കേരളത്തിന്റെ സുരക്ഷ -ഭൗമ-കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമുള്ള ശില്‍പശാല

അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലും എല്ലാവർഷവും ആവർത്തിക്കുന്ന തരത്തിൽ നമ്മുടെ കാലാവസ്ഥയിൽ മാറ്റം വന്നിരിക്കുന്നു. ഇതിന്റെ കാരണങ്ങളും പരിഹാരവും ശാസ്ത്രീയമായി അന്വേഷിക്കുക വളരെ പ്രധാനമാണ്. ഈ സാഹചര്യത്തിൽ ഭൗമശാസ്ത്ര കാലാവസ്ഥാ ശാസ്ത്രജ്ഞരും ശാസ്ത്ര ഗവേഷകരും മറ്റും പങ്കെടുക്കുന്ന ഒരു ശില്പശാല ഇക്കാര്യത്തിൽ ഐആർടിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ആഗസ്ത് 23 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ Read more…

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത് സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാൻ Read more…

ജനകീയഗവേഷണം സാമൂഹ്യവിപ്ലവത്തിന്

ഐ.ആര്‍.ടി.സി പ്രവര്‍ത്തനം തുടങ്ങിയിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞി രിക്കുന്നു. നാടിനുചേര്‍ന്ന സാങ്കേതികവിദ്യ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഐ.ആര്‍.ടി.സി.യുടെ പ്രവര്‍ ത്തനം. മണ്ണ് ജലസംരക്ഷണം, നീര്‍ത്തടാധിഷ്ഠിത വികസനം, കൃഷി അനു ബന്ധമേഖലകളിലെപഠനങ്ങളും പ്രവര്‍ത്തനങ്ങളും, മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ ആദിവാസികള്‍, മണ്‍ പാത്രനിര്‍മാണത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ ഇവരുടെ ജീവസന്ധാരണ Read more…

മുകളിൽ നിന്നുള്ള വിപ്ലവം – സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ

സോവിയറ്റ്‌വ്യവസ്ഥയുടെ തകര്‍ച്ചയെപ്പറ്റി പലവിലയിരുത്തലുകളുണ്ട്. താഴെതട്ടിലുള്ള ജനകീയപ്രക്ഷോഭമാണെന്നും സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അപ്രായോഗികതയാണെന്നും കരുതുന്നവരുണ്ട്. ചിലര്‍ വിദേശകരങ്ങളുടെ പങ്കും നേതൃത്വത്തിന്റെ വഞ്ചനയും കാരണമായി കരുതുന്നു. ഇതിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്. അതോടൊപ്പം ഭരണകൂടത്തിലെയും പാര്‍ട്ടിയിലെയും വരേണ്യവിഭാഗമാണ് തകര്‍ച്ചക്ക് മുഖ്യകാരണമെന്ന വാദഗതിയും ശക്തമാണ്. ഈയൊരു നിരീക്ഷണത്തെ കണക്കുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തില്‍ വിശദീകരിക്കുന്ന ഗ്രന്ഥം. മൂലഗ്രന്ഥരചന-ഡേവി‍ഡ് എം കോട്സ്, ഫ്രെഡ് വെയര്‍ (Revolution Read more…

നെഹ്‌റുവിയന്‍ ഇന്ത്യ-പുനര്‍വായനയുടെ രാഷ്ട്രീയം

ഈ പുസ്തകം നെഹ്‌റുവിയന്‍ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ്. നെഹ്‌റു വിമര്‍ശനങ്ങള്‍ക്കതീതനാണെന്ന രീതിയിലല്ല ഈ ഓര്‍മപ്പെടുത്തല്‍ നട്ടുച്ചക്കുപോലും മൂടഞ്ഞല്‍ മഞ്ഞ് കനക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ പ്രകാശം പരത്തുന്ന എന്തും എല്ലാംകൊണ്ടും പ്രസക്തമാണെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പശ്ചാത്തലം. ആ നിലയ്ക്ക് നെഹ്‌റുവിയന്‍ ഇന്ത്യയെ, അതിന് നേതൃത്വം നല്‍കിയ നെഹ്‌റുവിനെ ഓര്‍മിക്കുകയും വായിക്കുകയും ചെയ്യുക എന്നത് പുതിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം Read more…

