേരുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. ഈ ജീവചരിത്രക്കുറിപ്പുകളില്‍ അവരുടെ ശാസ്ത്രസംഭാവനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. എങ്കിലും സാമൂഹികപശ്ചാത്തലവും പരാമര്‍ശിക്കുന്നുണ്ട്. ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നവരെക്കുറിച്ച് വിസ്തരിച്ച് അറിയണമെങ്കില്‍ മറ്റു പുസ്തകങ്ങള്‍ തേടിപ്പോകേണ്ടിവരുമെങ്കിലും അടിസ്ഥാനപരമായ വിവരങ്ങള്‍ ഇതില്‍നിന്നും ലഭിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ഇവരെ Read more…

ജീവലോകത്തിലെ വിസ്മയങ്ങൾ

വൈറസുമുതല്‍ വന്‍മരങ്ങള്‍വരെയുള്ള ഏതാനും ജൈവവിസ്മയങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. ജീവലോകത്തിലെ ഏറ്റവുംവലിയ വിസ്മയം ജീവന്‍തന്നെയാണ്. ജീവന്റെ ഉത്ഭവം മുതലുള്ള വിസ്മയങ്ങളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. അതില്‍ ചെറിയൊരുഭാഗമായ ആകാരവിസ്മയത്തെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഈ പുസ്തകം ജൈവവൈവിധ്യസംരക്ഷണത്തിനുള്ള കര്‍മപരിപാടികളിലേക്കാണ് നയിക്കുന്നത്. മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രകൃതിയില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെയാണ് ജൈവവൈവിധ്യത്തിന്റെ നാശവും ആരംഭിക്കുന്നത്. മനുഷ്യ-പ്രകൃതി Read more…

ജീവലോകം വൈവിധ്യവും വിനാശവും

ശാസ്ത്രീയമായി തിരിച്ചറിഞ്ഞ്, നാമകരണം ചെയ്യപ്പെട്ട ജീവജാതികള്‍ പതിനഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും കീടങ്ങളും രണ്ടരലക്ഷത്തില്‍പരം സസ്യങ്ങളുമാണ്. മനുഷ്യനടക്കമുള്ള സസ്തനികള്‍ നാലായിരംമാത്രം. ഭൂമധ്യരേഖ കടന്നുപോകുന്ന ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവയില്‍ നല്ലൊരുശതമാനം ജീവജാതികളും ജീവിക്കുന്നത്. കേരളത്തിലെ മഴക്കാടുകളും നിത്യഹരിതവനങ്ങളും നദീതീരങ്ങളുമെല്ലാം ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. ഇവിടെനിന്നും പുതിയ സസ്യങ്ങളെയും ജീവികളെയും കണ്ടെത്തിക്കൊണ്ടിരിക്കയാണ്. ജൈവവൈവിധ്യസംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ Read more…

സ്വാതന്ത്ര്യം തന്നെ ജീവിതം

സ്വാതന്ത്ര്യം എന്ന പദത്തിന് നിരവധി നിർവ്വചനങ്ങൾ ഉണ്ട്. അവയിൽ ചുരുക്കം ചിലതിന് പ്രായോഗികമായ ഒരു വ്യാഖ്യാനം നൽകാനാകുമോ എന്ന് പരീക്ഷിക്കുന്ന ഒരു പുസ്തകം. രചന- ജോജി കൂട്ടുമ്മൽ വില- 100 രൂപ

ആചാരങ്ങൾ ആഘോഷങ്ങൾ

മൂന്നരപതിറ്റാണ്ടുമുമ്പാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. അതിനുശേഷം ശാസ്ത്ര-സാങ്കേതികരംഗത്ത് വലിയ പുരോഗതിയുണ്ടായി. ചികിത്സാരംഗത്തും വിവര-സാങ്കേതിക വാര്‍ത്താവിനിമയരംഗത്തുമെല്ലാം കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ഇവ കേരളീയരുടെ സാമൂഹികജീവിതത്തിലും വലിയ പുരോഗതിക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കേരളീയരുടെ ശാസ്ത്രാവബോധത്തിലും ശാസ്ത്രീയസമീപനത്തിലും കാര്യമായി സ്വാധീനം ചെലുത്തി എന്ന് പറയാനാവില്ല. മൂന്നരപതിറ്റാണ്ടിനുമുമ്പ് നിലനിന്നിരുന്ന ആചാരങ്ങളും ആഘോഷങ്ങളും കൂടുതല്‍ ശക്തി പ്പെട്ടുവെന്ന് മാത്രമല്ല പലയിടത്തും Read more…