ഇഴയുന്ന കൂട്ടുകാര്‍

സര്‍പ്പക്കാവുകളും സര്‍പ്പാരാധനയും ഉള്ള നാടാണ് കേരളം. അതേസമയം പാമ്പ് എന്നുകേട്ടാല്‍ ഭയവും അറപ്പുമാണ്. എന്നാല്‍ പാമ്പുകള്‍ മറ്റനേകം ജന്തുക്കളെപ്പോലെയുള്ള ജീവികളാണ്. അവയുടെ മുഖ്യ പ്രതിരോധായുധം വിഷപ്പല്ലുകളാണെന്നുമാത്രം. പാമ്പുകളെ അറിയുവാന്‍ കഴിഞ്ഞാല്‍ അവയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ മാറും. കേരളത്തില്‍ സാധാരണ കാണുന്ന പാമ്പുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. നമുക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തിന്റെ ഘടകങ്ങളായി പാമ്പുകളെ കാണുവാന്‍ ഈ പുസ്തകം Read more…

അക്ഷരപ്പൂമഴ രണ്ടാം സഞ്ചിക

മലയാള ബാലസാഹിത്യരംഗത്തെ പുതിയൊരു കാല്‍ വെപ്പാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പൂമഴ പുസ്തകപരമ്പരയിലെ പുസ്തകങ്ങള്‍. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ക്കായി പുസ്തകപ്പൂമഴ എന്ന പേരില്‍ പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ സെറ്റായിരുന്നു ആദ്യ പ്രസിദ്ധീകരണം. തുടര്‍ന്ന് അക്ഷരപ്പൂമഴ എന്ന പേരില്‍ അടുത്ത പുസ്തകസെറ്റും പുറത്തിറങ്ങി. കുട്ടികള്‍ രസിച്ചു വായിക്കുന്ന ഭാഷ, കണ്ട് മതിമറക്കുന്ന ബഹുവര്‍ണ Read more…

ഓന്തും അരണയും

കുട്ടികള്‍ക്കുള്ള ശാസ്ത്രമാസികയായ യുറീക്കയില്‍ പ്രസിദ്ധീകരിച്ചുവന്ന ഓന്തും അരണയും തമ്മിലുള്ള നര്‍മഭാഷണങ്ങളില്‍നിന്ന് തെരഞ്ഞെടുത്തവ പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയാണ്. ഓന്തും അരണയും എന്ന രണ്ട് ജീവികളെ കഥാ പാത്രങ്ങളാക്കിക്കൊണ്ടാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്. നമുക്കുചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന യുക്തിരഹിത വിശ്വാസങ്ങളെ നര്‍മത്തില്‍ ഊന്നിയ സംഭാഷണങ്ങളിലൂടെ ഈ കൃതി വിമര്‍ശനവിധേയമാക്കുന്നു. രചന-വിജയന്‍ കോതമ്പത്ത് വില- 100 രൂപ

മാലിന്യപരിപാലനം ശാസ്ത്രവും പ്രയോഗവും

മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ നിരവധി മാര്‍ഗങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്. സ്വന്തംവീട്ടില്‍ ചെയ്യാവുന്നതും പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഒരു പ്രദേശത്തിനാകെ സ്വീകരിക്കാവുന്നതുമായ സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. സ്വന്തംവീട്ടില്‍ സംസ്‌കരണം നടത്തുന്നവരായാലും പൊതുസംസ്‌കരണകേന്ദ്രത്തിലേക്ക് കൈമാറുന്നവരായാലും കൈക്കൊള്ളേണ്ട ശാസ്ത്രീയസമീപനമാണ് മാലിന്യം തരംതിരിക്കുക എന്നത്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളുമെന്നാണ് ഈ തരംതിരിവ്. ജൈവമാലിന്യങ്ങള്‍ വളമോ വാതകമോ ആക്കിമാറ്റണം. അങ്ങനെ സംസ്‌കരിക്കാന്‍ കഴിയാത്ത അജൈവവസ്തു ക്കള്‍ വൃത്തിയാക്കി സംഭരണകേന്ദ്രങ്ങളിലേക്ക് Read more…

പരിസ്ഥിതിനിയമങ്ങള്‍ ഒരുപരിചയം

പരിസ്ഥിതിസംരക്ഷണത്തില്‍ അന്തര്‍ദേശീയ നിയമങ്ങള്‍ക്കും കരാറുകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമെല്ലാം വലിയ പ്രാധാന്യ മുണ്ട്. അതുപോലെത്തന്നെ പ്രധാനമാണ് ഓരോ രാജ്യത്തുമുള്ള പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും. നമ്മുടെ രാജ്യത്തും നമ്മുടെ സംസ്ഥാനത്തും അത്തരത്തില്‍ പ്രാധാന്യ മുള്ള നിരവധി നിയമങ്ങള്‍ പാസ്സാക്കുകയും അവ നടപ്പില്‍ വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ രൂപീകരിക്കുകയും ചെയ്തി ട്ടുണ്ട്. ഇവയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ നിയമങ്ങളെക്കുറിച്ചുള്ള സാമാന്യധാരണ പൗരന്മാര്‍ക്കുണ്ടാകണം. അത്തരമൊരു Read more…