കുട്ടികളുടെ ഡാർവിൻ

ഭൂമിയിലുള്ള ജീവജാലങ്ങള്‍ ഉണ്ടായതെങ്ങനെയെന്ന അടിസ്ഥാനപരമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ചാള്‍സ് ഡാര്‍വിനാണ്. ‘പ്രകൃതിനിര്‍ധാരണത്തില്‍ക്കൂടിയുള്ള ജീവജാതികളുടെ ഉല്പത്തി’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിലൂടെ ഈ ചോദ്യത്തിന് ഉത്തരം പറയാനാണ് അദ്ദേഹം ശ്രമിച്ചത്. തുടക്കംമുതല്‍തന്നെ ഡാര്‍വിന്റെ സിദ്ധാന്തം നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്നു. ഇന്നും വെല്ലുവിളി നേരിടു ന്നുമുണ്ട്. അതിനെയെല്ലാം അതിജീവിച്ച് അതിശക്തമായി നിലനില്‍ക്കുകയും മുന്നോട്ടുകുതിക്കുകയുമാണ് പരിണാമസിദ്ധാന്തം. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ പുരോഗതിയുടെ ഫലമായി Read more…

അശ്വതി മുതൽ രേവതി വരെ

ദൈനംദിനജീവിതത്തില്‍ ജ്യോതിഷത്തിന് അമിതപ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ജനനം മുതല്‍ മരണം വരെയുള്ള ഏത് സന്ദര്‍ഭത്തെയും ജ്യോതിഷവുമായി ബന്ധപ്പെ ടുത്തി തീരുമാനമെടുക്കുന്നവര്‍ വര്‍ധിച്ചുവരുന്നു. ജ്യോതിഷ ത്തെയും ജ്യോതിശ്ശാസ്ത്രത്തെയും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പ മുണ്ടാക്കുകയും രണ്ടും ഒന്നാണെന്ന തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. ജ്യോതിശ്ശാസ്ത്രരംഗത്ത് ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഏറെ വികസിച്ചുവെങ്കിലും അതൊന്നും മിക്കവരെയും സ്വാധീനിച്ചിട്ടില്ല. എന്ന് മാത്രമല്ല ജാതകരചനയും വിവാഹപ്പൊരുത്തം Read more…

ഇരപിടിയൻ കുന്നും കുറെ ശിക്കാരികളും

രക്തം നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും ബന്ധിപ്പിക്കുന്നത് പോലെ നമുക്ക് ചുറ്റുമുള്ള ഓരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജീവന്റെ മഹത്തായ ശൃംഖല തകർക്കാൻ ഒരു വേട്ടകാരനും അവകാശമില്ല. 2019ലെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം നേടിയ കൃതി രചന- പി വി വിനേദ്കുമാർ വില- 160 രൂപ

കാടേ കാടേ കൈനീട്ടൂ

അംബുജം കടമ്പൂര് രചിച്ച ‘കാടേ കാടേ കൈനീട്ടൂ’ എന്ന നോവല്‍ സന്തോഷത്തോടെ കുട്ടികളുടെ മുന്നില്‍ എത്തിക്കുകയാണ്. പേര് സൂചിപ്പിക്കും പോലെ ഇത് കാടുമായി ബന്ധപ്പെട്ട കഥയാണ്. ഒരു കുട്ടിക്കൊമ്പന്റെ കഥ. കാടും കാട്ടുമൃഗങ്ങളുമെല്ലാം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതും ഇഷ്ടപ്പെട്ടതുമായ വിഷയമാണ്. അത്തരം കഥകള്‍ മലയാളത്തില്‍ ധാരാളമുണ്ട്. എന്നാല്‍ ‘കാടേ കാടേ കൈനീട്ടൂ’ വേറിട്ടു നില്‍ക്കുന്നത്, സമീപകാലത്ത്, വനപ്രദേശങ്ങളോട് Read more…